Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ഒഴിഞ്ഞുമാറിയതാണോ..? സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി റിനോഷ്

ബിഗ്‌ബോസ് മലയാളം സീസൺ 5 അവസാനിച്ചിരിക്കുകയാണ്. പ്രേക്ഷകർ എല്ലാം ആഗ്രഹിച്ചത് പോലെ അഖിൽ തന്നെയായിരുന്നു ബിഗ്‌ബോസിന്റെ കപ്പ് ഉയർത്തിയത്. മുൻ മത്സരാർത്ഥികളെല്ലാം ഗ്രാന്റ് ഫിനാലയ്ക്ക് എത്തിയിരുന്നു.

ഈ സീസൺ മറ്റ് സീസണുകളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. വഴക്കും തർക്കവും ഒക്കെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ നിമിഷ നേരത്തേക്ക് മാത്രമായിരുന്നു. ഫിനാലെ വേദിയിലും മത്സരാർത്ഥികൾ തമ്മിൽ ഉള്ള സ്‌നേഹം പ്രകടമായിരുന്നു.

rinosh

കപ്പ് അഖിലിനാണ് കിട്ടിയതെങ്കിലും അത് തങ്ങൾക്ക് കിട്ടിയത് പോലുള്ള സന്തോഷമായിരുന്നു മത്സരാർത്ഥികൾക്ക്. അതുപോലെ തന്നെ ഇന്നലെ റിനോഷിന്റെ ആരാധകർക്കും ഒരുപാട് സന്തോഷം ഉള്ള ദിവസമായിരുന്നു. കാരണം കുറേനാളുകൾക്ക് ശേഷം റിനോഷ് തിരിച്ചുവന്ന ദിവസമായിരുന്നു.

ഫൈനൽ 5 ൽ എത്തുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന മത്സരാർത്ഥിയായിരുന്നു റിനോഷ്. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ മൂലം റിനോഷ് ബിഗ്‌ബോസിൽ നിന്ന് പിന്മാറുകയായിരുന്നു. ഗ്രാന്റ് ഫിനാലയ്ക്ക് റിനോഷ് എത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് റിനോഷിനെ കണ്ടപ്പോൾ ആരാധകർക്കും അത്ഭുതമായി.

എന്നാൽ കഴിഞ്ഞദിവസം ഗ്രാന്റ്ഫിനാലയിൽ അഖിലിനൊപ്പം മറ്റ് മത്സരാർത്ഥികളെല്ലാം നിൽക്കുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ഒരു ചോദ്യം ഉയർന്നു..റിനോഷ് എവിടെയെന്ന്? റിനോഷ് ഒഴികെയുള്ള മറ്റ് മത്സരാർത്ഥികളെല്ലാം ആ ഫോട്ടോയിൽ ഉണ്ടായിരുന്നു.

ഇതോടെയാണ് എന്തുകൊണ്ടാണ് റിനോഷ് ആ ഫോട്ടോയിൽ ഇല്ലാത്തത് എന്ന ചർച്ച ഉയർന്നുവന്നത്. റിനോഷ് നേരത്തെ മടങ്ങിയോ അതോ മനപൂർവ്വം മാറിനിന്നതാണോ അങ്ങനെ പല സംസശയങ്ങളാണ് ആരാധകർ ഉയർത്തിയത്. ഇപ്പോൾ റിനോഷ് തന്നെ അതിന് മറുപടി നൽകിയിരിക്കുകയാണ്.

പ്രചരിക്കുന്ന കാര്യങ്ങൾ ഒക്കെ നിഷേധിച്ച് റിനോഷ് രം​ഗത്തെത്തി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഫിനാലയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു റിനോഷ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ഒഴിഞ്ഞ് മാറിയിട്ടില്ലെന്നാണ് റിനോഷ് പറഞ്ഞത്.

അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല എന്നും ഫോട്ടോ ക്രോപ്പ് ചെയ്തപ്പോൾ തൻറെ ഭാ​ഗം മുറിഞ്ഞ് പോയതായിരിക്കാം എന്നും റിനോഷ് പറഞ്ഞു. താൻ ഒമർ ലുലുവിന്റെ സമീപത്താണ് നിന്നിരുന്നതെന്നും റിനോഷ് പറഞ്ഞു.

അതേസമയം ഭാവി പരിപാടികളെക്കുറിച്ചുള്ള ചോദ്യത്തിന് ബി​ഗ്ബോസിന്റെ ഹാങ് ഓവർ കഴി‍ഞ്ഞിട്ട് മാത്രമേ മറ്റ് പരിപാടികൾ നോക്കുകയുള്ളൂ എന്നാണ് റിനോഷ് വ്യക്തമാക്കിയത്.

ബി​ഗ്ബോസ് വിജയി ആകണമെന്ന് തനിക്ക് ഉണ്ടായിരുന്നില്ലെന്നും എന്താണെന്ന് എക്സ്പീരിയൻസ് ചെയ്യണമെന്ന് ഉണ്ടായിരുന്നെന്നും അത് സാധിച്ചെന്നുമാണ് റിനോഷ് പറഞ്ഞത്. ബി​​ഗ്ബോസിന്റെ തുടക്കത്തിൽ ആക്ടീവ് ആയിരുന്നില്ല റിനോഷ്. എന്നാൽ പിന്നീട് റിനോഷ് തന്റെ ​ഗെയിം മാറ്റി.

ഇതോടെ ബി​ഗ്ബോസ് ഹൗസിൽ തന്നെ മാറ്റം ഉണ്ടായി. എല്ലാ വിഷയത്തിലും റിനോഷ് തന്റെ നിലപാട് വ്യക്തമാക്കി തുടങ്ങി. അങ്ങനെ ടോപ്പിൽ ഉണ്ടാവുമെന്ന് ഉറപ്പിച്ച സമയത്തായിരുന്നു റിനോഷിന് ആരോ​ഗ്യപ്രശ്നം ഉണ്ടാവുന്നത്.

കാർണിവൽ ടാസകിന് പിന്നലെ അലർജി ഉണ്ടാവുകയായിരുന്നു. ആദ്യം മെഡിക്കൽ റൂമിൽ എത്തിയ റിനോഷിനെ പിന്നീട് ആശുപത്രിയിലാക്കി. ഒടുവിലാണ് മത്സരത്തിൽ നിന്ന് പിന്മാറുന്ന കാര്യം റിനോഷ് എല്ലാവരേയും അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+