ഇത് ഗോപികയെ കരയിച്ചതിനുള്ള ശിക്ഷയെന്ന് പ്രേക്ഷകർ; ജുനൈസിനും സാഗറിനും എന്തുപറ്റി!!
ബിഗ്‌ബോസ് സീസൺ 5 അഞ്ചാം ആഴ്ചയിലാണ് എത്തിനിൽക്കുന്നത്. രണ്ട് പേർ മത്സരത്തിൽ നിന്ന് പുറത്താവുകയും രണ്ട് പേർ ആരോഗ്യകാരണങ്ങളാൽ ഷോ വിട്ടുപോവുകയും ചെയ്തു. ഏയ്ഞ്ചലിനും ഗോപികയും പുറത്തായപ്പോൾ ഹനാനും ലെച്ചുവും ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഷോ വിട്ടുപോവുകയായിരുന്നു. ഹനാനും ഒമർ ലുലുവമാണ് വൈൽഡ് കാർഡ് എൻട്രിയായി എത്തിയത്.
പല മാറ്റങ്ങളുമായി വന്നിട്ടും മത്സരാർത്ഥികളെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായം ഉണ്ടാകുന്നില്ല. മികച്ച കണ്ടന്റ് ഉണ്ടാവുന്നില്ലെന്നാണ് ഉയരുന്ന പരാതി. ആദ്യം വഴക്കോട് കൂടിയായിരുന്നു ഷോ തുടങ്ങിയത് ദേവുവായിരുന്ന വഴക്കിന് തുടക്കമിട്ടത്. പിന്നീട് കാര്യമായ ഇടപെടൽ ദേവു നടത്തിയില്ല..പിന്നീട് കാര്യമായ ഇടപെടൽ നടത്തിയിരുന്നത് ഗോപികയായിരുന്ന ഗോപികയും പോയതോടെ വീണ്ടും ബിഗ്‌ബോസ് വീട് ഉറങ്ങിയ അവസ്ഥയിലാണ്.

മുൻ സീസണുകളിൽ ഉണ്ടായിരുന്നതിനെക്കാൾ ഗ്രൂപ്പുകൾ ഇത്തവണ ഉണ്ട്. ആ ഗ്രൂപ്പിൽ പ്രധാനപ്പെട്ടതാണ് ജൂനൈസ്-സാഗർ തമ്മിലുള്ള സൗഹൃദം. ആദ്യം മുതൽക്ക് തന്നെ ഇവർ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. ഇവരുടെ ഇടയിലേക്ക് ഗോപിരയും വന്നു. മറ്റുള്ള മത്സരാർത്ഥികൾ ഗോപികയെ മാറ്റിനിർത്താൻ ശ്രമിച്ചപ്പോഴും ജുനൈസും സാഗറും ഒപ്പം നിന്നിരുന്നു. എന്നാൽ അവസാന ഘട്ടമായപ്പോൾ ഗോപികയോട് 2 പേരും വഴക്കിട്ടു.
ഇവർ തമ്മിൽ വലിയ വഴക്കാണ് ഉണ്ടായത്. പിന്നീട് ഗോപിക പുറത്തായപ്പോഴും എല്ലാവരോടും യാത്ര പറഞ്ഞപ്പോഴും ഇവരോട് രണ്ടുപേരോടും മിണ്ടാതെയാണ് പുറത്ത് പോയത്. എന്നാൽ മോഹൻലാലിന്റെ അടുത്തെത്തിയ ഗോപിക വീണ്ടും സ്‌ക്രീനിലൂടെ ഇവരോട് സംസാരിക്കുകയും ചെയ്തിരുന്നു. അങ്ങനെ ജുനൈസ്ൃ സാഗർ സൗഹൃദം ശക്തമായി മുന്നോട്ടുപോകുമ്പോൾ, ഒരു വിള്ളൽ വന്നിരിക്കുകയാണ്. ഒരു ടാസ്‌ക്കിനിടെ ഇവർ തമ്മിൽ തർക്കം നടന്നിരിക്കുകയാണ്.
പാവകൂത്ത് എന്ന പേരിലുള്ള ടാസ്കാണ് വീക്കിലി ടാസ്കായി ബിഗ്ബോസ് ഇത്തവണ നൽകിയിത്. ഗാർഡൻ എരിയയിൽ കുറേ പാവകൾ ഉണ്ടാകും. ഒരു ബസർ കേൾക്കുമ്പോൾ പാവകളിൽ ഒന്ന് എടുത്ത് നിശ്ചിത വഴിയിലൂടെ ഓടി ഡോൾ വീട്ടിൽ പാവ വയ്ക്കണം. എന്നാൽ പാവ വയ്ക്കാൻ സ്ലോട്ട് ഒന്ന് കുറവായിരിക്കും. ആരുടെ പാവയാണോ സ്ലോട്ടിൽ വയ്ക്കാൻ കഴിയാതെ ആകുന്നത് അയാൾ പുറത്താകും. ഇസ്വന്തം പേരിലുള്ള പാവ ഒരിക്കലും എടുത്ത് ഓടാൻ പാടില്ല. പാവക്കൂത്ത് ടാസ് ഇതായിരുന്നു.
പാവക്കൂത്തിനിടയിലായിരുന്നു സാഗറും ജുനൈസും തമ്മിൽ തെറ്റിയത്. സാഗർ മനപൂർവ്വം പുറത്താക്കാൻ ശ്രമിച്ചെന്നായിരുന്നു ജുനൈസ് പറഞ്ഞത്. ജുനൈസിന്റെ പാവ എടുത്ത സാഗർ നിയമം തെറ്റച്ചതിന്റെ പേരിലാണ് പുറത്തായത്. ഇതോടെയാണ് ഇവർ തമ്മിൽ തർക്കമായത്. ജുനൈസിനും സാഗറിനും ഇടയിൽ പ്രശ്നമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ഗോപിക പോയതോടെ പ്രശ്നം തുടങ്ങിയോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഗോപികയ്ക്ക് കൊടുത്ത പണിക്ക് പകരം കിട്ടുന്നതാണെന്നാണ് ചിലർ പറയുന്നത്.
Hair Care: കഞ്ഞിവെള്ളമല്ല, അരിവെള്ളം മതി, മുടി പട്ടുപോലെ തിളങ്ങും












Click it and Unblock the Notifications