അത്തരം ആളുകളും ഇവിടെയുണ്ട്: ഷിജുവിനോട് അക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും റിയാസ് സലീം
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഊതിവീർപ്പിച്ച് വലുതാക്കുന്ന രീതി കൂടുതലാണെന്ന് സീസണ്‍ 4 താരം റിയാസ് സലീം. അത്തരം പ്രവണത കാണുന്നത് തന്നെ മടുപ്പാണ്. എല്ലാ സീസണുകളും സ്ഥിരമായി കാണുന്ന ആളാണ് ഞാന്‍. എന്നാല്‍ ഈ സീസണ്‍ ആദ്യ ഒരാഴ്ച കണ്ടതിന് ശേഷം പിന്നീട് കാണാന്‍ തോന്നിയില്ലെന്നും സൈന സൌത്ത് പ്ലസ് എന്ന യൂട്യൂബിന് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയാസ് സലീം പറയുന്നു.
ഷോ കാണുന്നത് നിർത്തിയെങ്കിലും സോഷ്യല്‍ മീഡിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുമായിരുന്നു. എപ്പിസോഡ് കാണാന്‍ താല്‍പര്യമില്ലായിരുന്നു. എങ്കിലും കാര്യങ്ങളെല്ലാം മനസ്സിലാക്കി തന്നെയാണ് കോടതി ടാസ്കിലൂടെ 'ചാലഞ്ചർ' എന്ന രീതിയില്‍ ബിഗ് ബോസിലേക്ക് പോയതെന്നും താരം വ്യക്തമാക്കുന്നു.

'വിവരം ഇല്ലാത്ത മലയാളികള്‍' എന്ന തന്റെ പ്രസ്താവനയില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മുഴുവന്‍ മലയാളികളേയുമല്ല ഞാന്‍ ആക്ഷേപിക്കുന്നത്. കണ്ണ് തുറന്ന് കാണാനുള്ള എത്ര കാര്യങ്ങള്‍ ചുറ്റുമുണ്ടായിട്ടും അത് മനസ്സിലാക്കാനുള്ള ശേഷിയില്ലാത്തവരെ ഞാന്‍ വിവരം ഇല്ലാത്തവർ എന്ന് തന്നെ വിളിക്കും. അങ്ങനെയുള്ള ഒരു കൂട്ടം ആളുകള്‍ കേരളത്തിലുണ്ടെങ്കില്‍ അതാണ് ഞാന്‍ ഉദ്ദേശിച്ചത്.
ചന്തയെന്ന പരാമർശത്തില്‍ അഖില്‍ മരാറോട് അല്ല ഞാന്‍ മാപ്പ് പറഞ്ഞത്. അദ്ദേഹം അത് ചൂണ്ടിക്കാട്ടിയപ്പോള്‍ എനിക്ക് തെറ്റ് മനസ്സിലായി. ആ സാഹചര്യത്തിലാണ് അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്ന് പറഞ്ഞത്. ഞാന്‍ ഉദ്ധേശിച്ചത് വേറെ അർത്ഥത്തിലാണെങ്കിലും അത് പൊളിറ്റിക്കല്‍ കറക്ട് ആയിരുന്നില്ല. ആ തെറ്റ് എനിക്ക് മനസ്സിലായെന്നും റിയാസ് സലീം അഭിപ്രായപ്പെട്ടു.

വിഷ്ണു എന്ന വ്യക്തി മികച്ചൊരു മത്സരാർത്ഥിയാണെന്ന് തുടക്കത്തില്‍ എനിക്ക് തോന്നിയിരുന്നു. എന്നാല്‍ ഞാന്‍ അവിടെയുണ്ടായിരുന്ന മൂന്ന് ദിവസവും അവന്‍ സോഫയില്‍ നിന്നും അനങ്ങിയിട്ടില്ല. എല്ലാ സീസണുകളിലേയും ബിഗ് ബോസ് കണ്ടിട്ടുള്ള ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. അതുകൊണ്ട് കോടതി ടാസ്കില്‍ എത്രത്തോളം പെർഫോം ചെയ്യാന്‍ സാധിക്കുമെന്നും വിഷ്ണുവിന് അറിയാം. എന്നാല്‍ ആ ടാസ്കിനെ പോലും വളരെ അധികം ലളിതമായിട്ടാണ് അവന്‍ എടുത്തത്.
എന്തൊക്കെയോ ചിന്തയിലായിരുന്നു അദ്ദേഹം. തുടർച്ചയായി പുറത്ത് നിന്നും ആളുകള്‍ കയറി വരുമ്പോള്‍ ഷോ പോവുന്നത് ഇങ്ങനെയാണ്, അല്ലെങ്കില്‍ ഞാന്‍ ഉദ്ദേശിച്ചത് പോലെയല്ല പോവുന്നത് എന്നൊക്കെയായിരിക്കും അദ്ദേഹം ചിന്തിക്കുന്നുണ്ടാവുക. വിചാരിച്ചാല്‍ നല്ലൊരു ഗെയിമറായി ഇനിയും മുന്നോട്ട് പോവാന്‍ സാധിക്കുന്ന വ്യക്തിയാണ് വിഷ്ണു.

ബിഗ് ബോസിന് മുമ്പ് തന്നെ ഷിജു ചേട്ടനെ പരിചയമുണ്ട്. ബിഗ് ബോസില്‍ കയറിയ ഉടന്‍ തന്നെ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ലെന്ന് ഞാന്‍ തുറന്ന് പറഞ്ഞു. അദ്ദേഹം അധികം സജീവമായിരുന്നില്ല. പുള്ളി ആർക്ക് വേണ്ടി സംസാരിക്കുന്നു, എന്ത് നിലപാട് എടുക്കുന്നു എന്ന കാര്യത്തിലെല്ലാം എനിക്ക് എതിർ അഭിപ്രായമുണ്ട്. ഞാന്‍ അത് കഴിയുന്നത് പോലെ തുറന്ന് പറഞ്ഞു. എല്ലാത്തിനും അപ്പുറം മികച്ചൊരു മനുഷ്യനാണ് അദ്ദേഹം.
അഖിലിനെ ആളുകള്‍ ആക്രമിക്കുന്നു, അല്ലെങ്കില്‍ അഖിലിനെതിരെ അനീതി നടന്നു എന്ന് തോന്നുമ്പോഴാണ് ഷിജു ചേട്ടന്‍ പലപ്പോഴും സംസാരിക്കുന്നത്. അല്ലാതെ വേറെ എന്തൊക്കെ വിഷയങ്ങളുണ്ട്. അതിലൊന്നും അദ്ദേഹം ഇടപെടുന്നില്ല. ഷിജു ചേട്ടന്‍ സ്വന്തം നിലപാട് പറയുകയോ അതിനെ എതിർത്ത് ആളുകള്‍ വരുന്നതോ ആയ ഒരു സാഹചര്യമുണ്ടാവുന്നില്ല. പ്രശ്നങ്ങള്‍ ഉണ്ടാക്കാനല്ല ഞാന്‍ പറയുന്നത്, ഓർജിനലായി നിന്ന് തന്നെ ആളുകളെ രസിപ്പിക്കാന്‍ സാധിക്കണമെന്നും റിയാസ് സലീം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications