സന്തോഷത്തിൽ റിനോഷ് ആരാധകർ, ഗ്രാന്റ്ഫിനാലയ്ക്കെത്തി; വീഡിയോ വൈറൽ
ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. 5 മത്സരാർത്ഥികളാണ് മത്സരത്തിൽ ബാക്കിയുള്ളത്. അഖിൽ,ശോഭ, റെനീഷ, ജൂനൈസ്, ഷിജു എന്നിവരാണ് ആ 5 പേർ. പ്രേക്ഷകർ ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുകയാണ്.
അതേസമയം, മത്സരത്തിൽ നിന്ന് നേരത്തെ പുറത്തായ മത്സരാർത്ഥികൾ ഗ്രാന്റ് ഫിനാലെ കാണാൻ പുറപ്പെട്ടു തുടങ്ങി. എന്നാൽ എല്ലാവരും കാത്തിരുന്നത് റിനോഷ് എത്തുമോ എന്നറിയാൻ വേണ്ടിയായിരുന്നു. ഫൈനൽ 5 ൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ ഉറപ്പിച്ച മത്സരാർത്ഥിയായിരുന്നു റിനോഷ്.

എന്നാൽ ചില ആരോഗ്യപ്രശ്‌നങ്ങൾക്ക് പിന്നാലെ റിനോഷ് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. കാർണിവൽ ടാസ്‌ക്കിനെ പിന്നാലെ റിനോഷിന്റെ ശരീരത്തിൽ ചുവന്ന പാടുകൾ പൊന്തിവരികയായിരുന്നു. പിന്നാലെ റിനോഷിനെ മെഡിക്കൽ റൂമിലേക്ക് മാറ്റുകയും പിന്നീട് ആശുപത്രിയലേക്ക് മാറ്റുകയും ആയിരുന്നു.
റിനോഷ് തിരിച്ചെത്തുമെന്നാണ് പ്രേക്ഷകർ കരുതിയതെങ്കിലും റിനോഷ് പിന്മാറുന്നതായി അറിയിക്കുകയായിരുന്നു. കഴിയുമെങ്കിൽ ഗ്രാന്റ്ഫിനാലെ കാണാൻ വരുമെന്ന് റിനോഷ് പറഞ്ഞിരുന്നു. ഇപ്പോൾ റിനോഷ് ഗ്രാന്റ് ഫിനാലയ്ക്ക് എത്തുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. റിനോഷിന്റെ ആരാധകർ ആവേശത്തിലാണ്.
അതേസമയം കപ്പ് നേടണമെന്നൊന്നും തനിക്ക ഉണ്ടായിരുന്നില്ലെന്ന് റിനോഷ് പറഞ്ഞിരുന്നു. പക്ഷേ തനിക്ക് എക്സപീരിയൻസ് ചെയ്യണമെന്ന് ഉണ്ടായിരുന്നു എന്നും റിനോഷ് നേരത്തെ പറഞ്ഞിരുന്നു. സോഷ്യൽമീഡിയയിലൂടെയായിരുന്നു റിനോഷിന്റെ പ്രതികരണം.
എനിക്ക് എക്സീപിരിയൻസ് ചെയ്യണമെന്ന് ഉണ്ടായിരുന്നു. നിങ്ങൾ എന്തായാലും ഷോ കാണണം. ഈ സീസൺ ഇത്രയും മുന്നോട്ട് പോയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ കൂടെ പിന്തുണയോടെയാണ്. അവിടെ ഒരുപാട് അർഹതയുള്ള മത്സരാർഥികൾ ഹൗസിൽ ഉണ്ട്. എനിക്കും വ്യക്തിപരമായി ഇഷ്‍ടമുള്ള ആളുണ്ടാകും ഹൗസിൽ, പക്ഷേ വോട്ട് ചെയ്യണം എന്ന് പറയാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല, റിനോഷ് തന്റെ ആരാധകരോട് പറഞ്ഞിരുന്നു.
ഇത് രാഷ്ട്രീയം പോലുള്ള പരിപാടിയാണ് . ഒറ്റ വോട്ട് മാത്രമേയുള്ളൂ. ഞാൻ ഒരാളേയും സ്വാധീനിക്കാൻ ഇഷ്ടപ്പെടുന്നില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്ക് വോട്ട് ചെയ്യണം. ഒരുപാട് കാര്യങ്ങൾ ഷോയിലൂടെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് എന്നത് പ്രധാനം ആണ്. ഷോ വലിയ വിജയമായി മാറട്ടേ എന്നും അന്ന് റിനോഷ് പറഞ്ഞിരുന്നു.
ഞാൻ ഒരുപാട് വീഡിയോ ഒക്കെ കണ്ടു. പക്ഷേ എന്നെ ഡീഗ്രേഡ് ചെയ്യുന്ന വീഡിയോകളും ഓപ്പൺ ചെയ്യുമ്പോൾ ഞാൻ അതിന്റെ കമന്റ്സ് കാണുമ്പോൾ ഒരുപാട് സ്നേഹമാണ് എനിക്ക് ലഭിക്കുന്നത്. ഇതിലും വലിയ സന്തോഷമില്ല. ശരിക്കും ഞാൻ ആവേശഭരിതനാണ്.
എന്നെ പിന്തുണയ്ക്കുന്ന ആരെങ്കിലും മോശമായി സംസാരിച്ചോ എന്ന് അറിയില്ല. അങ്ങനെ സന്ദർഭവശാൽ സംഭവിച്ചിട്ടുണ്ടെങ്കിൽ സോറി , എന്നും റിനോഷ് പറഞ്ഞിരുന്നു. അതേസമയം റിനോഷിന്റെ ആരാധകരുടെ വോട്ട് ലഭിക്കാൻ പോകുന്നത് ഏത് മത്സരാർത്ഥിക്കാണെന്ന് ചോദ്യവും ഉയർന്നിരുന്നു.












Click it and Unblock the Notifications