Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിനോഷായിരിക്കും മാരാരുടെ എതിരാളി.. ഇപ്പോള്‍ കളി തുടങ്ങി, ശോഭ നല്ലവളാണ് പക്ഷെ..'; മാരാരുടെ ഭാര്യ പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആരംഭിക്കുന്നതിന് മുന്‍പ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു അഖില്‍ മാരാര്‍. ബിഗ് ബോസ് ഹൗസില്‍ എത്തിയപ്പോഴും തുടക്കം മുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അഖില്‍ മാരാര്‍ക്ക് സാധിച്ചിരുന്നു. പലപ്പോഴും അഖില്‍ മാരാരുടെ ചില പരാമര്‍ശങ്ങള്‍ വിവാദത്തില്‍ ആയിരുന്നു. അഖില്‍ മാരാരുടെ പെരുമാറ്റവും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്.

എന്നാല്‍ ഇത് അഖില്‍ മാരാരുടെ യഥാര്‍ത്ഥ സ്വഭാവം തന്നെയാണ് എന്ന് പറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ രാജലക്ഷ്മി. ബിഹൈന്‍ഡ്ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജലക്ഷ്മി. സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി കിരീടം നേടുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയല്ല അഖില്‍ മാരാര്‍ ബിഗ് ബോസില്‍ എത്തിയിരിക്കുന്നത് എന്നും രാജലക്ഷ്മി വ്യക്തമാക്കി. രാജലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

marar and rinosh

റിനോഷ് ഇപ്പോഴാണ് കേറി വന്നത്. ഇത്രയും നാള്‍ പീസ് ബ്രോ ഒക്കെ കളിച്ച് നടന്ന റിനോഷ് കളിച്ചും സംസാരിച്ചും തുടങ്ങി. ഗെയിമര്‍ എന്ന നിലയില്‍ റിനോഷിനെ ഇപ്പോഴാണ് നമ്മള്‍ കണ്ടത്. റിനോഷായിരിക്കാം അഖിലിന്റെ എതിരാളി. ഒരു വ്യക്തി എന്ന നിലയില്‍ ശോഭ നല്ലവളാണ്. വ്യക്തിത്വം ഒക്കെ വെച്ച് നോക്കുമ്പോള്‍ നല്ലതാണ്. പക്ഷെ ഒരു ഹ്യുമാനിറ്റിക് മാനറില്‍ പോകുമ്പോള്‍ ഒരു ഇന്‍ഹ്യൂമണായിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട്.

ശോഭയുടെ ഒരേയൊരു ടാര്‍ഗറ്റ് ബിഗ് ബോസില്‍ അഖില്‍ മാരാര്‍ ആണെന്ന് തോന്നുന്നു. അണ്ണന്റെ അടുത്ത് പോലും പോകാത്ത വിഷയങ്ങളെ അഖില്‍ മാരാറാണ് ഇതിന് കാരണം എന്ന് പറഞ്ഞ് ക്യാരക്ടറൈസ് ചെയ്ത് സംസാരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നെ ഒരുപാട് വിഷമിപ്പിച്ചതാണ് അണ്ണന്‍ ഫുഡ് കഴിച്ച് കൊണ്ടിരുന്നപ്പോള്‍ തൈരിന്റെ വിഷയം എടുത്തിട്ടത്. പുള്ളിക്കാരന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.

അതില് പോലും ശോഭ കയറി ഇടപെട്ടപ്പോള്‍ അത് എനിക്ക് വിഷമമായി. എല്ലാവരും നിര്‍ബന്ധിക്കുമ്പോഴും ശോഭ അടുത്തിരുന്ന് കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. തോല്‍വിയെ അംഗീകരിക്കാന്‍ ശോഭക്ക് സാധിക്കുന്നില്ല എന്ന് തോന്നുന്നു. ടാസ്‌ക് കഴിഞ്ഞാല്‍ പോലും ശോഭ ആ വിഷമത്തില്‍ തന്നെയിരിക്കും. ജയിച്ചേ തീരു എന്നൊന്നുമുള്ള കൂട്ടത്തില്‍ അല്ല അണ്ണന്‍.

ഒരുപാട് തോല്‍വിയില്‍ നിന്ന് കയറി വന്ന ആളാണ്. ജയത്തിന് വേണ്ടി എന്തും ചെയ്യും എന്നൊന്നുമില്ല. ജയിക്കാന്‍ വേണ്ടിയാണ് അവിടെ ഓരോ സ്റ്റെപ്പും വെക്കുന്നത്. തുടക്കം മുതല്‍ ഇവിടെ വരെ ഒരേ രീതിയില്‍ നില്‍ക്കുന്ന ആള്‍ അഖില്‍ മാരാര്‍ ആണ്. ജയിച്ചാലും ഇല്ലെങ്കിലും അങ്ങനെ തന്നെ പോകാനാണ് ഉദ്ദേശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+