Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരതിയോട് മാത്രമാണ് പറഞ്ഞത്; അച്ഛനും അമ്മയും ഞെട്ടും; അക്കാര്യം വെളിപ്പെടുത്തി റോബിന്‍

ബിഗ് ബോസിന്റെ ഏറ്റവും പുതിയ സീസണ്‍ ഇപ്പോള്‍ കളറായിരിക്കുകയാണ്. മുമ്പത്തെ സീസണുകളില്‍ മത്സരിച്ച ഡോ റോബിനും രജിക് കുമാറും ഇത്തവണത്തെ സീസണില്‍ എത്തിയിരിക്കുകയാണ്. ഇത് ആദ്യമായാണ് മലയാളം ബിഗ് ബോസ് സീസണുകളില്‍ മുന്‍ മത്സരാര്‍ത്ഥി അടുത്ത സീസണുകളില്‍ എത്തുന്നത്. റോബിന്‍ വീണ്ടും എത്തിയതോടെ ആരാധകര്‍ സജീവമായി സോഷ്യല്‍ മീഡിയയിലും രംഗത്തുണ്ട്. കൂടാതെ റോബിന്റെ ആര്‍മി ഗ്രൂപ്പുകള്‍ സജീവമാണ്.

എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസിനുള്ളില്‍ വച്ച് റോബിന്‍ പറഞ്ഞ ചില കാര്യങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പുതിയ സീസണിലേക്ക് വരുന്ന കാര്യം റോബില്‍ തന്റെ ഭാവി വധുവായ ആരതി പൊടിയെ മാത്രമാണ് അറിയിച്ചിരിക്കുന്നത്. തന്റെ അച്ഛനോടും അമ്മയോടും ഇക്കാര്യം പറഞ്ഞില്ലെന്നും അവര്‍ തന്നെ സ്‌ക്രീനില്‍ കണ്ടാല്‍ ഞെട്ടുമെന്നും റോബിന്‍ മറ്റ് മത്സരാര്‍ത്ഥികളോട് പറഞ്ഞു.

Bigg Boss Malayalam Season 5

ആരതിയോട് മാത്രമാണ് ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് വരുന്ന കാര്യം ഞാന്‍ പറഞ്ഞത്. കൂടാതെ മറ്റ് ചില കാര്യങ്ങളെ കുറിച്ചും റോബിന്‍ പറഞ്ഞു. കുറേ നാളത്തിന് ശേഷമാണ് ഞാന്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. അതിന്റെ എക്‌സൈറ്റ്‌മെന്റ് തനിക്കുണ്ടെന്നും റോബിന്‍ മറ്റ് മത്സരാര്‍ത്ഥികളോട് പറഞ്ഞു.

അതേസമയം, റോബിനൊപ്പം രജിത് കുമാറും ഈ സീസണിലേക്ക് എത്തിയിട്ടുണ്ട്. രണ്ട് പേരെയും അഭിനന്ദിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമാണ്. എന്നാല്‍ താന്‍ ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണില്‍ ഒരിക്കലും ഇടപെടില്ലെന്ന് റോബിന്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത്തരം പ്രസ്താവന നടത്തി വീണ്ടും ബിഗ് ബോസിലേക്ക് വന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

ബിഗ് ബോസിന്റെ സീസണ്‍ ഫൈവിന്റെ ഒരു കാര്യത്തിലും ഇടപെടാന്‍ വരില്ലെന്നാണ് അഭിമുഖത്തില്‍ റോബിന്‍ പറഞ്ഞത്. ഒരു പ്രേക്ഷകനായി ഞാന്‍ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുക. ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് റോബിന്‍ പറഞ്ഞത്.

എന്റെ ലൈഫുമായി മുന്നോട്ടു പോകുന്ന ആളാണ്. ബിഗ് ബോസൊക്കെ അവിടെ കഴിഞ്ഞു. ബിഗ് ബോസാണ്, എഷ്യാനെറ്റാണ് എനിക്ക് കുറേ കാര്യങ്ങള്‍ അച്ചീവ് ചെയ്യാന്‍ സഹായിച്ചത്. അതിന് ഞാന്‍ എപ്പോഴും കടപ്പെട്ടിരിക്കും. അവര്‍ അടുത്തൊരു ഷോ ചെയ്യുമ്പോള്‍ അതിനെ സ്വാധീനിക്കാനൊന്നും ഞാന്‍ ശ്രമിക്കില്ലെന്നും റോബിന്‍ പറയുന്നു.

അതേസമയം, ഇതിന് മുമ്പ് തമിഴ്, ഹിന്ദി, ബിഗ് ബോസുകളില്‍ പലതവണ മുന്‍ മത്സരാര്‍ത്ഥികല്‍ എത്തി ഷോയുടെ ഗതി തന്നെ മാറ്റിമറിച്ചിരുന്നു. ഇപ്പോള്‍ റോബിനും രജിത് കുമാറും എത്തിയതോടെ ഷോ ഒന്നുകൂടി മികച്ചതാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+