'സാഗര്‍ പുറത്താകും, റിനോഷ് ടോപ് 5 ല്‍ വരും.. എല്ലാം മാരാര്‍ക്കറിയാം'; മാരാര്‍ ശരിക്കും ആരാണെന്ന് റിനോഷ്
ബിഗ് ബോസ് മലയാളം സീസണ്‍ ആവേശകരമായ അന്ത്യത്തിലേക്ക് കടക്കാനിരിക്കുകയാണ്. ഇനി 40 ഓളം ദിവസങ്ങളെ ബിഗ് ബോസ് ഹൗസില്‍ ബാക്കിയുള്ളൂ എന്ന് മത്സരാര്‍ത്ഥികള്‍ക്കും അറിയാം. അതിനാല്‍ തന്നെ അവസാന അഞ്ചിലേക്ക് എത്താന്‍ മത്സരാര്‍ത്ഥികള്‍ എല്ലാം വാശിയേറിയ പോരാട്ടത്തിലാണ്. അതിനിടെ കഴിഞ്ഞ ദിവസം ചലഞ്ചേഴ്‌സായി മുന്‍ മത്സരാര്‍ത്ഥികളായ റിയാസ് സലീമും ഡെയ്ഞ്ചര്‍ ഫിറോസ് ഖാനും ബിഗ് ബോസ് ഹൗസില്‍ എത്തിയിട്ടുണ്ട്.
ഇതോടെ ബിഗ് ബോസ് ഹൗസില്‍ ചില പൊട്ടിത്തെറികളും തുടങ്ങിയിട്ടുണ്ട്. അതിനിടെ ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ദിവസം നോമിനേഷന്‍ പ്രക്രിയ നടന്നിരുന്നു. നോമിനേഷനില്‍ വിഷ്ണു ഒഴികെ എല്ലാവരേയും മത്സരാര്‍ത്ഥികള്‍ പേരെടുത്ത് പറഞ്ഞിരുന്നു. ഇതോടൊപ്പം കഴിഞ്ഞ വീക്ക്‌ലി ടാസ്‌കില്‍ വിജയി ആയ റിനോഷും ക്യാപ്റ്റനായ ശോഭയും നോമിനേഷനില്‍ വന്നിട്ടില്ല.

അതിനിടെ നോമിനേഷന്‍ ചെയ്യുമ്പോള്‍ അഖില്‍ മാരാരെ കുറിച്ച് റിനോഷ് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. അഖില്‍ മാരാരിന്റെ ഗെയിം രീതികള്‍ തനിക്ക് മനസിലാകുന്നില്ല എന്ന് റിനോഷ് പറയുന്നു. എവിക്ഷന്റെ സമയത്ത് സാഗറും ജുനൈസും ഒരുമിച്ച് നില്‍ക്കുമ്പോള്‍ മാരാര്‍ പറയുന്നത് സാഗര്‍ ആണ് പുറത്താകുക എന്നാണ്. അതായത് തനിക്ക് ഇത് അറിയാം എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാനാണ് പുള്ളിക്കാരന്‍ ശ്രമിക്കുന്നത്.
എന്നാല്‍ സാഗര്‍ പോകുന്ന രീതി തെറ്റാണ് എന്ന് അറിയാമായിരുന്ന അഖില്‍ മാരാര്‍ എന്തിനാണ് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചത് എന്നും റിനോഷ് ചോദിക്കുന്നത്. തന്നെ കുറിച്ചും അഖില്‍ മാരാര്‍ പലപ്പോഴും ഇങ്ങനെ പറയുന്നുണ്ടെന്നും റിനോഷ് പറഞ്ഞു. എന്നാല്‍ താന്‍ അതൊന്നും മുഖവിലക്കെടുക്കാന്‍ പോകുന്നില്ല എന്നും റിനോഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
നോമിനേഷനില്‍ ഞാന്‍ സേവായപ്പോള്‍ തോളില്‍ കയ്യിട്ട് എന്റെ ചെവിയില്‍ പറയുന്നത് നീ ടോപ് ഫൈവ് ആണ് എന്നാണ്. എല്ലാത്തിലും ക്രെഡിറ്റ് എടുക്കാന്‍ ഇഷ്ടമുള്ള ആളാണ് മാരാര്‍ എന്ന് എനിക്ക് തോന്നുന്നു. അഖില്‍ മാരാര്‍ ഒരു സുഹൃത്താണോ ശത്രുവാണോ അഭ്യുദയകാംക്ഷിയോണോ എന്ന് തനിക്ക് പറയാന്‍ സാധിക്കില്ല എന്നും റിനോഷ് ജോര്‍ജ് വ്യക്തനാക്കി.
സത്യം പറഞ്ഞാല്‍ ആരാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇയാള്‍ ആണോ പോള്‍ ബാര്‍ബറെന്ന ചിന്തയിലേക്ക് ഞാന്‍ പോയിരുന്നു. ബാര്‍ബര്‍ എന്ന ആള്‍ മുടിവെട്ടുന്ന ആളാണ്. എന്നാല്‍ അഖില്‍ മാരാരുടെ കളിയില്‍ തല വരെ വെട്ടിയെടുത്തേക്കാം എന്നാണ് തനിക്ക് തോന്നുന്നത് എന്നും റിനോഷ് പറഞ്ഞു. അഖില്‍ മാരാര്‍ സ്മാര്‍ട്ട് ഗെയ്മറാണ് എന്നും റിനോഷ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications