ബിഗ് ബോസില്‍ വീണ്ടും എവിക്ഷന്‍..; സാഗര്‍ പുറത്ത്, കരഞ്ഞ് തളര്‍ന്ന് സെറീന
ബിഗ് ബോസ് മലയാളം സീസണ്‍ 5 രണ്ട് മാസം പിന്നിട്ട് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും കലാശപ്പോരാട്ടം അടുത്ത് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ എവിക്ഷനുകളുമായി ഓരോ ആഴ്ചയും മത്സരം കൂടുതല്‍ ടൈറ്റായിക്കൊണ്ടിരിക്കുകയാണ്. ഏഞ്ചലീന, ഗോപിക, മനീഷ, ദേവു, ശ്രുതി ലക്ഷ്മി, ഒമര്‍ ലുലു, അഞ്ജൂസ് എന്നിവരൊക്കെ ബിഗ് ബോസില്‍ നിന്ന് എവിക്ട് ആയിരുന്നു.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാനും ലച്ചുവും ആരോഗ്യപ്രശ്‌നങ്ങളാലും ബിഗ് ബോസ് ഹൗസില്‍ നിന്ന് വിട്ടു. വീക്കെന്‍ഡ് എപ്പിസോഡായ ഇന്ന് പതിവ് പോലെ ബിഗ് ബോസ് ഹൗസില്‍ ഒരു എവിക്ഷന്‍ ഉണ്ടായിരുന്നു. അഖില്‍ മാരാര്‍, റിനോഷ് ജോര്‍ജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ്, സാഗര്‍ സൂര്യ എന്നിവരായിരുന്നു ഇന്ന് നോമിനേഷന്‍ ലിസ്റ്റില്‍ വന്നത്.

Image Credit: Screengrab@ Disney Plus Hotstar
ഇതില്‍ സാഗര്‍ സൂര്യ ആണ് ഇന്ന് ബിഗ് ബോസ് ഹൗസിനോട് വിട പറഞ്ഞ് പോയിരിക്കുന്നത്. തന്റെ ശരികളില്‍ നിന്നാണ് എപ്പോഴും താന്‍ കളിച്ചത് എന്നാണ് സാഗര്‍ എവിക്ട് ആയതിന് പിന്നാലെ സഹമത്സരാര്‍ത്ഥികളോട് പറഞ്ഞത്. ഞാന്‍ ഇവിടെ നിന്ന് ഇറങ്ങി കഴിഞ്ഞാല്‍ എന്റെ സ്വപ്‌നങ്ങള്‍ക്ക് പിറകെ പോകും. സിനിമകള്‍ ചെയ്യും. എന്നെ സംബന്ധിച്ച് അമ്പതാമത്തെ ദിവസം ഞാന്‍ കപ്പടിച്ചു.
അമ്മയെപ്പറ്റി വലിയൊരു മെസേജ് കൊടുക്കാന്‍ പറ്റി. ഗെയിമര്‍ എന്ന രീതിയില്‍ ചിന്തിച്ചപ്പോള്‍ മിണ്ടാതിരുന്ന് കളിക്കുന്നതാണോ നല്ലത് എന്ന എന്റെ കാല്‍ക്കുലേഷന്‍ മുഴുവന്‍ തെറ്റി എന്നാണ് സാഗര്‍ പറഞ്ഞത്. അതേസമയം സാഗറിന്റെ പുറത്താകലില്‍ ആകെ തകര്‍ന്നത് സെറീനയാണ്. ഇരവരും തമ്മിലുള്ള സ്‌നേഹബന്ധം ഇതിനോടകം തന്നെ പ്രണയമായി മാറി എന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.
ഏതായാലും സാഗര്‍ പുറത്ത് പോയതില്‍ തനിക്കുള്ള ദുഖം സെറീന മറച്ച് വെക്കുന്നുമില്ല. എല്ലാവരോടും സാഗര്‍ യാത്ര പറയുമ്പോള്‍ സോഫയിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു സെറീന. അവസാനം സെറീനയോടും യാത്ര പറഞ്ഞാണ് സാഗര്‍ പുറത്തിറങ്ങിയത്. സെറീനയോട് ഉഷാറായിട്ട് കളിക്കണം എന്നും അമ്മയുടെ സ്വപ്നങ്ങളൊക്കെ നടക്കട്ടെ എന്നും ആശംസിക്കുന്ന സാഗറിനേയും കാണാമായിരുന്നു.
ദുബൈയില്‍ വരാമെന്നും ഉറപ്പായും കാണാം എന്നുമാണ് എന്നാണ് സെറീനയെ കെട്ടിപ്പിടിച്ച് കൊണ്ട് സാഗര്‍ പറഞ്ഞത്. അതേസമയം ജുനൈസിനും സാഗറിന്റെ പുറത്താകല്‍ വിഷമമായിട്ടുണ്ട്. ബിഗ് ബോസ് ഹൗസിലെ വലിയ കൂട്ടുകാരായിരുന്നു ഇരുവരും. ഇടക്ക് ഇതില്‍ വിള്ളല്‍ വീണെങ്കിലും തനിക്ക് ജുനൈസ് തന്നെയാണ് കൂട്ട് എന്ന് പറഞ്ഞ് കൊണ്ടാണ് സാഗര്‍ ഇന്ന് വീട് വിട്ടത്.












Click it and Unblock the Notifications