'അതേടാ ഞാൻ അന്തസില്ലാത്തവനാണ്,ലൈവിൽ റിനോഷിന്റെ പച്ചത്തെറി , അന്തം വിട്ട് മത്സരാർത്ഥികൾ; പുറത്താക്കണമെന്ന്
ഉറങ്ങി കിടക്കുന്ന ബിഗ് ബോസ് ഹൗസിനെ ഉണർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പലപ്പോഴും വ്യത്യസ്ത രീതിയിലുള്ള വീക്കിലി ടാസ്ക് ബിഗ് ബോസ് അവതരിപ്പിക്കാറുള്ളത്. ഇതിന് പ്രതീക്ഷിച്ച ഫലവും ഉണ്ടാകാറുണ്ട്. അതുവരെ ശാന്തരായി നിൽക്കുന്ന പല മത്സരാർത്ഥികളും വീക്കിലി ടാസ്കിൽ സജീവമായി പങ്കെടുക്കുകയും ഉഗ്രരൂപം പുറത്തെടുക്കാറുമാണ് പതിവ്.
എന്നാൽ എത്രയൊക്കെ പ്രകോപനപരമായ ഗെയിം അവതരിപ്പിച്ചാലും യാതൊരു കുലുക്കവുമില്ലാതെ ടാസ്കിൽ പങ്കെടുക്കുന്ന മത്സരാർത്ഥിയുണ്ട് ബിഗ് ബോസിൽ, റിനോഷ്. എന്നാൽ ഈ ആഴ്ച ബിഗ് ബോസ് കൊടുത്ത മിഷൻ എക്സ് എന്ന വീക്കിലി ടാസ്കിൽ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്ന റിനോഷിനെയാണ് ലൈവിൽ കണ്ടത്. വിശദമായി വായിക്കാം

മിഷൻ എക്സ് എന്ന പേരിലുള്ള വീക്കിലി ടാസ്കാണ് ബിഗ് ബോസ് അവതരിപ്പിച്ചത്. ബിഗ് ബോസ് ഹൗസിനെ ഒരു ശാസ്ത്ര ലോകമായി കണ്ട് കളിക്കുന്നതാണ് ഗെയിം. ഇതിനായി ആൽഫ, ബീറ്റ എന്ന പേരിൽ രണ്ട് ടീമാക്കി തിരിക്കുകയും ചെയ്തു. വാശിയേറിയ പോരാട്ടമായിരുന്നു വീക്കിലി മത്സരത്തിന്റെ ആദ്യ ദിവസം അരങ്ങേറിയത്.
ഇതുവരെ അധികം ബഹളത്തിനും തർക്കത്തിനും പോകാത്ത ശ്രുതി ലക്ഷ്മി ഉൾപ്പെടെയുള്ള താരങ്ങൾ ഇറങ്ങി കളിക്കുകയും തങ്ങളുടെ ടീമിനും ടീം അംഗങ്ങൾക്കും വേണ്ടി പരസ്പരം പോരടിക്കുകയും ചെയ്തു. എന്നാൽ അപ്പോഴും ഗെയിമിൽ നിന്ന് മാറി നിന്ന് വീക്ഷിക്കുകയായിരുന്നു ബിഗ് ബോസിലെ ശാന്ത സ്വഭാവക്കാരനായ പൊതുവെ വിലയിരുത്തപ്പെടുന്ന റിനോഷ്.
എല്ലാവരും തങ്ങളുടെ ടീമീന് വേണ്ടി ജീവൻ മരണ പോരാട്ടം നടത്തുമ്പോൾ മാറി നിൽക്കുന്ന റിനോഷിനെയാണ് എപ്പിസോഡിൽ മുഴുവൻ കണ്ടത്. ഇതോടെ കടുത്ത പരിഹാസമാണ് ബിഗ് ബോസിൽ റിനോഷിനെതിരെ ഉയർന്നത്. സ്വയം ഒരു റെഫറിയാണെന്ന് കരുതി മാറി നിൽക്കുകയാണെന്ന തരത്തിലായിയരുന്നു ആക്ഷേപങ്ങൾ.
എന്നാൽ ബിഗ് ബോസിലെ സഹമത്സരാർത്ഥികളെ പോലും ഞെട്ടിച്ച് കൊണ്ടാണ് വീക്കിലി ടാസ്കിന്റെ രണ്ടാമത്തെ ദിവസത്തെ ഗെയിമിനിടെ റിനോഷ് പൊട്ടിത്തെറിച്ചിരിക്കുന്നത്. ലൈവിനിടെ എതിർ ടീം അംഗമായ സാഗറിനെതിരെയാണ് റിനോഷ് പൊട്ടിത്തെറിച്ചത്.
ഗെയിമിനിടയിൽ സാഗർ കിച്ചണിപോയിൽ ഐസ് എടുത്ത് കൊണ്ടുവന്നതാണ് റിനോഷിനെ പ്രകോപിപ്പിച്ചത്. ഇത് റിനോഷ് ചോദ്യം ചെയ്തതോടെ തങ്ങളുടെ സ്മാർട്ട് പ്ലേയാണ് ഇതെന്ന് സാഗർ പറഞ്ഞു. ഇതോടെയാണ് നിയന്ത്രണം വിട്ട് റിനോഷ് സാഗറിനെ തെറി വിളിച്ചത്. പല ആവർത്തി തെറി വാക്കുകൾ തന്നെ റിനോഷ് വിളിച്ചു.
ഇതോടെ മാന്യമായി സംസാരിക്കണമെന്നും തെറി വിളിക്കരുതെന്നും നാദിറയും സാഗറയും പറഞ്ഞു. അസഭ്യമായ ഭാഷ ഉപയോഗിക്കരുതെന്ന് ബിഗ് ബോസ് പറഞ്ഞിട്ടുണ്ടെന്നും നിങ്ങളെ ബിഗ് ബോസിൽ നിന്നും പുറത്താക്കുമെന്നും സാഗറിന്റെ ടീം അംഗമായ സെറീന പറഞ്ഞു. എന്നാൽ പുറത്താക്കിക്കോ മോഹൻലാൽ വന്ന് ചോദിച്ചാൽ താൻ അതിന് മറുപടി നൽകിക്കോളാം എന്നായിരുന്നു റിനോഷിന്റെ മറുപടി.
അഖിൽ മാരാറാണ് തെറി വിളിച്ചതെങ്കിൽ ഇപ്പോൾ വിഷയമാകുമല്ലോ, റിനോഷ് തെറി വിളിക്കുമ്പോ ആർക്കും ചോദിക്കാനില്ലേ എന്നും സെറീനയും റെനീഷയും അടക്കമുള്ളവർ ചോദിക്കുന്നുണ്ട്. അഖിൽ മാരാർ തെറി പറഞ്ഞപ്പോൾ പ്രശ്നമാക്കിയ ഒമർ അടക്കമുള്ളവർക്ക് മിണ്ടാട്ടമില്ലേയെന്നും ഇരുവരും ചോദിച്ചു.
അതേസമയം അതുവരെ കുലുങ്ങാതിരുന്ന റിനോഷ് പിന്നീട് സാഗറിനോട് ക്ഷമ ചോദിച്ചു. താൻ ഉപയോഗിച്ച വാക്കുകൾ മോശമായി പോയെന്നും അത് തെറ്റാണെന്ന് അംഗീകരിക്കുമെന്നും റിനോഷ് പറഞ്ഞു. എന്തായാലും ഈ വീക്കെന്റിൽ മോഹൻലാൽ എത്തുമ്പോൾ തീർച്ചയായും ഇക്കാര്യം റിനോഷിനോട് ചോദിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications