Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനിയും നോക്കിനില്‍ക്കാനാകില്ല.. എന്തൊക്കെയാണ് പറയുന്നത്'; കേസ് കൊടുക്കാന്‍ റിനോഷിന്റെ സുഹൃത്തുക്കള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വാശിയേറിക്കൊണ്ടിരിക്കുകയാണ്. ശ്രുതി ലക്ഷ്മിയാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്ന് എവിക്ട് ആയത്. ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ സുഹൃത്തുക്കളായിരുന്നു ശ്രുതി ലക്ഷ്മിയും റിനോഷും. ഈ സീസണില്‍ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റിനോഷ് ജോര്‍ജ്.

എന്നാല്‍ തുടക്കം മുതല്‍ റിനോഷ് ജോര്‍ജിനെതിരെ ചില എതിര്‍സ്വരങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അത് നിലവിട്ട അവസ്ഥയില്‍ എത്തിയിരിക്കുകയാണ് എന്നാണ് റിനോഷ് ജോര്‍ജിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. നേരത്തെ ശ്രുതി ലക്ഷ്മിയുമായുള്ള അടുപ്പത്തെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ച് റിനോഷ് ജോര്‍ജിന് എതിരെ വ്യാപകമായ സൈബര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു.

RINOSH TEAM

ഫാന്‍ ഫൈറ്റിന്റെ ഭാഗമായാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത് എന്നാണ് വിലയിരുത്തല്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനത്തോട് അടുക്കാനിരിക്കെ മത്സരാര്‍ത്ഥികള്‍ തമ്മിലും അവരുടെ ആരാധകര്‍ തമ്മിലും വലിയ പോരാട്ടം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പലപ്പോഴും മത്സരാര്‍ത്ഥികള്‍ക്ക് എതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉടലെടുക്കുന്നുണ്ട്.

ഇപ്പോഴിതാ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിനോഷ് ജോര്‍ജിന്റെ സുഹൃത്തുക്കളും ആരാധകരും. ഇനിയും സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കും എന്നാണ് റിനോഷ് ജോര്‍ജിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടീം റിനോഷ് എന്ന പേരില്‍ ഇത് വ്യക്തമാക്കി ഒരു കുറിപ്പും ഇവര്‍ പങ്ക് വെച്ചിട്ടുണ്ട്.

റിനോഷ് ജോര്‍ജിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്... റിനോഷിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അവന്റെ വ്യക്തിത്വത്തനും നേരെയുള്ള നിരന്തരമായ തരംതാണതും വ്യക്തിപരമായതുമായ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഇനി നിശബ്ദത പാലിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലേക്ക് ഞങ്ങള്‍ എത്തിയിരിക്കുന്നു.

മറ്റ് മത്സരാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന ഒരുപിടി വിഷലിപ്തരായ ആരാധകര്‍ റിനോഷിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചിത്രങ്ങളും ചില എഴുത്തുകളും ഉപയോഗിച്ച് കടുത്ത സൈബര്‍ ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങള്‍ അവലംബിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം വ്യക്തികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തുകൊണ്ട് ഞങ്ങള്‍ ഔദ്യോഗിക നടപടി സ്വീകരിക്കുന്നതാണ്.

ഞങ്ങളുടെ മീഡിയ ചാനലുകളിലൂടെയും മറ്റും നിങ്ങളുടെ അക്കൗണ്ടുകള്‍ തുറന്നുകാട്ടുമെന്ന് കൂടി വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നലവര്‍ക്കുള്ള അവസാന മുന്നറിയിപ്പായി ഇത് കണക്കാക്കുക. ഞങ്ങള്‍ക്ക് പി ആര്‍ ഇല്ല. പക്ഷേ അദ്ദേഹത്തെ പിന്തുണയ്ക്കാനും അദ്ദേഹത്തിന് വേണ്ടി സംസാരിക്കാനും ശക്തമായ ഒരു ആരാധകവൃന്ദവും സുഹൃത്തുക്കളും ഉണ്ട്. ന്യായമായി കളിച്ച് വിജയിക്കുക എന്നാണ് കുറിപ്പില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+