ബിഗ് ബോസിലെ കണി; അഖിൽ മാരാർ അടക്കം പലർക്കും കണികാണേണ്ട മുഖം ഇതാണ്, വൻ പിന്തുണ
കൊച്ചി: ബിഗ് ബോസ് സീസൺ 5 രസകരമായ മുഹുർത്തങ്ങളിലൂടെ കടന്ന് പോകുകയാണ്. മത്സരാർത്ഥികളുടെ മനസിലിരിപ്പ് അറിയാൻ ചില ടാസ്കുകൾ ബിഗ് ബോസ് നടത്താറുണ്ട്. സഹമത്സരാർത്ഥികളെ കുറിച്ചുള്ള മത്സരാർത്ഥികളുടെ കാഴ്ചപ്പാട് എന്തെന്ന് അറിയാൻ ലക്ഷ്യം വെച്ചുള്ളത് കൂടിയാണ് ടാസ്ക്.
വിഷു എപ്പിസോഡിൽ മത്സരാർത്ഥികൾ കണി കാണാൻ ആഗ്രഹിക്കുന്ന ബിഗ് ബോസിലെ സഹമത്സരാർത്ഥികളുടെ പേര് പറയാനായിരുന്നു ബിഗ് ബോസ് നിർദ്ദേശം. കൂടാതെ അതിന് കാരണം പറയണമെന്നും ബിഗ് ബോസ് നിർദ്ദേശിച്ചിരുന്നു. മത്സരാർത്ഥികളുടെ പ്രതികരണങ്ങൾ ഇങ്ങനെ

രസകരമായ കാര്യങ്ങൾ പറയുന്ന ഏയ്ഞ്ചലിനെ കണി കാണാൻ ആണ് ആഗ്രഹമെന്നാണ് അനിയൻ മിഥുൻ പറഞ്ഞത്.നാദിറയെ കണി കാണാൻ ആണ് ആഗ്രഹിക്കുന്നതെന്നായിരുന്നു വിഷ്ണു പറഞ്ഞത്. ബിഗ് ബോസ് ഹൗസിൽ ഏറ്റവും നൻമയുണ്ടെന്ന് വിശ്വസിക്കുന്ന റിനോഷിനെ കണികാണാൻ ആണ് തനിക്ക് ആഗ്രഹമെന്ന് അഖിൽ മാരാർ പറഞ്ഞു. ഈ വർഷം കാർഷിക മേഖലയ്ക്ക് ഉണർവ്വ് നൽകാൻ വേണ്ടി അവനവന്റെ വീട്ടിൽ ഒരു പച്ചക്കറിയെങ്കിലും നട്ട് വളർത്താം എന്നും അതിലൂടെ ഒരു പുതിയ നാളേയ്ക്ക് തുടക്കം കുറിക്കാമെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്', അറിൽ പറഞ്ഞു.
റിനോഷിനെ കണി കാണാൻ ആഗ്രഹമുണ്ടെന്നായിരുന്നു ഷിജുവും പറഞ്ഞത്. പ്യുവർ സോൾ എന്നത് തന്നെയാണ് അതിന് കാരണമെന്നും താരം പറഞ്ഞു. ബിഗ് ബോസിൽ പോലും അത്തരമൊരു മനസുമായി മുന്നോട്ട് പോകുന്ന അദ്ദേഹത്തെ പോലെ എല്ലാവർക്കും സാധിക്കട്ടെയെന്നാണ് ആഗ്രഹം', ഷിജു പറഞ്ഞു.
സാഗറിനെ കണികാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രതീകാത്മകയാണ് ഞാൻ പറഞ്ഞത്, സാഗർ എനിക്ക് മകനെ പോലെയാണ്, എന്റെ മക്കളെയാണ് ഞാൻ കണികാണാൻ ആഗ്രഹിക്കുന്നത്', മനീഷ പറഞ്ഞു.
റിനോഷിനെയാണ് കണികാണൻ തോന്നുന്നതെന്ന് ലച്ചു പറഞ്ഞു. കാരണം വളരെ നല്ല മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയതെന്നും ലച്ചു പറഞ്ഞു. ലച്ചുവിനെ കണികാണാൻ ആണ് തനിക്ക് ആഗ്രഹം എന്നായിരുന്നു ദേവു പറഞ്ഞത്. ശ്രുതി ലക്ഷമിയും ലച്ചുവിന്റെ പേരാണ് പറഞ്ഞത്.
ലച്ചുവിന്റേത് എപ്പോഴും പ്രസന്നമായ ഓമനത്തമുള്ള മുഖമാണെന്നും അത് വലിയൊരു ഭാഗ്യമാണെന്നും ശ്രുതി പറഞ്ഞു. ഇത്രയും നിഷ്കളങ്കമായി ഇത്രയും ഭംഗിയായി ഒരാൾക്ക് ചിരിക്കാൻ സാധിുകയെന്നത് വലിയ കാര്യമാണ്.സ്ട്രോങ് ഫൈറ്ററായ നാദിറയെ കണികാണാന് താത്പര്യമെന്നായിരുന്നു ശോഭ വിശ്വനാഥ് പറഞ്ഞത്.
ആദ്യ ദിവസം തൊട്ട് എനിക്ക് പോസിറ്റീവ് എനർജിയും വിമർശനവും മോട്ടിവേഷനും ഒക്കെ തരുന്ന റെനീഷയെ കണികാണാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു സെറീന പറഞ്ഞത്. അഞ്ജൂസും റെനീഷയുടെ പേരാണ് പറഞ്ഞത്. സെറീനയുടെ പേരായിരുന്നു റെനീഷ പറഞ്ഞത്.
എന്റെ റിഫ്ലക്ഷൻ ആയി തോന്നാറുള്ള ആൾ സെറീനയാണ്. എന്റെ നേട്ടത്തിൽ അവൾ സന്തോഷിക്കാറുള്ളതായി കാണറുണ്ട്', റെനീഷ പറഞ്ഞു. മനീഷയെ കാണാൻ ആഗ്രഹിക്കുന്നുവെന്നാണ് ജുനൈസ് പറഞ്ഞത്. എഴുന്നേറ്റ് വരുമ്പോൾ മനീഷ ചേച്ചി മുഖത്ത് നോക്കി തരുന്ന ചിരി പോസിറ്റീവ് ആയിട്ടാണ് തോന്നാറുള്ളതെന്നും അതുകൊണ്ട് തന്നെ അവരെ കണി കാണാനാണ് ആഗ്രഹമെന്നും ജുനൈസ് പറഞ്ഞു.
സാഗർ സൂര്യ എന്നായിരുന്നു ഗോപിക പറഞ്ഞത്. എന്നാൽ എന്റെ അമ്മയെ കാണാനാണ് തനിക്ക് ആഗ്രഹമെന്നായിരുന്നു സാഗറിന്റെ പറഞ്ഞത്. ആരെ കണി കണ്ടാലും നമ്മുടെ നാവിലാണ് കാര്യമെന്നായിരുന്നു റിനോഷിന്റെ പ്രതികരണം. നല്ല വാക്കുകളിലൂടെ മറ്റൊരാളുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാക്കാൻ സാധിക്കട്ടെയെന്നും റിനോഷ് പറഞ്ഞു.തന്നെ കൂടുതൽ കേൾക്കുന്ന ശോഭയെ കാണാൻ താൻ ആഗ്രഹിക്കുന്നതെന്ന് നാദിറ പറഞ്ഞു.
ബിഗ് ബോസ് സീസൺ 5 മൂന്നാഴ്ച പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി തീർത്തും വിരസമായാണ് ഷോ മുന്നോട്ട് പോകുന്നതെന്ന ആക്ഷേപം പ്രേക്ഷകർ ഉയർത്തുന്നുണ്ട്. 'ഒറിജിനൽ'വ്യക്തികൾ തമ്മിലുള്ള പോരാട്ടം എന്ന് പ്രഖ്യാപിച്ചിട്ട് മത്സരാർത്ഥികൾ സെയ്ഫ് ഗെയിം കളിക്കുകയാണെന്നാണ് ആരാധകരുടെ ആക്ഷേപം.












Click it and Unblock the Notifications