Get Updates
Get notified of breaking news, exclusive insights, and must-see stories!

റിനോഷിനെ വളഞ്ഞിട്ട് ആക്രമിച്ച് പെൺകുട്ടം, നിയന്ത്രണം വിട്ട് മൈക്ക് വലിച്ചെറിഞ്ഞ് റിനോഷ്,പൊരിഞ്ഞ അടി?

അഖിൽ മാരാർ വിഷയത്തിൽ വലിയ പൊട്ടിത്തെറിക്ക് സാക്ഷ്യം വഹിച്ച ബിഗ് ബോസ് ഹൗസ് പിന്നീട് അൽപം ശാന്തതയിലായിരുന്നു. വൈൽഡ് കാർഡ് എൻട്രിയായി ഹനാൻ എത്തിയപ്പോഴും കാര്യമായ ചലനങ്ങളൊന്നും ഹൗസിൽ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം പുതിയ വീക്ക്ലി ടാസ്ക് ബിഗ് ബോസ് അവതരിപ്പിച്ചതോടെ ഹൗസ് വീണ്ടും കലങ്ങി മറിഞ്ഞിരിക്കുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റുകളാണ് എപ്പിസോഡിൽ ഉണ്ടായിരിക്കുന്നത്.

വെളളിയാങ്കല്ല് എന്ന ടാസ്കായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയത്. ആദ്യ ദിവസം വിഷ്ണുവും മിഥുനും, സാഗറും ജുനൈസുമായിരുന്നു കടൽക്കൊള്ളക്കാർ. റെനീഷ, മനീഷ, ഗോപിക, ദേവു, ഹനാൻ എന്നിവർ സമുദ്രവ്യാപാരികളും. ടാസ്കിന്റെ ആദ്യ ദിവസം തന്നെ വലിയ പൊട്ടിത്തെറികൾക്കാണ് വീട് സാക്ഷ്യം വഹിച്ചത്.

 hanangopika

സമുദ്രാധികാരികൾക്കുള്ള ഫ്ലാഗ് സ്വന്തമാക്കാൻ മത്സരാർത്ഥികൾ ത്തമിലുള്ള മത്സരത്തിനിടെ ഹനാൻ-ഗോപിക പോരിന് കളമൊരുങ്ങി. ഫ്ലാഗ് കിട്ടാതായതോടെ ഗോപികയുടെ കൈയ്യിലുള്ള ഫ്ലാഗ് തട്ടിപ്പറിക്കാൻ ഹനാൻ ശ്രമിച്ചതോടെ ഗോപിക ഇതിനെ എതിർക്കുകയും പരസ്പരം ഉന്തും തള്ളിലും ഇത് കലാശിക്കുകയും ചെയ്തു.

പരാവധി രത്നങ്ങൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾ മറ്റു മത്സരാർത്ഥികളും നടത്തിയതോടെ ബിഗ് ബോസ് വീട് അക്ഷരാർത്ഥത്തിൽ അങ്കക്കളമായി മാറിയിരിരുന്നു. എന്നാൽ രണ്ടാം ദിവസവും ഇതിലും വലിയ പൊട്ടിത്തെറികളായിരിക്കും സംഭവിക്കുകയെന്നും ബിഗ് ബോസ് ഹൗസ് കൂടുതൽ കലുഷിതമാകുകയാണെന്നുമുള്ള സൂചന നൽകുകയാണ് പുതിയ പ്രമോ.

rinosh1

ബിഗ് ബോസ് ഹൗസിൽ ഇതുവരെ 'കൂൾ' ആയിരുന്ന മത്സരാർത്ഥിയായ റിനോഷ് ജോർജ് വരെ നിയന്ത്രണം വിട്ട് പെരുമാറുന്നത് പ്രമോയിൽ കാണാൻ സാധിക്കും. ഇന്നലെ കടൽ വ്യാപാരികളായിരുന്ന റെനീഷയും ദേവുവും മനീഷയും ഗോപികയും ഹനാനുമാണ് ഇന്ന് കടൽക്കൊള്ളക്കാർ ആകുന്നത്.

ടാസ്കിനിയിൽ വ്യാപാരിയായ ശ്രുതിയെ കടൽക്കൊള്ളക്കാർ വളയുന്നതാണ് പ്രമോയിലെ ആദ്യ രംഗം. ഇതിൽ ശ്രുതി ദേഷ്യപ്പെടുന്നതും എന്റെ ദേഹത്ത് തൊടാൻ പാടില്ലെന്ന് ഒച്ചവെയ്ക്കുന്നതും കാണാം. പിന്നീട് നാദിറയെ കടൽക്കൊള്ളക്കാരായ പെൺകുട്ടങ്ങൾ വളഞ്ഞിട്ട് പിടിക്കിക്കുന്നതും വീഡിയോയിൽ കാണാം. വളരെ ദേഷ്യത്തോടെ ഇക്കാര്യത്തിൽ നാദിറ പ്രതികരിക്കുന്നുണ്ട്.

ഇതിനിടയിൽ പെൺപട റിനോഷിന് നേർക്ക് പോകുന്നതും റിനോഷ് നിയന്ത്രണം വിട്ട് പെരുമാറുകയുമാണ്. വ്യാപാരിയാണ് റിനോഷ്, എന്നെ പിടിക്കാൻ വന്നാൽ നല്ല ഉന്ത് കിട്ടും എന്ന് റിനോഷ് പ്രമോ വീഡിയോയിൽ പറയുന്നത് കേൾക്കാം. ഇതിന് പിന്നാലെയും പെൺകൂട്ടം റിനോഷിനെ പിന്തുടർന്നതോടെ ദേഷ്യപ്പെട്ട് റിനോഷ് മൈക്ക് വലിച്ചെറിയുകയാണ്.

നിലത്ത് വീണപ്പോൾ ആരൊക്കെ എടുത്ത് കൊണ്ട് പോയതാണെന്ന് എന്റെ ചോദ്യം, എന്താണ് കാണിച്ചത് , എന്താണ് നിങ്ങളുടെ ജോലി എന്ന് പറഞ്ഞ് റിനോഷ് ഹനാനോട് തർക്കിക്കുന്നതും പ്രമോയിൽ ഉണ്ട്.

rinsoh2

ബിഗ് ബോസ് സീസൺ 5 ൽ യാതൊരു തർക്കത്തിനോ ബഹളത്തിനോ നിൽക്കാത്ത ആളാണ് റിനോഷ്. തർക്കങ്ങൾ ഉണ്ടായാൽ പോലും വഴി മാറി പോകുന്ന റിനോഷിന്റെ ആ അപ്രതീക്ഷിത പെരുമാറ്റം ബിഗ് ബോസ് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം റിനോഷിന്റെ ആരാധകർ പക്ഷേ വളരെ സന്തോഷത്തിലാണ്.

സമാധാനപ്രിയനായ ജെനുവിൻ പ്ലയർ എന്ന നിലയ്ക്കാണ് റിനോഷിനെ ആരാധകർ ആഘോഷിക്കുന്നത്. എന്നാൽ ബിഗ് ബോസ് ഷോ എന്ന നിലയിൽ ഈ ശാന്തത കൊണ്ട് കാര്യമില്ലെന്നാണ് എതിർവിഭാഗം വിമർശനം ഉയർത്തിയത്. വിമർശകരുടെ വായടിപ്പിച്ചിരിക്കുകയാണ് പ്രമോ വീഡിയോയെന്നും റിനോഷിന്റെ അതിഗംഭീര ഗെയിമാണ് ഇനി കാണാനിരിക്കുന്നതെന്നുമാണ് ആരാധകരുടെ ഇപ്പോഴത്തെ പ്രതികരണം.ഈ നിലയിൽ റിനോഷ് ഗെയിം തുടർന്നാണ് സീസൺ 5 ലെ 5 ഫൈനലിസ്റ്റുകളുടെ കൂട്ടത്തൽ റിനോഷ് ഉണ്ടാകുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+