റിനോഷ് അല്ല, ഷിജുവാണ് ആ വാക്ക് ആദ്യമായി ഉപയോഗിച്ചത്; എന്നിട്ടും കുറ്റം റിനോഷിന്: സഹോദരന്‍ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം റിനോഷ് ജോർജിനെതിരെ വലിയ രീതിയുള്ള അപവാദ പ്രചരണങ്ങളും ഡീഗ്രേഡിങ്ങുമാണ് നടക്കുന്നതെന്ന ആരോപണവുമായി കുടുബം. ഷോയില്‍ റിനോഷ് പറഞ്ഞത് എന്താണെന്ന് കൃത്യമായി വ്യക്തമാക്കാത്ത തരത്തില്‍ വീഡിയോ എഡിറ്റ് ചെയ്താണ് ഇത്തരം പ്രചരണം സജീവമാവുന്നതെന്നും റിനോഷിന്റെ കസിന്‍ ആരോഷ് വ്യക്തമാക്കുന്നു. എല്ലാ പരിധിയും കടന്ന് ലഹരിയെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന തരത്തിലേക്ക് വരെ പ്രചരണമെത്തിയെന്നും സഹോദരന്‍ പറഞ്ഞു. സിനിമ ദ ക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
അകത്തേക്കാള്‍ പ്രശ്നം പുറത്ത്
ബിഗ് ബോസിന് അകത്ത് മത്സരാർത്ഥികള്‍ തമ്മിലുള്ള പ്രശ്നത്തേക്കാള്‍ വലിയ പ്രശ്നമാണ് പുറത്ത് അവരുടെ ആരാധകർക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതായത് അഖില്‍ മാരാറിനും റിനോഷിനും ഇല്ലാത്ത പ്രശ്നങ്ങളാണ് പുറത്ത് ഇവരുടെ ആരാധകർ എന്ന് പറയുന്നവർക്കുള്ളത്. ടോക്സിസിറ്റിയും ഡീഗ്രേഡിങും ഒരു പരിധിവിട്ടതോടെ റിനോഷിന്റെ അച്ഛനും അമ്മയുമൊന്നും ഇപ്പോള്‍ യൂട്യൂബ് നോക്കാറില്ലെന്നും ആരോഷ് പറയുന്നു.

റിനോഷ് എന്ത് ചെയ്തിട്ടാണ് ഇതുപോലത്തെ ഡീഗ്രേഡിങ് നടത്തുന്നത്. ഇത്തരം ഒരു അനുഭവം മുന്‍ സീസണുകളില്‍ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നുള്ളത് ബിഗ് ബോസ് അധികം കാണുന്ന ഒരാള്‍ അല്ലാത്തതിനാല്‍ തന്നെ എനിക്ക് അറിയില്ല. ഒരു നല്ല കാര്യം ചെയ്താലും അതിനെ വളച്ചൊടിക്കും. ഒരു എപ്പിസോഡില്‍ ലാലേട്ടനെ തെറിവിളിച്ചു എന്നതായിരുന്നു മറ്റൊരു പ്രമുഖ മത്സരാർത്ഥിയുടെ ആർമി ഗ്രൂപ്പിന്റെ ആരോപണം.
അതിശയോക്തിയോടെ റിനോഷ് പറയുന്ന ഒരു കാര്യത്തെയാണ് വളച്ചൊടിച്ച് ലാലേട്ടനെ തെറി പറയുന്നു എന്ന തരത്തില്‍ പ്രചരിപ്പിച്ചത്. അപ്പോള്‍ തന്നെ ഇത് ശരിയായ രീതിയല്ല എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവർക്ക് മെസേജ് അയച്ചു. അവർക്ക് കാര്യം മനസ്സിലാവുകയും ആ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അതിനോടകം തന്നെ വാട്സാപ്പിലും മറ്റ് ഗ്രൂപ്പുകളിലും ആ പോസ്റ്റ് പ്രചരിച്ച് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആളുകള്‍ ഇത്രയധികം ടോക്സിക്കാണോ?
ആളുകളുടെ ടോക്സിക് മനോഭാവമാണ് ഇവിടെ കാണുന്നത്. കഴിഞ്ഞ ദിവസം പോലും റിനോഷിന്റെ ഇന്‍സ്റ്റഗ്രാമില്‍ വന്ന് ഒരു ചെറിയ പയ്യന്‍ വളരെ മോശം കമന്റ് പങ്കുവെച്ച് പോയിട്ടുണ്ട്. വേണമെങ്കില്‍ എനിക്ക് ആ കമന്റ് സ്ക്രീന്‍ ഷോട്ട് എടുത്ത് സ്റ്റോറിയാക്കി ഇട്ട് പ്രതികരിക്കാം. എന്നാല്‍ അത് ചെയ്യാതെ ഇങ്ങനെയാണോ നിങ്ങള്‍ വീട്ടിലുള്ളവരോടും സംസാരിക്കുന്നതെന്ന് ചോദിച്ച് അവനെ മെസേജ് അയച്ചിട്ടുണ്ട്. മറ്റുള്ള ആളുകള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന ബോധമെങ്കിലും വേണ്ടതല്ലേ.

റിനോഷ് ലഹരിയെ പ്രോല്‍സാഹിപ്പിക്കുന്നു എന്നുള്ളതാണ് മറ്റൊരു വ്യാജ പ്രചരണം. എന്താണ് അവിടെ നടന്നതെന്ന് ആ എപ്പിസോഡ് കണ്ടവർക്ക് മനസ്സിലാവും. ഷിജുവാണ് അത്തരമൊരു വാക്ക് ആദ്യമായി പറയുന്നത്. അത് കഴിഞ്ഞതിന് ശേഷം റിനോഷ് അതിനെക്കുറിച്ച് സംസാരിക്കുന്നു. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് റിനോഷ് ലഹരിയെ പ്രോല്‍സാഹിപ്പിച്ചു എന്ന തരത്തില്‍ വിഷ്ണു സംസാരിക്കുന്നത്. ഈ സംഭവം വിഷ്ണുവിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചതും ഞങ്ങളെ ഞെട്ടിച്ചെന്നും ആരോഷ് പറയുന്നു.
കാണുന്ന ആളുകള്‍ക്ക് സത്യം അറിയാം. ആ വാക്ക് റിനോഷ് ഉപയോഗിച്ചിട്ടുണ്ട്, അല്ലാതെ പിന്തുണച്ച് സംസാരിച്ചിട്ടില്ല. വാക്ക് ഉപയോഗിച്ചതിനാണെങ്കില്‍ ആദ്യം കുറ്റപ്പെടുത്തേണ്ടത് ഷിജുവിനെതിരേയല്ലേ. അദ്ദേഹമാണ് ആ വാക്ക് ആദ്യമായി പറയുന്നത്. എന്നാല്‍ അത് എവിടേയും ഇല്ല. റിനോഷ് സുഖവാസത്തിനാണ് ബിഗ് ബോസില്‍ പോയതെന്നൊക്കെ ചിലർ പറയുന്നു. ഇതൊന്നും പൊതുവായ അഭിപ്രായം അല്ല. എതിരാളികളായ ചിലരുടെ പിആർ പ്രവർത്തനങ്ങളാണ് ഇതിന് പിന്നിലെന്നും ആരോഷ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications