'ബിഗ് ബോസിൽ എന്റെ സ്ട്രാറ്റജി ഇതായിരുന്നു'; തുറന്ന് പറഞ്ഞ് റിയാസ് സലീം..റോബിനെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ
കൊച്ചി: ബിഗ് ബോസ് മുൻ മത്സരാർത്ഥി റോബിൻ രാധാകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി സീസൺ 4 താരമായ റിയാസ് സലീം. റോബിൻ നെഗറ്റീവായ രീതിയിലാണ് ആളുകളെ സ്വാധീനിക്കുന്നതെന്നും
പ്രശസ്തിക്ക് വേണ്ടി ആളുകളെ ഉപയോഗിക്കുന്നതും വളരെ മോശം കാര്യമാണെന്നും റിയാസ് പറഞ്ഞു. ജാംഗോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് റിയാസിന്റെ പ്രതികരണം. ബിഗ് ബോസിനെ കുറിച്ചും കഴിഞ്ഞ സീസണിൽ താൻ പയറ്റിയ 'സ്ട്രാറ്റജി' എന്താണെന്നും അഭിമുഖത്തിൽ റിയാസ് തുറന്ന് പറഞ്ഞു. റിയാസിന്റെ വാക്കുകളിലേക്ക്
'റോബിൻ രാധാകൃഷ്ണൻ ശരിയായ രീതിയിലാണോ ആളുകളെ സ്വാധീനിക്കുന്നതെന്ന് ചോദിച്ചാൽ തീർച്ചയായൂം അല്ല. അവസരങ്ങൾ കിട്ടാതിരിക്കുകയെന്നത് ചിലമ്പോൾ ടാലന്റ് ഇല്ലാത്തതിനാലായിരിക്കും. എന്നാൽ അത് സ്വാഭാവിക കാര്യമാണ്. കാരണം എല്ലാവരും ടാലന്റ് ഉള്ളവർ ആയിരിക്കണമെന്നില്ല. പക്ഷേ എപ്പോഴും ചർച്ച ചെയ്യപ്പെടുന്നതിന് വേണ്ടി തെറ്റായ കാര്യങ്ങൾ നടത്തി ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് മോശം കാര്യമാണ്.

പ്രശസ്തിക്ക് വേണ്ടി ആളുകളെ ഉപയോഗിക്കുന്നതും വളരെ മോശമാണ്. സാമ്പത്തികമായി അല്ലെങ്കിൽ ആരെങ്കിലും സഹായിക്കാൻ ഇല്ലാത്ത വ്യക്തികളെ സഹായിച്ച് എന്തെങ്കിലുമൊക്കെ ചെയ്തെന്ന് കാണിച്ച് അതൊക്കെ ബാഗ്രൗണ്ട് മ്യൂസിക് ഇട്ട്, ബീജിയം ഇട്ട് ഇറക്കിയാലേ ഞാൻ ആളാകൂവെന്ന് കരുതുന്നതൊക്കെ ശരിയല്ല. അവർ അതൊക്കെ ചെയ്യുന്നത് അവരുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ലാത്തത് കൊണ്ടാണ്, വെറുതെ ആളുകളെ ദാ ഞാൻ ഇതൊക്കെ ചെയ്യുന്നുണ്ടെന്ന് കാണിക്കുകയാണ് അവരുടെ ലക്ഷ്യം.
നെഗറ്റീവായ രീതിയിൽ ആളുകളെ സ്വാധീനിക്കുന്നതാണ് നമ്മൾ പൊതുവെ കണ്ടുവരുന്നൊരു കാര്യം. ബിഗ് ബോസ് തന്നെ നോക്കൂ എല്ലാ സീസണിലും ഒരേ പാറ്റേണിലുള്ള ആളുകളാണ് സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. ടോക്സിക് ആയ, സ്ത്രീ വിരുദ്ധത പുലർത്തുന്ന ആളുകൾക്കാണ് ഹൈപ്പ് കിട്ടുക. അത് നമ്മുടെ കേരളത്തിലെ സമൂഹം അത് പെട്ടെന്ന് ആകർഷിക്കാൻ തന്നെ കാരണം കുറേക്കാലം നമ്മുടെ സമൂഹവും ആ രീതിയിൽ തന്നെയായിരുന്നു. അത് വിട്ട് നമ്മുടെ സമൂഹം ഒരു മാറ്റത്തിലേക്ക് നടന്ന് കയറുകയാണ്. എന്നാൽ വീണ്ടും ആ പഴയ രീതിയിലേക്ക് പോകാനുള്ളൊരു ടെന്റൻസി ഉണ്ട്.
നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ആളുകളെ സൈബർ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്നതൊക്കെ ടോക്സിസിറ്റിയുടെ ഭാഗമാണ്. യഥാർത്ഥ ആളുകളായിരിക്കണം ബിഗ് ബോസിലെ മത്സരാർത്ഥികൾ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഫേയ്ക്ക് ഡ്രാമയും കണ്ടന്റും അടിപിടിയുമൊക്കെ നടക്കുന്നൊരു സ്ഥലമായിരിക്കണം ബിഗ് ബോസ് എന്ന് ഞാൻ കരുതുന്നില്ല. പകരം ആളുകളെ എന്റെർടെയ്ൻ ചെയ്യാനും എജ്യുകേറ്റ് ചെയ്യാനും ഒരു ഇംപാക്ട് ഉണ്ടാക്കാനും സാധിക്കുന്ന ഷോ ആയിരിക്കണം.
നിങ്ങൾ സത്യസന്ധത പുലർത്തുന്ന ആളാണെങ്കിൽ ജീവിതത്തിൽ നിങ്ങൾക്ക് ഒരു പക്ഷേ അവസരങ്ങളും പണവും സൗഹൃദവുമെല്ലാം നഷ്ടപ്പെടാം. എന്നിരുന്നാലം നമ്മളായിരിക്കുകയെന്നത് പ്രധാനമാണ്. ബിഗ് ബോസിൽ എന്റെ സ്ട്രാറ്റജി റിയൽ ആയിരിക്കുകയെന്നതായിരുന്നു. ബിഗ് ബോസിൽ റിയൽ ആയിരിക്കുമ്പോഴും ആളുകൾക്ക് ഒരു രസം ഉണ്ടാകാണം കാണാൻ, നമ്മൾ ആളുകളെ എന്റെർടെയിൻ ചെയ്യണം. റിയൽ ആയിരിക്കുമ്പോൾ തന്നെ എങ്ങനെ ആളുകളെ എന്റർടെയിൻ ചെയ്യാമെന്നത് എനിക്ക് അറിയാമായിരുന്നു. ഒരു ഫൈറ്റിൽ ആണെങ്കിൽ പോലും.
ബിഗ് ബോസ് വിജയിക്കണമെങ്കിൽ പക്ഷേ എപ്പോഴും റിയലായി നിൽക്കണമെന്ന് ഞാൻ കരുതുന്നില്ല. നല്ല മനുഷ്യരുടെ ഹൃദയം കീഴടക്കണമെങ്കിൽ നിങ്ങൾ റിയൽ ആയി തന്നെ നിൽക്കണം. എന്നാൽ മാസ് ഓഡിയൻസിന്റെ പിന്തുണയും ആ ട്രോഫിയുമൊക്കെയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ റിയൽ ആയി നിന്നാൽ നിങ്ങൾക്ക് ട്രോഫി ലഭിക്കണമെന്നില്ല', റിയാസ് പറഞ്ഞു.












Click it and Unblock the Notifications