കാത്തിരുന്ന ദിവസം; സർപ്രൈസുമായി മോഹൻലാൽ; റിനോഷിനെ കണ്ട് അത്ഭുതം മാറാതെ മത്സരാർത്ഥികൾ
ബിഗ്‌ബോസ് മലയാളം സീസൺ 5ന്റെ വിജയി ആരാണെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഒമ്പത് പേരിൽ ആരായിരിക്കും ആ കപ്പ് സ്വന്തമാക്കുക എന്ന് ജൂലായ് രണ്ടിന് അറിയാം. ബിഗ്‌ബോസ് മലയാളം സീസൺ 5ന്റെ ഗ്രാന്റ്ഫിനാലെ അന്നാണ് നടക്കുക.
നിലവിൽ നാദിറയാണ് ഗ്രാന്റ് ഫിനാലയിൽ നേരിട്ട് എത്തിയിരിക്കുന്നത്.
ടിക്കറ്റ് ടു ഫിനാലെ ജയിച്ചാണ് നാദിറ ഫിനാലയിൽ എത്തിനിൽക്കുന്നത്. നാദിറ ഒഴികെയുള്ള ബാക്കി എട്ട് പേരും ഈ ആഴ്ചയിലെ നോമിനേഷനിൽ ഉണ്ട്. ഇതിൽ നിന്ന് ആര് വേണമെങ്കിലും പുറത്തുപോകാം. ഇന്നോ നാളെയോ എവിക്ഷൻ നടക്കാനാണ് സാധ്യത. നാദിറ, റെനീഷ, സെറീന, ഷിജു, അഖിൽ, ജുനൈസ്, മിഥുൻ, ശോഭ എന്നിവരാണ് ഇപ്പോൾ ബിഗ്‌ബോസ് വീട്ടിനകത്ത് ഉള്ളത്.

റിനോഷിനെ കഴിഞ്ഞ ആഴ്ച മുതൽ വീടിനകത്ത് കാണാനില്ല. കാർണിവൽ ടാസ്‌ക്കിന് പിന്നാലെ റിനോഷിന്റെ ദേഹത്ത് ചുവന്ന പാടുകൾ പൊന്തിവരികയും റിനോഷിനെ മെഡിക്കൽ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റുന്നതായി ബിഗ്‌ബോസ് അറിയിച്ചിരുന്നു.
ശേഷം റിനോഷിനെക്കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. പ്രേക്ഷകരും മത്സരാർത്ഥികളുമൊക്കെ വിവരം അറിയാൻ കാത്തിരിക്കുകയായിരുന്നു. റിനോഷിനെക്കുറിച്ച് സെറീന ബിഗ്‌ബോസിനോട് ചോദിച്ചിരുന്നെങ്കിലും പിന്നീട് അറിയിക്കും എന്നാണ് മറുപടി നൽകിയത്. ഇപ്പോൾ ഏഷ്യാനെറ്റ് പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
വീഡിയോ കോളിലൂടെ ആണ് റിനോഷ് ബിഗ് ബോസിലെ മത്സരാർത്ഥികളുമായി സംസാരിക്കുന്നത്. റിനോഷ് വീഡിയോ കോളിൽ എത്തുന്ന പ്രൊമോയാണ് പുറത്ത് വിട്ടിരിക്കുന്നത്. മത്സരാർത്ഥികളോട് സർപ്രൈസ് ആയിട്ടാണ് മോഹൻലാൽ റിനോഷിന്റെ കാര്യം അവതരിപ്പിക്കുന്നത്. വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവരം പറയാൻ ആണ് താൻ വന്നതെന്നാണ് മോഹൻലാൽ പറയുന്നത്.
തൊട്ടുപിന്നാലെയാണ് റിനോഷ് വീഡിയോ കോളിലൂടെ മത്സരാർത്ഥികളുമായി സംസാരിക്കുന്നത്. 'മാമൻ ജീവിച്ചിരിപ്പുണ്ട് മക്കളേ', എന്ന് പറഞ്ഞുകൊണ്ടാണ് റിനോഷ് വീഡിയോ കോളിൽ എത്തുന്നത്. റിനോഷിനെ കണ്ടപാടെ എല്ലാവരും വളരെ സന്തോഷത്തിലാവുകയും ചെയ്യുന്നുണ്ട്. മിഥുൻ ഹലോ മിസറ്റർ വിജയൻഎന്ന് വിളിച്ചുകൊണ്ടാണ് സംസാരിക്കുന്നത്.
"ഞാൻ നിൽക്കുന്നത് ഒരു റിയാലിറ്റിയിലും നിങ്ങൾ നിൽക്കുന്നത് ഒരു റിയാലിറ്റി ഷോയിലും ആണ്. പുറത്ത് ഇങ്ങനെ വന്ന് ഇരിക്കുമ്പോഴാണ് അതിൻറെയൊരു വാല്യവും ബ്യൂട്ടിയും മനസിലാവുന്നത്" എന്നാണ് റിനോഷ് പറയുന്നു.
അതേസമയം, തന്റെ ജീവിതത്തിൽ നടന്ന സന്തോഷംനിറഞ്ഞ കാര്യം നാദിറ റിനോഷിനോട് പറയുന്നുണ്ട്. "റിനോഷ് ഏറ്റവും കേൾക്കാൻ ആഗ്രഹിച്ച ഒരു കാര്യം, എൻറെ വീട്ടിൽ സ്വീകരിച്ചു",എന്നാണ് നാദിറ പറയുന്നത്. "അടിപൊളി. വളരെ സന്തോഷമുണ്ട്", എന്നായിരുന്നു റിനോഷ് പറയുന്നത്.












Click it and Unblock the Notifications