'പാമ്പുകൾ കൊത്താനായുമ്പോളാണ് തല്ലിക്കൊല്ലേണ്ടതെന്ന് താങ്കൾ എന്ന് മനസിലാക്കും?'; റിനോഷിന് തുറന്നകത്ത്
ബിഗ് ബോസ് സീസൺ 5 ൽ മറ്റ് മത്സരാർത്ഥികളിൽ നിന്നും വളരെ വ്യത്യസ്തമായിട്ടായിരുന്നു റിനോഷ് ജോർജിന്റെ രീതികൾ. ആരുമായും തർക്കത്തിനോ പ്രശ്നങ്ങൾക്കോ മുതിരാതെ, തന്നെ ബാധിക്കുന്ന വിഷയങ്ങളിൽ മാത്രമായിരുന്നു അയാൾ പ്രതികരിച്ചിരുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തിൽ റിനോഷിന്റെ ഈ പോസിറ്റീവ് സമീപനത്തിന് ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടായിരുന്നു.
എന്നാൽ ബിഗ് ബോസ് പോലൊരു ഷോയിൽ ഗെയിമുകളിൽ അടക്കം സജീവമായി പങ്കെടുക്കേണ്ട സാഹചര്യത്തിൽ റിനോഷ് ജോർജിന്റെ പങ്കാളിത്തം കുറഞ്ഞത് അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ വലിയ നിരാശയാണ് പിന്നീട് ഉണ്ടാക്കിയത്. എന്നിരുന്നാലും ഗെയിം മുറുകുമ്പോൾ റിനോഷ് കുറച്ച് കൂടി സജീവമാകുമെന്ന തരത്തിലുള്ള വിലയിരുത്തലുകളായിരുന്നു ചിലർ പങ്കിട്ടത്.

എന്നാൽ ഇപ്പോഴിതാ റിനോഷ് ബിഗ് ബോസ് മത്സരാർത്ഥിയെന്ന നിലയിൽ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ആരാധകരിൽ ഒരാൾ ചൂണ്ടിക്കാട്ടുന്നത്. റിനോഷ് ജോർജിനുള്ള തുറന്നകത്തിലാണ് ആരാധകൻ തന്റെ കടുത്ത നിരാശ പങ്കിട്ടത്. ഫേസ്ബുക്കിൽ ആരാധകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം
'റിനോഷ് ജോർജ്ജിനു ഒരു ബിഗ്ബോസ്സ് ആരാധകന്റെ തുറന്ന കത്ത് !ഈ സീസണിൽ പ്രതീക്ഷ വച്ച ഒരു കണ്ടസ്റ്റന്റ് ആയിരുന്നു താങ്കൾ. ഓരോ ആഴ്ച കഴിയുമ്പൊഴും പ്രതീക്ഷകളെ തകിടം മറിച്ച് നിങ്ങൾ എവിടേയ്ക്കോ പൊയ്ക്കൊണ്ടിരിക്കുന്നു. ഒരു തിരിച്ച് വരവു പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശ മാത്രം സമ്മാനിച്ച് താൻ ബിഗ്ബോസിനു പറ്റിയ മനുഷ്യൻ അല്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് റിനോഷ് ഈ ഗെയിമിൽ നിന്ന് പരിപൂർണ്ണമായി മാറിയിരിക്കുന്നു. ബാക്കി ഉള്ള ദിവസങ്ങൾ എങ്ങനെങ്കിലും അവിടെ കഴിച്ചുകൂട്ടുക എന്നത് മാത്രം ആണെന്ന് തോന്നുന്നു ഇനി മുന്നിലുള്ളത്.
"പറയാനുള്ളത് മുഖത്ത് നോക്കി നേരെ പറയുക" എന്ന് പലപ്പോഴും നോമിനേഷൻ, മോണിങ്ങ് ടാസ്കുകളിൽ പറഞ്ഞിട്ടുള്ള റിനോഷ്, പ്രതികരിക്കേണ്ട കാര്യങ്ങൾ പ്രതികരിക്കേണ്ട സമയത്ത് മുഖത്ത് നോക്കി പറയണം എന്ന് മനപ്പൂർവ്വം മറന്നു പോയതാണോ ? ശക്തമായ ഒരു തിരിച്ചുരവ് പ്രതീക്ഷിച്ചിരുന്നപ്പൊഴും വിഷ്ണു റിനോഷ് പ്രശ്നത്തിലും താങ്കൾ നിരാശ തന്നെ ആണു തന്നത്.
എല്ലാ രീതിയിലും ന്യായം നിങ്ങളുടെ ഭാഗത്ത് ഉണ്ടായിട്ടും പറയാനുള്ളത് മുഖത്ത് നോക്കി ശക്തമായി പറഞ്ഞു വിഷ്ണുവിന്റെ പൊള്ളത്തരം മുഴുവൻ തകർത്തു കാണിക്കാനും റിനോഷിന്റെ ഭാഗം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അവസരമാണു നിങ്ങൾ നശിപ്പിച്ചത്. പഴകിയ പ്രശ്നങ്ങൾ ഓരോന്നായി ഓർത്തു വച്ച് നെടുനീളൻ പ്രസംഗമോ ഒന്നോ രണ്ടോ പേരിൽ ചുരുങ്ങുന്ന വിശദീകരണമോ അല്ല വേണ്ടിയിരുന്നത് എന്ന് ഓർക്കുക, അകത്തും പുറത്തുമുള്ള പാമ്പുകൾ കൊത്താനായുമ്പോൾ ആണു തല്ലിക്കൊല്ലേണ്ടതെന്ന് താങ്കളിനി എന്നാണു മനസ്സിലാക്കുക ?
"ആരെയും തോളിലേറ്റാൻ ഞാൻ വിക്രമാദിത്യനോ എന്നെ തോളിലേറ്റാൻ ഞാൻ വേതാളമോ അല്ല" ഞാനുൾപ്പെടെ താങ്കളെ ഇഷ്ടപ്പെടുന്ന ആയിരങ്ങൾ ഈ വീഡിയോ കട്ട് കണ്ടു കൈയടിച്ചിട്ടുണ്ടാവും. ഇത് പറഞ്ഞ താങ്കൾ തന്നെ വിഷ്ണുവിനെ എതിർത്തു പറയാൻ ആരും ഉണ്ടായില്ല എന്ന് പല ആവർത്തി പറയുന്നതും കണ്ടു. താങ്കളെ തോളിലേറ്റാൻ അവിടെ ആരും ഉണ്ടാവില്ല എന്നു താങ്കൾക്ക് മറ്റാരേക്കാളും ബോധ്യം ഉണ്ടാകും.
തുടക്കം മുതൽ തന്നിലേക്കും ഒന്നോ രണ്ടോ സഹമത്സരാർത്ഥികളിലേക്കും മാത്രം ഒതുങ്ങി നിന്ന, പലപ്പൊഴും കൂടെ നിന്നവർ പോലും കൂട്ടമായി ആക്രമിക്കപ്പെട്ടപ്പോൾ, നിങ്ങളെ സഹോദരതുല്യം കണ്ട ശ്രുതിയെ പോലും പലരും പരസ്യമായി കുറ്റക്കാരിയാക്കി സംസാരിച്ചിരുന്ന സമയത്തോ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിങ്ങൾക്കൊപ്പം എന്തിനും നിൽക്കുന്ന മിഥുനൊരു പ്രശ്നം വന്നപ്പോൾ പോലും ചുണ്ടനക്കാൻ മടിച്ച റിനോഷിനു വേണ്ടി ആരു ശക്തമായി സംസാരിക്കും എന്നാണു താങ്കൾ കരുതിയിരുന്നത് ? താങ്കളെ തോളിലേറ്റി മുന്നോട്ട് കൊണ്ട് പോകാൻ നിങ്ങൾ മാത്രമെ ഉള്ളു എന്ന് താങ്കൾ മനസ്സിലാക്കാതെ പോയതാണോ ?
If this is war, come like a soldier and face your enemies straight ! ബിഗ്ബോസ് അത് മലയാളം ആയാലും തമിഴ് ആയാലും ഹിന്ദി ആയാലും അതൊരു യുദ്ധം തന്നെ ആണ്. ആശയം കൊണ്ടും ബുദ്ധി കൊണ്ടും നിങ്ങളെ ചുറ്റിയുള്ള ശത്രുക്കളെ നേർക്ക് നേർ നിന്നു നേരിടുന്നത് കാണാൻ ആണു ഈ ഷോയെ ഇഷ്ടപ്പെടുന്ന എന്നെ പോലെ ഉള്ളവർ ആഗ്രഹിക്കുന്നത്. അവിടെ നിങ്ങൾ പരാജയപ്പെട്ടാൽ പോലും നിങ്ങൾക്ക് ജനങ്ങൾ നിങ്ങളെ നെഞ്ചിലേറ്റും.
ബിഗ്ബോസ്സ് എന്താണെന്നും, അകത്തും പുറത്തും നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ പറ്റി നിങ്ങൾ ആരെക്കാളും കൂടുതൽ ബോധവാനാണു. അത് തന്നെയാണു തുടക്കം മുതലെ നിങ്ങളെ ആ വീട്ടിൽ പലതിൽ നിന്നും മാറി നിൽക്കാൻ ബോധപൂർവ്വം പ്രേരിപ്പിച്ചത്. അവിടെ മറ്റാരെക്കാളും പുറത്തു നിങ്ങളുടെ ഇമേജ് മോശമാകുമോയെന്ന് പേടിച്ചത് നിങ്ങൾ മാത്രമായിരുന്നു. ആ പേടി മാത്രമാണു നിങ്ങളിലെ നല്ലൊരു മത്സരാർത്ഥിയെ കാണാൻ കഴിയാതെ പോയത്.
ഒരുപക്ഷെ നിങ്ങൾ നല്ലൊരു മനുഷ്യൻ ആയിരിക്കാം പക്ഷെ നിങ്ങൾ നല്ലൊരു ബിഗ്ബോസ് മൽസരാർത്ഥി അല്ല, വെറും ബിഗ്ബോസ് ശമ്പളക്കാരൻ.












Click it and Unblock the Notifications