ബിഗ് ബോസിലെ ആമ ഇയാൾ, ടാസ്കിൽ ഞെട്ടിച്ച മറുപടികളുമായി മത്സരാർത്ഥികൾ, 'ആവേശം കൂടിയ മുയലും'
ബിഗ് ബോസിൽ എല്ലാ ദിവസവും രാവിലെ വ്യത്യസ്തമായ മോണിംഗ് ടാസ്കുകൾക്ക് മത്സരാർത്ഥികൾക്ക് കൊടുക്കാറുണ്ട്. ഇന്ന് ബിഗ് ബോസ് തുടങ്ങിയതും അത്തരത്തിൽ വ്യത്യസ്തമായൊരു ടാസ്കോടെയായിരുന്നു.
ആമയെ പോലെ മത്സരബുദ്ധിയോടെ ചിന്തിക്കുന്ന വ്യക്തിയാരെന്നും വിജയിക്കാൻ കഴിവുണ്ടായിട്ടും കഴിവിനെ ഉപയോഗിക്കാത്ത മുയലിനെ പോലുള്ള വ്യക്തിയാരെന്നും മത്സരാർത്ഥികൾ പറയണമെന്നതായിരുന്നു ടാസ്ക്. ഇതിൽ ഓരോ മത്സരാർത്ഥികളും രണ്ട് പേരുകൾ വീതം പറഞ്ഞു. ഓരോരുത്തരും പറഞ്ഞ അഭിപ്രായം ഇങ്ങനെ
ജുനൈസ് ആയിരുന്നു ആദ്യം അഭിപ്രായം വ്യക്തമാക്കിയത്. ആമ റിനോഷ് ആണെന്നായിരുന്നു ജുനൈസ് പറഞ്ഞത്. ശബ്ദം കുറിച്ച് നിലപാടുകൾ പറയുന്ന വ്യക്തിയെന്ന നിലയ്ക്കെല്ലാമാണ് റിനോഷിനെ എല്ലാവരും പറയുന്നത്. എന്നാൽ ഈ ഗെയിമിന് വേണ്ടി വളരെ ബുദ്ധിപരമായി നീങ്ങുന്ന മത്സരാർത്ഥിയാണ് റിനോഷ്. കൃത്യമായ ട്രാക്കിലൂടെയാണ് റിനോഷ് പോകുന്നത്.

മുയലായി തോന്നിയത് ദേവുവിനെയാണ്. ഗെയിമിൽ മുന്നോട്ട് പോകുമെന്നും ബുദ്ധിപരമായി നീങ്ങുമെന്നും കരുതിയത് ദേവുവാണ്. എന്നാൽ ഓരോ ദിവസം കഴിയുന്തോറും ദേവു ട്രാക്ക് മാറുകയാണ്. ഉള്ള കഴിവിൽ കൺഫ്യൂഷനടിച്ച് മുയലിനെ പോലെ ഉറക്കം തൂങ്ങി നിൽക്കുന്നത് ദേവു ആണ്, ജുനൈസ് പറഞ്ഞു.
റെനീഷ പറഞ്ഞത്
ആമ-റോഷ് അളിയനാണ്, നിലപാടുകൾ പറയാതെ മുന്നോട്ട് പോകുന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇന്നലത്തെ ടാസ്കോടെ കൃത്യമായി മനസിലായി റോഷ് വളരെ നല്ല ഗെയിമാണ് കളിക്കുന്നതെന്ന്.
മുയൽ-ഷിജുവാണ്.സ്മാർട്ടാണ് അടിപൊളിയായി ഗെയിം കളിക്കുന്നുണ്ട്. ഇന്നലത്തെ ഗെയിമിൽ പക്ഷേ ബുദ്ധിപരമായി കളിക്കാൻ സാധിച്ചില്ല.
അഖിൽ മാരാർ-
കൃത്യമായ സ്പേസിൽ കൃത്യമായ പ്ലാനോടെ മുന്നോട്ട് പോകുന്ന സെറീനയാണ് ആമ. ശോഭയാണ് മുയൽ.
സെറീന-
മുയൽ- ഹനാൻ ആണ്. പരവേശവും വെപ്രാളവും തോന്നി. എവിടെയൊക്കെയോ വഴുതി പോകുന്നത് പോലെ തോന്നുന്നു. പലതും ക്രിയേറ്റ് ചെയ്യുന്നത് പോലെ തോന്നി.
സ്ട്രോങ്ങേ് ആന്റ് സ്റ്റഡിയായി പോകുന്നത് സാഗര് സൂര്യയാണ്. പുള്ളി ചവിട്ടി കേറുന്ന മല കറക്ട് മലയാണ്.തെറ്റിധരിപ്പിക്കാൻ പ്ലാൻ ഉണ്ട്. എന്നിരുന്നാലും ട്രാക്കിലൂടെ പോകുന്ന ആമയാണ്.

അനിയൻ മിഥുൻ-
ആമയെ പോലെ മെല്ലെ മെല്ലെ കയറി വരികയാണ് റിനോഷ്.
മുയലിനെ കാണാൻ നല്ല ഭംഗിയാണ് പോസിറ്റീവ്നെസ് ആണ്. എന്നാൽ കൃത്യമായ സ്ഥാനത്ത് കൃത്യമായ രീതിയിൽ അപ്ലൈ ചെയ്യുന്നില്ല.
ഷിജു-
ആമയെ പോലെ വന്ന് മുയലായി തോന്നിയത് സാഗർ സൂര്യ ആണ്. ചാടി ചാടി വന്ന് എവിടെയോ ഉറങ്ങി പോയി സാഗർ
ആമ-ഏയ്ഞ്ചലീൻ- ശക്തമായ മത്സരാർത്ഥിയാകും, നമ്മൾക്ക് എല്ലാവർക്കും വെല്ലുവിളിയാകുന്ന മത്സരാർത്ഥിയാകും. എല്ലാവരും ഭയപ്പെടുന്ന മത്സരാർത്ഥിയാകും.ആളുകളെ വ്യക്തമായി പഠിച്ച് മുന്നോട്ട് പോകുകയാണ്
മനീഷ-
ആമ റിനോഷ് ആണ്, പാവമാണ്, പ്രതികരിക്കുന്നില്ല എന്ന് പരാതി നമ്മുക്ക് ഉണ്ടായിരുന്നുവെങ്കിലും പ്രതികരിക്കേണ്ടത് എവിടെയാണെന്ന് കൃത്യമായി അറിയാം. കൃത്യമായ ഗെയിമിലൂടെയാണ് പോകുന്നത്
മുയർ സാഗറ്‍ ആണ്. കളിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടെങ്കിലും എവിടെയൊക്കെയോ പാളുന്നുണ്ട്. മുയലിനെ പോലെ കളിച്ച് ആമയുടെ വിജയം ഉണ്ടാക്കാൻ സാധിക്കട്ടെ
ശ്രുതി-
ആമയായി ആരേയും കാര്യമായി തോന്നിയിട്ടില്ല. എന്നിരുന്നാലും പറയണമെങ്കിൽ ഏയ്ഞ്ചലിനെ പറയാം. ആദ്യ ഘട്ടത്തിൽ ഏയ്ഞ്ചലിൻ പുറകോട്ട് പോകുമെന്ന് തോന്നിയെങ്കിലും അങ്ങനെയല്ല.
അഖിലാണ് മുയൽ-ചില സമയത്ത് ചിന്തിക്കാതെ എടുത്ത് ചാടുന്നുണ്ടോയെന്ന് സംശയമുണ്ട്. ചില പ്രവൃത്തികൾ മുയലിനെ പോലെ ആയതിനാൽ മുയലിന് സംഭവിച്ചത് സംഭവിക്കാതിരിക്കട്ടെ.
ഗോപിക-
ആമ -ലച്ചുവാണ് , പതിയെയാണ് നീങ്ങുന്നതെന്ന പരാതിയൊക്കെ ഞാൻ പറഞ്ഞെങ്കിലും ഇന്നലത്തെ ഗെയിമോടെ അത് മാറി. മുയൽ സാഗറാണ്.
നാദിറ-
റിനോഷ് ആണ് ആമ,സ്ലോ എങ്കിലും ഒഴുക്കിനനുസരിച്ച് പോകുന്നു.
മുയൽ ഹനാൻ ആണ്. ബിഗ് ബോസ് അടക്കം തിരുത്തിയിട്ട് പോലും അതിന് അവൾ തയ്യാറാകുന്നില്ല. അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ആവേശമാണ് , പക്ഷേ അതിലൊന്നും കാര്യമില്ല.

അഞ്ജൂസ്-
ആമ റിനോഷ് ആണ്-കാരണം മറ്റൊന്നുമല്ല, കൃത്യമായ ട്രാക്കിലൂടെ ഫോക്കസ്ഡ് ആയാണ് മുന്നോട്ട് പോകുന്നത്. സമയമെടുത്താണേലും പറയേണ്ടിടത്ത് പറയുന്നുണ്ട്.
ഹനാൻ ആണ് മുയൽ- ലക്ഷ്യത്തോടെ കളിക്കാൻ ഹനാൻ പഠിക്കണം.
സാഗർ സൂര്യ-
റിനോഷ് ആണ് ആമ. മുയൽ ഹനാൻ ആണ് നല്ല സ്പീഡിൽ ഓടുന്നുണ്ട്. റെസ്റ്റ് എടുത്തില്ലെങ്കിൽ മുയലിനെ പോലെ ഉറങ്ങി പോകും.
റിനോഷ്
ആമ ഷിജു ചേട്ടനാണ്.കൃത്യമായ ട്രാക്കിലൂടെ പോകുന്നു.
മുയൽ ഹനാൻ ആണ്- മറ്റൊരു ട്രാക്കിലൂടെയാണ് പോകുന്നത്.
ഹനാൻ
മുയൽ ദേവുവാണ്. കുതിക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുന്നില്ല.
ആമ സാഗർ സൂര്യയാണ്.












Click it and Unblock the Notifications