Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികൾ എന്നെ മറക്കില്ല, കാരണം പറഞ്ഞ് റോബിൻ; സീസൺ 5 ൽ ആരെ പിന്തുണയ്ക്കുന്നുവെന്നും

കൊച്ചി: ബിഗ് ബോസ് സീസൺ 4 താരമായ റോബിൻ രാധാകൃഷ്ണനെതിരെ അടുത്തിടെ കടുത്ത വിമർശനമായിരുന്നു ഉയർന്നത്. പൊതു പരിപാടികളിൽ അലറിക്കൊണ്ടുള്ള റോബിൻറെ പ്രതികരണ വീഡിയോകളും റോബിന്റെ മുൻ സുഹൃത്തുക്കളിൽ ചിലർ താരത്തിനെതിരെ നടത്തിയ ചില തുറന്ന് പറച്ചിലുകളെല്ലാമായിരുന്നു വിമർശനത്തിന് വഴി വെച്ചത്.

എന്നാൽ ഇത്തരം വിമർശനങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് പറയുകയാണ് റോബിൻ. മാത്രമല്ല എത്രയൊക്കെ ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും താൻ ശക്തമായി തന്നെ തിരിച്ചുവരുമെന്നും റോബിൻ പറയുന്നു. റോബിന്റെ വാക്കുകളിലേക്ക്

Robin Radhakrishnan

'ഞാൻ ട്രോളുകൾ കാണാറുണ്ട്. ഹാഷ് ടാ ഗ് റോബിൻ രാധാകൃഷ്ണൻ എന്ന് സെർച്ച് ചെയ്ത് നോക്കിയാൽ എന്ത് മാത്രം വീഡിയോസ് ഉണ്ടെന്ന് അറിയാൻ പറ്റും. നമ്മൾ നമ്മളെ പറ്റിയുള്ള വീഡിയോസ് ചെയ്യുന്നതിനെക്കാളും മറ്റുള്ളവരെ കൊണ്ട് വീഡിയോ ചെയ്യിക്കുന്നതിലാണ് കഴിവ്. അത് നിങ്ങൾ മനസിലാക്കണം.

എന്റെ റീച്ച് എപ്പോഴാ കുറയുന്നത് എന്ന് വച്ചാൽ നിങ്ങൾ എപ്പോഴാണോ എന്നെ പറ്റിയുള്ള കണ്ടന്റ് നിർത്തുന്നത് അന്നേ എന്റെ റീച്ച് കുറയുകയുള്ളൂ. നിങ്ങളുടെ സമയം എനിക്ക് വേണ്ടിയാണ് വിനിയോ ഗിക്കുന്നത്. എന്റെ കണ്ടന്റുകൾ ആണ് നിങ്ങൾ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. അതു നിങ്ങൾ ലോജിക്കലി മനസിലാക്കുക.

ഒരു പത്ത് വർഷം ഞാൻ ഒന്നും ചെയ്തില്ലെങ്കിലും മലയാളത്തിൽ അധികം പേരും എന്നെ മറക്കാൻ പോകുന്നില്ല. കാരണം അതിന് വേണ്ടിയുള്ള കണ്ടന്റുകൾ യുട്യൂബിൽ ഉണ്ട്. ഏകദേശം എഴുപതിനായിരിത്തോളം വീഡിയോകൾ ഉണ്ട് റോബിൻ എന്ന ഹാഷ് ടാഗിൽ.

കണ്ടന്റ് കൊടുക്കേണ്ട സമയത്ത് അത് ചെയ്യും. കഴിഞ്ഞ മാസം 2500 ഓളം വീഡിയോസ് ആണ് എന്റെ പേരിൽ ഉള്ളത്. ഏത് സിനിമാ നടന് ഉണ്ട് ഒറ്റയടിക്ക് ഇത്രയും വീഡിയോസ്. സോ എന്നെ പ്രമോട്ട് ചെയ്യുന്നത് നിങ്ങൾ തന്നെയാണ്. ആ ഒരു സത്യം നിങ്ങൾ മനസ്സിലാക്കൂ. ഡീ ഗ്രേഡിം ഗ് എല്ലാം ഞങ്ങൾ നേരിടും.

Robin Radhakrishnan

ബിഗ് ബോസ് സീസൺ 5 ഞാൻ കാണാറില്ല. ചില പ്രമോസ് കണ്ടിരുന്നു. ചിലർ ചോദിക്കുന്നുണ്ട് ഞാൻ വ്യക്തിപരമായി ആരെയെങ്കിലും പിന്തുണയ്ക്കുന്നുണ്ടോയെന്ന്. ഞാൻ ആരേയും പിന്തുണയ്ക്കുന്നില്ല. ശോഭ വിശ്വനാഥിന്റെ ഒപ്പമുള്ള ഫോട്ടോ ഇട്ടത് ഞാനും ശോഭയും ഒരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. അങ്ങനെ പരിചയമുണ്ട്. ഒരു ഓൾ ദി ബെസ്റ്റ് ഇട്ടതാണ്.

നന്നായി കളിക്കുന്നത് ആരാണോ അവരെ പിന്തുണയ്ക്കുകയെന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്. പടത്തിന്റെ ഷൂട്ടിംഗ് പതിയയെ തുടങ്ങുന്നുള്ളൂ. കാരണം എന്റെ ഇഷ്ടത്തിന് അനുസരിച്ച് പടം ചെയ്യുന്നതാണ് നല്ലതെന്ന് തോന്നി. മറ്റുള്ളവരുടെ സംതൃപ്തിക്ക് വേണ്ടി ടെൻഷൻ അടിച്ച് ചെയ്യേണ്ടെന്ന് കരുതി. എന്റെ ജീവിത്തതിൽ എന്റെ സന്തോഷത്തിനും സംതൃപ്തിക്കും വേണ്ടിയാണ് ഞാൻ പ്രവർത്തിക്കാറുള്ളത്', റോബിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+