Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലിനോട് പ്രതികാരം തീർത്ത് റോബിന്‍: 'കാല് പിടിപ്പിച്ചു', മസാജ് ചെയ്യിച്ചു, അഖിലിന് പറയാനുള്ളത്

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ആരംഭിക്കുന്നതിന് മുമ്പ് ഏറ്റവും വലിയ രീതിയില്‍ ചർച്ചയായ വിഷയമായിരുന്നു അഖില്‍ മാരാർ-റോബിന്‍ വിഷയം. കോഴിക്കോട് സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് എത്തിയ നടന്‍ ഉണ്ണി മുകുന്ദനെ കൂവിക്കാന്‍ ഇരുപതിനായിരം രൂപ കൊടുത്ത് റോബിന്‍ ആളെ നിർത്തിയെന്ന അഖില്‍ മാരാറുടെ ആരോപണങ്ങളുടെ ചുവടുപിടിച്ചുകൊണ്ടായിരുന്നു വിവാദം ആരംഭിച്ചത്.

റോബിനെ സോഷ്യല്‍ മീഡിയയിലെ അലറല്‍ വീരന്‍ എന്നും അഖില്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി റോബിനും രംഗത്ത് വന്നതോടെ ഇരുവരുടേയും ആരാധകർ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ സൈബർ യുദ്ധം തന്നെ നടന്നു. നടത്തിയ പ്രസ്താവനയില്‍ അഖില്‍ മാരാർ മാപ്പ് പറയണമെന്നായിരുന്നു റോബിന്റെ ആവശ്യം. എന്നാല്‍ മാപ്പ് പറയാന്‍ അഖില്‍ മാരാർ തയ്യാറായതുമില്ല.

ആ വിവാദത്തിന് ശേഷം ഇരുവരും തമ്മില്‍ നേരിട്ട് കാണുന്നത് ഇന്നലെ ബിഗ് ബോസ് ഹൌസില്‍ വെച്ചാണ്. ബിബി ഹോട്ടല്‍ ടാസ്കില്‍ അതിഥികളായിട്ടായിരുന്നു റോബിന്‍ ഒരിക്കല്‍ കൂടി ബിഗ് ബോസ് ഹൌസിലേക്ക് എത്തിയത്. കൂടെ ബിഗ് ബോസ് സീസണ്‍ 2 താരം രജിത് കുമാറും ഉണ്ടായിരുന്നു. റോബിനും അഖില്‍ മാരാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇതോടെ പ്രേക്ഷകർ പ്രതീക്ഷിച്ചെങ്കിലും ഇരുവരും സംയമനത്തില്‍ മുന്നോട്ട് പോവുന്നതാണ് കണ്ടത്.

 akhilmara

ഇരുവരും തമ്മില്‍ പഴയ ചില കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. ഇതിന് ഇടയിലാണ് ടാസ്കിലെ സെക്യൂരിറ്റിയായ അഖിലിനെ മസാജ് ചെയ്യിക്കാനായി റോബിന്‍ വിളിപ്പിക്കുന്നത്. അഖില്‍ വന്ന് റോബിന് ആദ്യം തോളില്‍ മാസാജ് ചെയ്തുകൊടുക്കുന്നു. ഇത് പുറത്ത് ബിജിഎം ഇറക്കി പ്രചരപ്പിക്കാനുള്ള ശ്രമമല്ലേയെന്ന് അഖില്‍ അപ്പോള്‍ തന്നെ ചിരിച്ചുകൊണ്ട് ചോദിപ്പിക്കുകയും ചെയ്തു. തുടർന്ന് കാലിലും മസാജ് ചെയ്യണമെന്ന് റോബിന്‍ ആവശ്യപ്പെട്ടപ്പോള്‍ മുട്ടിന് മുകളിലേക്ക് അഖില്‍ മസാജ് ചെയ്യുകയും ചെയ്തു.

അഖില്‍ പറഞ്ഞത് പോലെ തന്നെ ഈ ദൃശ്യങ്ങള്‍ രാവിലെ മുതല്‍ റോബിന്‍ ആരാധകർ വലിയ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇത്രത്തോളം ചെയ്യിപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവർ പറയുന്നു. അതേസമയം ഇത് ടാസ്കിന്റെ ഭാഗമല്ലേയെന്നാണ് അഖില്‍ അരാധാകർ ചോദിക്കുന്നത്. പക്ഷെ ചില അഖില്‍ അരാധാകർ തന്നെ ഇത് അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നുവെന്നും പറയുന്നുണ്ട്.

ടാസ്കിലായതുകൊണ്ട് മാത്രമാണ് ഇതെല്ലാം ചെയ്തതെന്ന് അഖിലും വ്യക്തമാക്കുന്നുണ്ട്. അല്ലാതെ മത്സരാർത്ഥികളായിട്ടാണ് അവർ വന്നതെങ്കില്‍ തന്റെ ശരിക്കുള്ള രീതി കാണാമായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. അതിന് ശേഷം റോബിനും അഖില്‍ മാരാറും നല്ല രീതിയില്‍ തന്നെയാണ് സംസാരിക്കുന്നത്. ഇതിനിടയില്‍ രജിത് കുമാർ വന്ന് സോഷ്യല്‍ മീഡിയയിലെ ശത്രുക്കള്‍ വീടിന് അകത്ത് മച്ചമ്പി ആയി മാറിയല്ലോയെന്നും ചോദിക്കുന്നു.

biggboss-

അതേസമയം, ദേഷ്യം അങ്ങനെ മനസ്സില്‍ വെക്കുന്ന ആളല്ല ഞാനെന്നായിരുന്നു വേറെരു അവസരത്തില്‍ റോബിന്‍ പറഞ്ഞത്. അങ്ങനെ ദേഷ്യം വെക്കുന്ന ആളാണെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ഇരുന്ന് സംസാരിക്കില്ല. അത്രമാത്രം വിഷയമായിരുന്നു ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിരുന്നത്. അന്ന് ഞാന്‍ വലിയ രീതിയില്‍ വിഷമിച്ചിരുന്നു. അഖില്‍ മാരാറെ അന്ന് ഒരിക്കലും വിളിക്കാന്‍ തോന്നിയിരുന്നില്ലെന്നും റോബിന്‍ വ്യക്തമാക്കി.

അതേസമയം, പുറത്ത് പരസ്പരം വാക് വാദത്തിൽ ഏർപ്പെട്ട റോബിനാണ് താൻ മസാജ് ചെയ്യണ്ടത് എന്ന് അറിഞ്ഞിട്ടു കൂടി ഗെയിം ഗെയിമായി മാത്രമെടുത്ത് തമാശ രീതിയിൽ അയാൾ ആ ഭാഗം ക്ലിയറാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ വ്യക്തമാക്കിയത്. പെട്ടെന്നുള്ള ദേഷ്യമല്ലാതെ ഉള്ളിൽ സ്നേഹം മാത്രം കൊണ്ട് നടക്കുന്ന പച്ചയായ നാട്ടിൻപുറത്തുകാരനാണ് അദ്ദേഹമെന്നും ആരാധകന്‍ പറയുന്നു. എന്നാല്‍ വോട്ട് കിട്ടാന്‍ ആരുടെ കാല് പിടിക്കാനും മാരാർ തയ്യാറാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് മാരാർ വിരുദ്ധ പക്ഷത്തിന്റെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+