റോബിനും രജിത്തും ബിഗ്ബോസിലെത്തി; കലക്കൻ എൻട്രി.. പ്രൊമോ വീഡിയോ പുറത്ത്
ബിഗ്‌ബോസ് മലയാളം സീസൺ 5 അമ്പത് എപ്പിസോഡ് പിന്നിടുമ്പോൾ ബിഗ്‌ബോസ് വീടിനകത്തെ മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും വലിയൊരു സർപ്രൈസ് ആണ് ബിഗ്ബോസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ബിഗ്‌ബോസ് വീട്ടിലേക്ക് രണ്ട് പേർ കൂടി എത്തുമെന്ന സൂചന നൽകിയിരുന്നു ഇപ്പോൾ രണ്ടും പേരും എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ ഊഹം തെറ്റിയില്ല. പ്രേക്ഷകർ വിചാരിച്ച ആ രണ്ട് പേര് തന്നെയാണ് സീസൺ 5 ൽ എത്തിയിരിക്കുന്നത്. ഒട്ടും ആവേശമില്ലെന്ന് പ്രേക്ഷകർ പരാതിപ്പെടുന്നതിനിടെയാണ് പുതിയ എൻട്രി.
മുൻ സീസണുകളിൽ ഏറെ ആരാധകർ ഉണ്ടായിരുന്ന രജിത്തും റോബിനുമാണ് ബിഗ്‌ബോസ് വീടിനകത്ത് എത്തിയിട്ടുള്ളത്. ഏഷ്യാനെറ്റ് പ്രൊമോ പുറത്തുവിട്ടു. ബിഗ്‌ബോസ് വീടിനകത്തേക്ക് റോബിനും രജിത്തും വരുന്നതാണ് പ്രമോയിൽ കാണിക്കുന്നത്.രണ്ട് പേർക്കും അവരുടെ പേരെഴുതിയ മൈക്ക് നൽകിയിട്ടുണ്ട്. അതുകൊണ്ട് വെറുതേ വന്നുപോവാനല്ല, മത്സരിക്കാൻ തന്നെയാണ് ഇവർ എത്തിയിരിക്കുന്നത് എന്ന് ഏതാണ്ട് ഉറപ്പായി..

റോബിനും രജിത്തിനും ഫാൻബേസ് ഉള്ളതുകൊണ്ട് തന്നെ ഇവർ വരുന്നതോടെ നിലവിലെ അവസ്ഥ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴത്തെ മത്സരാർത്ഥികളെക്കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷയില്ലാത്ത അവസ്ഥയാണ്. വൈൽഡ് കാർഡ് എൻട്രികൾ വന്നിട്ടും വലിയ കാര്യമുണ്ടായില്ല, മുന്ന് പേരാണ് വന്നതെങ്കിലും രണ്ട് പേരും പുറത്തായി. ഗെയിം നടക്കുമ്പോൾ മാത്രമാണ് മത്സരാർത്ഥികൾ ആക്ടീവായി കളിക്കുന്നത്. അതുകഴിഞ്ഞാൽ എല്ലാവരും പഴയപടി ആകും. കണ്ടന്റുകൾ ഒന്നും കിട്ടുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.
സാധരണ ഈ സമയം ആകുമ്പോഴേക്കും ഫാൻ ഗ്രൂപ്പുകളും ഫാൻ ഫൈറ്റുകളും നടക്കേണ്ടതാണ്. എന്നാൽ ഇത്തവണ അങ്ങനെ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ല. അഖിലിനും വിഷ്ണുവിനും ആണ് ചെറിയ രീതിയിൽ ആരാധകർ ഉള്ളത്. പുറത്ത് മത്സരാർത്ഥികളുടെ പേരിൽ വലിയ ഫാൻ ഫൈേെറ്റാ ഒന്നും നടക്കുന്നില്ല കണ്ടന്റുകൾ ഇല്ലാത്തത് കൊണ്ട് ചർച്ചയും ആകുന്നില്ല. ഇതോടെയാണ് മുൻ സീസണിലെ മത്സരാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള തീരുമാനം. മലയാളം ബിഗ്‌ബോസിൽ ആദ്യമാണ് ഇങ്ങനെ. അഖിലും രോബിനും പുറത്തുവെച്ച് കൊമ്പുകോർത്തിട്ടുണ്ട്. അതിനാൽ അകത്തും അത് ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. രജിത്തും റോബിനും, റോബിനും അഖിലും പിന്നെ ഇവർ മൂന്ന് പേരും തമ്മിലുള്ള കോമ്പോ ഒക്കെ കണ്ടന്റുകൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഇനി കളിമാറും.
നിലവിൽ സാഗർ- സെറീന പ്രണയത്തിലൂടെ മാത്രമാണ് കുറച്ചെങ്കിലും കണ്ടന്റ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്കാണെങ്കിൽ അതിൽ വലിയ താല്പര്യവും ഇല്ല. സെറീന-സാഗർ പ്രണയം നാദിറ കൂടി വന്നതോടെ ത്രികോണ പ്രണയമായെങ്കിലും അതും വലിയ ഗുണം ചെയ്തില്ല. കണ്ടന്റിന് മാത്രമായി അഭിനയിക്കുന്ന പോലെ എന്നാണ് പ്രേക്ഷകർ പറയുന്നത്. അതുകൊണ്ട് ഈ കണ്ടന്റ് കൊണ്ട് വലിയ കാര്യം ഉണ്ടാവില്ലെന്ന് ഉറപ്പായി. ഈ അവസ്ഥയൊക്കെ റോബിന്റെയും രജിത്തിന്റേയും എൻട്രിയോടെ തീരുമെന്നാണ് വിലയിരുത്തുന്നതും












Click it and Unblock the Notifications