Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിനോഷിന് ആ പേടിയുണ്ടെങ്കില്‍ വരാന്‍ പാടില്ലായിരുന്നു, തെറി പറഞ്ഞ് ഇറങ്ങിപോയാലും അന്തസാണ്'; ഫിറോസ് ഖാന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തുടക്കത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു റിനോഷ് ജോര്‍ജ്. റിനോഷിന്റെ പീസ് ബ്രോ ആറ്റിറ്റിയൂഡും മറ്റുള്ളവരോടുള്ള പെരുമാറ്റവും എല്ലാം തുടക്കത്തിലെ എപ്പിസോഡില്‍ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. എന്നാല്‍ ഷോ ഓരോ ദിവസം കഴിയുന്തോറും കടുപ്പമേറിക്കൊണ്ടിരിക്കുകയാണെന്നിരിക്കെ റിനോഷ് ആക്ടീവ് ആയി ഗെയിമിനെ സമീപിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ബിഗ് ബോസ് ഹൗസില്‍ കണ്ടന്റ് സൃഷ്ടിക്കാന്‍ റിനോഷിന് സാധിക്കുന്നില്ല എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇത് കാരണം റിനോഷിനെ ബിഗ് ബോസിലെ വാഴ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. നേരത്തെ ശ്രുതിലക്ഷ്മിയുമായുള്ള സൗഹൃദവും റിനോഷിനെതിരെ തെറ്റായ പ്രചരണങ്ങള്‍ക്ക് പലരും ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ അനിയന്‍ മിഥുന്‍ ആണ് റിനോഷിന്റെ കൂട്ട്.

rinsoh

എന്നാല്‍ റിനോഷിനെപ്പോലുള്ള മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് ഹൗസിലെത്താനുള്ള മറ്റുള്ളവരുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നത് എന്നാണ് സീസണ്‍ 3 യിലെ മത്സരാര്‍ത്ഥിയായ ഫിറോസ് ഖാന്‍ പറയുന്നത്. ഈ സീസണില്‍ റിയാസ് സലീമിനൊപ്പം ഫിറോസ് ഖാനും ചലഞ്ചറായി എത്തിയിരുന്നു. റിനോഷ് ഒരു നല്ല ഗെയിമറല്ല എന്നും ഫിറോസ് ഖാന്‍ അഭിപ്രായപ്പെടുന്നു. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫിറോസ് ഖാന്റെ വാക്കുകള്‍:

റിനോഷ് നല്ല ബുദ്ധിയുള്ള മനുഷ്യനാണ്. പക്ഷെ അദ്ദേഹം നല്ലൊരു ഗെയിമറല്ല. യഥാര്‍ത്ഥത്തില്‍ ഗെയിമിന്റെ സ്ട്രാറ്റജി മനസിലാക്കി കഴിഞ്ഞാല്‍ ഏറ്റവും മുന്‍പന്തിയില്‍ എത്താന്‍ പൊട്ടന്‍ഷ്യല്‍ ഉള്ള ആളാണ്. കാരണം ഒരുപാട് അറിവുകള്‍ ഉള്ള ആളാണ്. അദ്ദേഹത്തിന്റെ വേ ഓഫ് ടോക്കിംഗ് എന്ന് പറയുന്നത് തന്നെ ഭയങ്കര സ്‌റ്റൈലിഷ് ആണ്. പക്ഷെ അതിനെ ഗെയിമിലേക്ക് കൊണ്ടുവരാന്‍ പ്രത്യേക കഴിവ് വേണം.

അത് ഗെയിമിലേക്ക് കൊണ്ടുവരാത്തത് കൊണ്ടാണ് അദ്ദേഹത്തെ വാഴ എന്ന് വിളിക്കുന്നതും വായയ്ക്കുള്ളില്‍ നേന്ത്രപ്പഴമാണ് എന്ന് പറയുന്നതും. എന്റെ വായയ്ക്കുള്ളില്‍ നേന്ത്രപ്പഴം ഇരിക്കുന്നുണ്ട്, അത് തുപ്പിക്കളയണം എന്ന് തോന്നുന്നിടത്ത് അദ്ദേഹം വിജയിക്കും. സ്പാര്‍ക്ക് തരാന്‍ കഴിയുന്ന പൊട്ടന്‍ഷ്യലുള്ള മത്സരാര്‍ത്ഥിയാണ് റിനോഷ്. അസഭ്യവാക്കുകള്‍ പറഞ്ഞേക്കാം എന്ന പേടിയുണ്ടായിരുന്നെങ്കില്‍ പുള്ളി ഷോയില്‍ വരാന്‍ പാടില്ലായിരുന്നു.

വെറുതെ തീറ്റയും കൊടുത്ത് കട്ടിലില്‍ കിടത്താനാണെങ്കില്‍ പിന്നെ എന്തിനാണ് ഈ ഷോയില്‍ വന്നത്. ഒരാളുടെ ചാന്‍സ് കളയുകയല്ലേ ചെയ്തത്. അങ്ങനെ ഒരു ചിന്ത അദ്ദേഹത്തിനുണ്ടെങ്കില്‍ അദ്ദേഹഗം ഷോയില്‍ വന്നത് ഏറ്റവും മോശമായ കാര്യമാണ്. അദ്ദേഹത്തിന്റെ ഉറക്കം തൂങ്ങി സ്ട്രാറ്റജി അംഗീകരിക്കാനാകില്ല. അവനൊരു തെറി വിളിച്ച് ഇറങ്ങിപ്പോയാലും ഒരു അന്തസാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+