അഖിൽ മാരാറോ റിനോഷോ, ആരാണ് ബിഗ് ബോസ് കിരീടം ചൂടുക? തുറന്ന് പറഞ്ഞ് റിയാസ് സലീം, കാരണം ഇതാണ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ഫൈനലിലേക്ക് അടുക്കുകയാണ്. ആര് കിരീടം ചൂടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. നിലവിൽ രണ്ട് പേർക്കാണ് സാധ്യത പ്രവചിക്കുന്നത്, അഖിൽ മാരാർക്കും റിനോഷ് ജോർജിനും.
ഇപ്പോഴിതാ ഇത് സംബന്ധിച്ച് തന്റെ അഭിപ്രായം പങ്കുവെയ്ക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റിയാസ് സലീം. ജാംഗോ സ്പേസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിയാസ് മനസുതുറന്നത്. ഈ സീസണിലെ മത്സരാർത്ഥികളെ കുറിച്ചുള്ള അഭിപ്രായങ്ങളും ഓരോരുത്തർക്കുമുള്ള വിജയ സാധ്യത എത്രയാണെന്നും റിയാസ് പ്രവചിക്കുന്നുണ്ട്.

'ശോഭ വിശ്വനാഥ്- വളരെ നല്ലൊരു വ്യക്തിയാണ്. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ച ആളാണ്. അവരുടെ കഥ നമ്മൾ കേട്ടതാണ്, അവർ ഷോയിൽ ഒരു ഇംപാക്ട് ഉണ്ടാക്കുന്നുണ്ട്. പക്ഷേ പലപ്പോഴും ശോഭ അഖിൽ മാരാർ എന്ന മത്സരാർത്ഥിയിലേക്ക് മാത്രം ഒതുങ്ങി പോകുന്നതായി തോന്നിയിട്ടുണ്ട്. ബിഗ് ബോസിൽ വേറെയും മത്സരാർത്ഥികൾ ഉണ്ട്, കണ്ണുതുറന്ന് നോക്കണമെന്ന് ഞാൻ അവിടെ പോയപ്പോൾ ശോഭയോട് പരോക്ഷമായി സൂചിപ്പിച്ചിരുന്നു.
ശോഭ എല്ലാത്തിലും ആക്ടീവായി ഇടപെടാറില്ല. പക്ഷേ കഠിനാധ്വാനിയാണ്. അവർ അവിടുത്തെ ടാസ്കുകളിൽ ഇടുന്ന കഠിനാധ്വാനമൊന്നും മറ്റൊരു മത്സരാർത്ഥിയും ഇടാറില്ല. അവർ വളരെ അധികം പരിശ്രമിക്കുന്നുണ്ട്. വിജയ ശതമാനം 50 പ്ലസിന് മുകളിലാണ്. എന്നിരുന്നാലും ശോഭയുടെ ഗെയിമിൽ എന്തൊക്കെയോ കാര്യങ്ങൾ മിസ്സിംഗ് ആണെന്ന് തോന്നുന്നുണ്ട്.
ഷിജു-ഷിജു ചേട്ടൻ എന്ന വ്യക്തിയെ ഇഷ്ടമാണ്. എന്നാൽ അദ്ദേഹം വിജയിക്കാനുള്ള സാധ്യത വെറും 10 ശതമാനത്തൽ താഴെ മാത്രമാണ്. അദ്ദേഹം ഒട്ടും ആക്ടീവല്ല. എല്ലാകാര്യങ്ങളും ഇടപെടാറും ഇല്ല. ജുനൈസ്- 70 പ്ലസ് സാധ്യതയെ വിജയിക്കാൻ ഉള്ളൂ, സെറീനയെ പറയുകയാണെങ്കിൽ 50 പ്ലസ്, റെനീഷയ്ക്ക് 30 ശതമാനത്തോളവും.
മിഥുന്റെ വിജയസാധ്യത പൂജ്യമാണ്. അദ്ദേഹം നല്ല മനസിന് ഉടമയാണ് എന്നിരുന്നാലും ബിഗ് ബോസിന് യോജിച്ചൊരു വ്യക്തിയല്ല മിഥുൻ. ഒരു സ്ട്രാറ്റജിയോ മൈന്റ് ഗെയിമോ അദ്ദേഹത്തിന് ഇല്ല, മാത്രമല്ല റിയൽ ആയി പറയേണ്ട കാര്യങ്ങൾ പറയുന്നു പോലുമില്ല. എത്രയോ മനുഷ്യരുടെ അവസരങ്ങൾ എടുത്തിട്ടാണ് ഓരോരുതരും ഹൗസിലെത്തുന്നത്. അത് ഉപയോഗിപ്പെടുത്താൻ സാധിക്കുന്നില്ലന്നത് അപമാനിക്കുന്നതിന് തുല്യമാണ്.
നാദിറ- നാദിറയെ കുറിച്ച് ഭയങ്കര അഭിമാനം തോന്നുന്നു. ബിഗ് ബോസിലെ ഏറ്റവും തമാശക്കാരിയായ ഒരാൾ നാദിറയാണ്. നാദിറ ഷോയിൽ ഇംപാക്ട് ഉണ്ടാക്കുന്നുണ്ട്, മാറ്റം ഉണ്ടാക്കുന്നുണ്ട്. ആര് തെറ്റായ പ്രസ്താവന പറഞ്ഞാലും നാദിറ അത് തിരുത്താറുണ്ട്. നാദിറ ചെയ്യുന്നതെല്ലാം ഞാൻ പിന്തുണയ്ക്കുന്നില്ലെങ്കിലും സീരിയൽ മാത്രം കാണുന്ന കുടുംബ പ്രേക്ഷകരെ അവർ ബോധവത്കരിക്കുന്നുണ്ട്. വിജയസാധ്യത 70 ശതമാനത്തിന് മുകളിലാണ്.
കേരളത്തിലെ ജനങ്ങളുടെ കാഴ്ചപ്പാട് വെച്ച് അഖിൽ മാരാർ വിജയിക്കാൻ സാധ്യത കൂടുതലാണ്. 90 ശതമാനം സാധ്യതയും അതാണ്. റിനോഷിന് 70 ശതമാനത്തിന് മുകളിൽ വിജയസാധ്യത ഉണ്ട്. എന്നിരുന്നാലും ചില കാര്യങ്ങൾ പറയാനുണ്ട്. റിനോഷ് പലപ്പോഴും ഹൗസിൽ ആക്ടീവ് അല്ല.ടാസ്കുകളിലൊന്നും അദ്ദേഹം സജീമല്ല. എന്നാൽ ചില സമയത്ത് അദ്ദേഹം പ്രതികരിക്കുന്നത് വളരെ ഇംപാക്ട് ഉണ്ടാക്കാറുണ്ട്.
റിനോഷ് ശക്തമായ പ്രതികരണങ്ങളാണ് പലപ്പോഴും നടത്താറുള്ളത്. പക്ഷേ റിനോഷ് കുറച്ചുകൂടി ആക്ടീവായാൽ അയാൾ വിജയിക്കാനുള്ള സാധ്യത 100 ശതമാനം ഉണ്ട്', റിയാസ് പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ 4 ലെ സെക്കന്റ് റണ്ണർ അപ് ആയിരുന്നു റിയാസ് സലീം. ഗെയിം ചെയ്ഞ്ചർ എന്ന പട്ടമായിരുന്നു റിയാസിന് ലഭിച്ചത്.












Click it and Unblock the Notifications