Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാസും ഫിറോസും ബിഗ് ബോസിലേക്ക്... ഇനി കളി മാറും; കൊടുത്തിരിക്കുന്നത് കിടിലന്‍ ടാസ്‌ക്

ബിഗ് ബോസ് മലയാളം സീസണ്‍ 5 രണ്ടാം മാസത്തിലേക്ക് കടക്കാനിരിക്കുകയാണ്. ഇതിനോടകം നിരവധി വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും എവിക്ഷനുമെല്ലാം ബിഗ് ബോസ് ഹൗസില്‍ നടന്ന് കഴിഞ്ഞു. എന്നാല്‍ എന്തൊക്കെയായിട്ടും വലിയ ഓളമുണ്ടാക്കാന്‍ ഈ സീസണിലെ മത്സരാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. അതിനാല്‍ മുന്‍ സീസണുകളിലെ മത്സരാര്‍ത്ഥികളായ റോബിന്‍ രാധാകൃഷ്ണനേയും രജിത് കുമാറിനേയും ഇത്തവണ ബിഗ് ബോസ് ഹൗസിലെത്തിച്ചിരുന്നു.

എന്നിട്ടും കാര്യമായ ഓളം ബിഗ് ബോസ് ഹൗസില്‍ ഉണ്ടായില്ല. റോബിന്‍ രാധാകൃഷ്ണനെ ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ടാസ്‌ക് മുഴുവനാകുന്നതിന് മുന്‍പ് പിടിച്ചുപുറത്താക്കുകയായിരുന്നു. ഇപ്പോഴിതാ മുന്‍ സീസണുകളിലെ സ്റ്റാര്‍ പെര്‍ഫോമറുകളായിരുന്ന റിയാസ് സലീമും പൊളി ഫിറോസും ബിഗ് ബോസ് ഹൗസിലേക്ക് ചലഞ്ചേഴ്‌സ് ആയി എത്താന്‍ പോവുകയാണ് എന്നാണ് വിവരം.

bb house

ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ രേവതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക ടാസ്‌കുമായിട്ടാണ് റിയാസ് സലീമിനേയും ഫിറോസ് ഖാനേയും ബിഗ് ബോസ് വീട്ടിലേക്ക് കയറ്റാന്‍ പോകുന്നത്. രേവതിയുടെ വാക്കുകള്‍ കേള്‍ക്കാം...

അങ്ങനെ ബിഗ് ബോസ് ഹൗസിലേക്ക് വീണ്ടും ചലഞ്ചേഴ്‌സ് വരുന്നു. ഒന്നല്ല, രണ്ട് പേര്‍. ഞാനിന്നലെ തന്നെ പറഞ്ഞില്ലേ ട്വിസ്റ്റുകള്‍ ഇങ്ങനെ വരാനുണ്ടെന്ന്. അതിനെ കുറിച്ച് പറയാനാണ് വന്നിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ വീണ്ടും ട്വിസ്റ്റ് വരുന്നുണ്ട്. ചലഞ്ചേഴ്‌സ് ബിഗ് ബോസ് വീട്ടിലേക്ക് വീണ്ടും വരികയാണ്. ആരാണ് ആ രണ്ട് ചലഞ്ചേഴ്‌സ്, ഏത് ടാസ്‌കായിരിക്കും അവര്‍ ചെയ്യാന്‍ പോകുന്നത്.

ചലഞ്ചേഴ്‌സില്‍ ഒന്ന് റിയാസ് സലീം ആണ്, രണ്ടാമത്തെ വ്യക്തി ഡെയ്ഞ്ചറസ് ഫിറോസ് ഖാന്‍ എന്ന സീസണ്‍ 3 യിലെ പൊളി ഫിറോസ്. ഫിറോസും സീസണ്‍ 5 ലേക്ക് മാസ്‌ക് വലിച്ചൂരാന്‍ വരുന്നുണ്ട്. രണ്ട് പേരും ചലഞ്ചേഴ്‌സായിട്ടാണ് ബിഗ് ബോസ് സീസണ്‍ 5 ല്‍ കയറാന്‍ പോകുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. റോബിനും രജിത് കുമാറും വന്നിട്ട് ബിബി ഹോട്ടല്‍ എന്ന ടാസ്‌കാണ് അവര്‍ക്ക് കൊടുത്തത്.

എനിക്ക് തോന്നുന്നത് ഇവര്‍ക്ക് കൊടുക്കാന്‍ പോകുന്ന ടാസ്‌ക് കോടതി ടാസ്‌ക് ആണ് എന്നാണ്. മിക്കവാറും ഇവര്‍ രണ്ട് പേരും ജഡ്ജസ് ആയിട്ടാണ് വരാന്‍ പോകുന്നത്. റിയാസ് സലീം ബിഗ് ബോസ് സീസണ്‍ 4 ല്‍ വൈല്‍ഡ് കാര്‍ഡ് ആയിട്ട് കയറിയിട്ട് ആദ്യം ചെയ്ത ടാസ്‌കും അത് തന്നെയായിരുന്നു. ഫിറോസ് ഖാന്‍ വന്നയുടനെ മാറ്റടാ നിങ്ങളുടെ മാസ്‌ക് എന്ന് പറയുമോയെന്ന് കണ്ടറിയാം.

ചെയ്ഞ്ച് യുവര്‍ ഗെയിം എന്ന് പറഞ്ഞിട്ട് റിയാസ് എന്തൊക്കെ ചെയ്യും എന്നും കണ്ടറിയാം. അവരുടെ ഗെയിം ചെയ്ഞ്ചാകുമോ ഇല്ലയോ എന്നുള്ളത് കാത്തിരുന്ന് കാണാം. എനിക്ക് വലിയ പ്രതീക്ഷയില്ല, റിയാസിന്റേയും ഫിറോസിന്റേയും കാര്യത്തില്‍ അല്ല. വീട്ടുകാരുടെ കാര്യത്തില്‍. അവര്‍ക്ക് ആര് വന്നാലും ആര് പോയാലും ശരി അവിടെയിരുന്ന് കളിക്കുകയോ നമ്മളെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞോളൂ എന്നൊക്കെയായിരിക്കും.

ഞാന്‍ ആവശ്യമുള്ള കാര്യത്തില്‍ മാത്രമെ റിയാക്ട് ചെയ്യുകയുള്ളൂ എന്നൊക്കെയായിരിക്കും അവരുടെ മനസില്‍. കാരണം നമ്മള്‍ക്ക് അറിയാമല്ലോ, ഇവരുടെ പോക്ക് എങ്ങോട്ടാണ് എന്ന്. ഇനി ഇപ്പോള്‍ ആര് വന്നാലും പ്രശ്‌നമൊന്നുമില്ല എന്ന് മിഥുനൊക്കെ പറയുന്നുണ്ടായിരുന്നു. നമുക്ക് വലിയ ഞെട്ടലൊന്നും ഉണ്ടാകാന്‍ പോണില്ല എന്നൊക്കെ വീട്ടിലുള്ളവര്‍ പറയുന്നുണ്ടായിരുന്നു. തിങ്കളാഴ്ചത്തെയോ ചൊവ്വാഴ്ചത്തെയോ എപ്പിസോഡില്‍ റിയാസും ഫിറോസും എത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+