ജുനൈസിന് ചെറിയൊരു പ്രശ്നമുണ്ട്: ശോഭയും സെറീനയും മാറിയത് ഇങ്ങനെ, റിയാസ് സലീം പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ കോടതി ടാസ്കിലേക്ക് അതിഥിയായി എത്തിയ താരമാണ് റിയാസ് സലീം. സീസണ്‍ ഫോറില്‍ വൈല്‍ഡ് കാർഡ് എന്‍ട്രിയായി എത്തി വലിയ ചലനങ്ങള്‍ സൃഷ്ടിച്ച താരത്തിന് മൂന്ന് ദിവസത്തിനുള്ള സീസണ്‍ ഫൈവിലും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. അതിഥികളായിട്ടാണ് വന്നതെങ്കിലും പല താരങ്ങള്‍ക്കും മത്സരം സംബന്ധിച്ച കൃത്യമായ സൂചനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു.
കോടതി ടാസ്ക് കഴിഞ്ഞതിന് പിന്നാലെ കുടെ വന്ന സീസണ്‍ 3 താരം പൊളി ഫിറോസിനൊപ്പം റിയാസ് സലീം പുറത്തിറങ്ങുകയും ചെയ്തു. ഇപ്പോഴിതാ ബിഗ് ബോസിലെ ചില താരങ്ങളെ വിലയിരുത്തി റിയാസ് സലീം രംഗത്ത് വന്നിരിക്കുകയാണ്. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസിലേക്ക് പോയപ്പോള്‍ താരങ്ങള്‍ക്കൊന്നും നേരിട്ടുള്ള സൂചനകള്‍ കൊടുക്കേണ്ടതില്ലെന്ന ചിന്താഗതിയിലായിരുന്നു ഞാന്‍. അവരുടെ മത്സരമാണ്, അവരാണ് മത്സരിക്കേണ്ടത്. അതിനായി ആരും നിർബന്ധിക്കേണ്ടതില്ല. എനിക്ക് ഷോയുടെ ടിആർപി കൂട്ടിക്കൊടുത്തേ പറ്റൂ, ആക്ടീവ് അല്ലാത്തവരെ ആക്ടീവ് ആക്കിയേ മതിയാവൂ എന്നൊരു നിർബന്ധവും എനിക്കില്ല. പക്ഷെ ഞാന്‍ അത് ചെയ്യാന്‍ ശ്രമിച്ചത് ആ ഷോയെ ഞാന്‍ ബഹുമാനിക്കുന്നു എന്നുള്ളതുകൊണ്ടാണ്.
കുറെ സൂചനകള്‍ നല്‍കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അതൊക്കെ പ്രാവർത്തികമാക്കുക എന്നുള്ള കടമ അവരുടേതാണ്. റിനോഷ് ജോർജ് എന്ന താരം നല്ല രീതിയില്‍ സജീവമാകുകയാണെങ്കില്‍ ഈ ഗെയിം മുഴവനായി മാറും. എന്നാല്‍ അതിന്റെയൊക്കെ സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. ഷോ എഴുപത് ദിവസങ്ങള്‍ പിന്നിട്ടു. ഇനി ഒരു മാസം കൂടിയാണുള്ളത്. ഇനി എപ്പോഴാണ് സജീവമാകുക എന്നതാണ് ചോദ്യം.
ജുനൈസിന് നല്ല രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. ബിബി ഹോട്ടല്‍ ടാസ്ക് കണ്ടപ്പോള്‍ തന്നെ അവനില്‍ വരുന്ന ആ മാറ്റം കണ്ടു. ആളുകള്‍ ജുനൈസിനെ ട്രോളിക്കൊണ്ടിരുന്ന സാഹചര്യം മാറി അവനെ സ്വീകരിക്കുന്ന ഒരു തരത്തിലേക്ക് എത്തി. അതിന് ശേഷം പതിയെ മാറി വന്നു. ഞാന്‍ പോയതിന് ശേഷം ജുനൈസില്‍ മാത്രമല്ല, നാദിറ, സറീന, ശോഭ എന്നിവർക്കൊക്കെ മാറ്റം വന്നു.
നേരത്തെയൊക്കെ എന്തൊക്കെ പ്രശ്നം ഉണ്ടായാലും അവസാനം ശോഭയും സെറീനയുമൊക്കെ വീണ്ടും അഖില്‍ മാരാറുടെ അടുത്ത് പോയി ഇരിക്കുമായിരുന്നു. എന്നാല്‍ ഞാന്‍ പോയതിന് ശേഷം അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. ഗെയിം എന്താണെന്ന് മനസ്സിലാക്കുന്ന താരമാണ് ജുനൈസ്. നല്ല അറിവുണ്ട്. ആരെങ്കിലും തെറ്റ് പറഞ്ഞാല്‍ അത് ചൂണ്ടിക്കാണിക്കാനുള്ള അറിവുള്ള മനുഷ്യനാണ്.

ചെറിയ എന്തെങ്കിലും പൊളിറ്റിക്കല്‍ ഇന്‍കറ്ക്ടായിട്ടുള്ള പ്രശ്നം വന്നാലും ജുനൈസ് അത് പറയും. അവിടെ തന്നെയാണ് അതിന്റെ പ്രശ്നവുമുള്ളത്. വളരെ നേരിയ, അല്ലെങ്കില്‍ പൊളിറ്റിക്കല്‍ ഇന്‍കറ്കട്നസ് അല്ലാത്ത കാര്യത്തില്‍ അത് കുത്തിക്കേറ്റാന്‍ ശ്രമിക്കുമ്പോള്‍ പൊളിറ്റിക്കല്‍ കറക്ട്നെസിന്റെ മൂല്യമാണ് ഇടിയുന്നത്. അതുകൊണ്ട് തന്നെ ജുനൈസിന് കുറച്ച് പക്വത കുറവുണ്ടെന്ന് ചില സമയത്ത് തോന്നും.
റിനോഷ് കുറച്ച് സമയമേ വാ തുറക്കുകയുള്ളു. അവന്‍ അഞ്ച് മിനിറ്റ് സംസാരിച്ചാല്‍ ആ അഞ്ച് മിനിറ്റും ചാനല്‍ പുറത്ത് വിടും. അത് സംസാരത്തിന്റെ ക്വാളിറ്റികൊണ്ടാണ്. ജുനൈസിനെ സംബന്ധിച്ച് ആവശ്യമുള്ള സ്ഥലത്ത് മാത്രം സംസാരിക്കുകയും ആവശ്യമില്ലാത്ത സ്ഥലത്ത് സംസാരിക്കാതിരിക്കുകയും ചെയ്യുന്നതായിരിക്കും നല്ലത്. ഇതിനെല്ലാം അപ്പുറും വളരെ നല്ല വ്യക്തിയാണ് ജുനൈസെന്നും റിയാസ് സലീം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications