റിയാസിന് മുന്നില്‍ ഉത്തരം മുട്ടി മാരാര്‍... ഇപ്പോള്‍ എയറില്‍; ഫിറോസും റിയാസും പൊളിക്കുകയാണെന്ന് പ്രേക്ഷകര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനത്തോട് അടുക്കവെ പോരാട്ടം കൂടുതല്‍ കടുപ്പമാകുകയാണ്. അതിനൊപ്പം ചലഞ്ചേഴ്‌സായി മുന്‍ മത്സരാര്‍ത്ഥികളായ റിയാസ് സലീമും ഡെയ്ഞ്ചര്‍ ഫിറോസ് ഖാനും എത്തിയതോടെ ബിഗ് ബോസ് ഹൗസ് തീപിടിച്ച അവസ്ഥയിലാണ് എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ആദ്യ ദിവസം തൊട്ട് മത്സരാര്‍ത്ഥികള്‍ക്ക് ഒരു ചെറിയ കൊട്ട് കൊടുത്തുകൊണ്ടാണ് ഇരുവരും തുടങ്ങിയത്.
ഇപ്പോഴിതാ ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥി എന്ന് ആളുകള്‍ വിശേഷിപ്പിക്കുന്ന അഖില്‍ മാരാര്‍ ഫിറോസിനും റിയാസിനും മുന്നില്‍ നിഷ്പ്രഭമാകുകയാണ് എന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്. ബിഗ് ബോസ് സംബന്ധിയായ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയും കൊഴുക്കുന്നുണ്ട്. എന്നാല്‍ മാരാര്‍ക്ക് റിയാസും ഫിറോസും വന്നത് കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ പറയുന്നത്.

മാരാരുടെ പല നിലപാടുകളും റിയാസ് ചോദ്യം ചെയ്‌തേക്കാം എന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ശോഭയോട് അഖില്‍ മാരാര്‍ നടത്തിയ സുഖിപ്പിക്കല്‍ പരാമര്‍ശം വലിയ വിവാദമായിരുന്നു. സെറീനയോട് മിഥുന്റെ തല മസാജ് ചെയ്ത് കൊടുക്കുന്നത് പുറത്ത് തെറ്റായി വ്യാഖ്യാനിക്കപ്പെടും എന്ന് അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ഇതാണ് പിന്നീട് അഖില്‍ മാരാരും ശോഭയും തമ്മിലുള്ള തര്‍ക്കത്തിലേക്ക് പോയത്.
എന്നാല്‍ ഇതിന് ശേഷം അഖില്‍ മാരാര്‍, നാദിറയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചിരുന്നു. ഇതിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം റിയാസ് എത്തിയപ്പോള്‍ മാരാര്‍ക്ക് ഉത്തരം മുട്ടി എന്നാണ് പ്രേക്ഷകരില്‍ ഒരു വിഭാഗം പറയുന്നത്. മാരാര്‍ കേള്‍ക്കുന്ന തരത്തില്‍ റിയാസ് സെറീനയോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. മിഥുന് മസാജ് ചെയ്ത് കൊടുക്കരുത് അത് പുറത്ത് മോശമായി കാണപ്പെടും എന്ന് പറഞ്ഞ അതേ മാരാര്‍ പിറ്റേന്ന് നാദിറയെ മുകളില്‍ കയറ്റി മസാജ് ചെയ്യിപ്പിക്കുന്നു എന്നായിരുന്നു റിയാസ് പറഞ്ഞത്.
ഇത് കേട്ട മാരാര്‍ അത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ട് എന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. അപ്പോള്‍ അതിലെ വ്യത്യാസമെന്താണ് എന്നും അത് വിശദമാക്കൂ എന്നും റിയാസ് മാരാരോട് പറഞ്ഞു. ഇതിന് അത് റിയാസിനെ ബോധ്യപെടുത്തണ്ട കാര്യം ഇല്ല എന്നായിരുന്നു മാരാര്‍ പറഞ്ഞത്. ഇതിന് പിന്നെന്തിനാ എന്നോട് വിശദീകരണം തന്ന് തുടങ്ങിയത് എന്ന് റിയാസ് തിരിച്ചു ചോദിച്ചു.
അപ്പോള്‍ തനിക്ക് ശരീരം വയ്യാതെ ഫിസിയോ ആയി ആണ് നാദിറ മസാജ് ചെയ്ത് തന്നത് എന്നായിരുന്നു മാരാരിന്റെ മറുപടി. എന്നാല്‍ മിഥുന് തലയില്‍ സ്‌ട്രെസ് ആയിരിക്കാം എന്നും അത് രണ്ടും ഒരുപോലെ ആണ് എന്നും റിയാസ് തിരിച്ചടിച്ചു. ഇതോടെ മാരാര്‍ മിണ്ടാതെ പോകുകയായിരുന്നു. ഇതാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ ആദ്യമായി മാരാര്‍ ഉത്തമില്ലാതെ മിണ്ടാതിരിക്കുന്ന സീന്‍ കണ്ടു എന്നാണ് പലരും പറയുന്നത്.
ഇത് കൂടാതെ കഴിഞ്ഞ ദിവസം മാരാര്‍ താന്‍ ആണ് ഇവിടുത്തെ ലീഡര്‍ എന്ന് സ്വയം പറഞ്ഞപ്പോള്‍ ഫിറോസ് അത് സ്വയം തോന്നുന്നതാണ് എന്നായിരുന്നു അപ്പോള്‍ തന്നെ മറുപടി കൊടുത്തത്. പിന്നീട് ഞാനില്ലെങ്കില്‍ ശോഭ ഇല്ല എന്ന മാരാരുടെ പ്രതികരണത്തെ താന്‍ ഇല്ലേലും ശോഭ ഉണ്ട് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു റിയാസ് നേരിട്ടത്. റിയാസും ഫിറോസും വന്നതോടെ മാരാര്‍ മാത്രമല്ല ബിഗ് ബോസ് ഹൗസ് ആകെ ഒരു ഓളം വന്നിട്ടുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
അതേസമയം ഇത് ശരിയല്ല എന്നാണ് മാരാര്‍ അനുകൂലികള്‍ വാദിക്കുന്നത്. റിയാസ് റോബിന് മുന്നില്‍ ഹീറോ ആയത് പോലെ മാരാര്‍ക്ക് മുന്നില്‍ ഹീറോ ആകില്ല എന്നാണ് ഇവര്‍ പറയുന്നത്. റോബിനല്ല, മാരാര്‍. റിയാസിന് മുന്നില്‍ മാരാര്‍ ഉത്തരം മുട്ടിയ പോലെ നിന്നിട്ടുമില്ല എന്നാണ് ഇവരുടെ വാദം.












Click it and Unblock the Notifications