Get Updates
Get notified of breaking news, exclusive insights, and must-see stories!

സാഗർ വെറും പാവ; കാര്യങ്ങള്‍ അഖില്‍ മാരാർക്ക് അനുകൂലമാക്കിയത് റനീഷയുടെ ഓവർ സ്മാർട്ട്-വൈറല്‍ കുറിപ്പ്

അഖില്‍ മാരാറും മറ്റ് താരങ്ങളുമായുള്ള ഏറ്റുമുട്ടല്‍, ലാലേട്ടന്റെ ഇറങ്ങിപ്പോക്ക് തുടങ്ങിയ ഏറെ നാടകീയമായ അന്തരീക്ഷളിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അഖില്‍ മാരാർ തെറി പറഞ്ഞ സംഭവത്തില്‍ മറ്റുള്ളവർ പിടിച്ച് കയറിയെങ്കിലും അവസാനം പ്രേക്ഷകരുടെ പിന്തുണ മാരാർക്ക് തന്നെ കിട്ടുന്നതാണ് കാണുന്നത്.

ഈ സാഹചര്യത്തില്‍ ഒരുപ്രേക്ഷകന്‍ ഈ സംഭവങ്ങളെയെല്ലാം വിലയിരിത്തിക്കൊണ്ട് വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ചിലർ ഈ വിഷയത്തില്‍ അഖില്‍ മാരാരെ പിന്തുണയ്ക്കുമ്പോള്‍ മറ്റ് ചിലർ അദ്ദേഹത്തിന് എതിരാണ്. അതേസമയം, കാര്യങ്ങൾ കൈ വിട്ട് പോകാൻ കാരണം റെനീഷയുടെ ഓവർ സ്മാർട്ട്‌ പ്രകടനങ്ങൾ ആണെന്ന് ഒരു പ്രേക്ഷകന്‍ പറയുന്നത്.

akhil-

'ഇന്നലെ നടന്ന വീക്ക്‌ എൻഡ് എപ്പിസോഡിൽ കാര്യങ്ങൾ കൈ വിട്ട് പോകാൻ കാരണം റെനീഷയുടെ ഓവർ സ്മാർട്ട്‌ പ്രകടനങ്ങൾ ആണ്. ആൾറെഡി പ്രതിരോധത്തിൽ ആയിരുന്ന അഖിൽ മാരാർക്ക് ഒരു എഡ്ജ് കൊടുത്തത് റെനീഷയാണ്. അഖിൽ മാരാരുടെ കംപ്ലീറ്റ് ടോക്സിസിറ്റി വെളിവായ എപ്പിസോഡ് ആയിരുന്നു ഇന്നലെ.'- ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നു.

അഖിൽ മാരാർ തീർത്തും പ്രതിരോധത്തിൽ നിന്നപ്പോൾ മധു വിഷയത്തിൽ തലേന്ന് തന്നെ എയറിൽ ആയിരുന്ന മാരാരെ ബുദ്ധിപൂർവം വീണ്ടും പ്രതിരോധത്തിൽ ആക്കാമായിരുന്ന സന്ദർഭം, തികച്ചും ബുദ്ധിശൂന്യമായ ഇടപടലിലൂടെ കുളമാക്കി കയ്യിൽ കൊടുത്തത് റെനീഷയുടെയും സെറീനയുടെയും അതിബുദ്ധിയാണ്. മാരാരെ വച്ച് ആളാകാമെന്നും റനീഷേയ്ക്കും സെറീനയ്ക്കും ബിഗ് ബോസ് വീടിനുള്ളിൽ അപ്രമാദിത്യം ഉണ്ടാക്കാം എന്നും ഉള്ള അവരുടെ കേവലം ബാലിശമായ ചിന്തയാണ് അതിലേക്ക് നയിച്ചത്.

തങ്ങൾ മാത്രം എന്തോ വലിയ സംഭവം ആണെന്ന് തെളിയിക്കാനുള്ള തികച്ചും ബാലിശമായ പ്രവർത്തികൾ ടോക്സിക് ആയ മാരാർക്ക് ഒരു സഹതാപ ചിന്ത ചുരുക്കം ചില പ്രേക്ഷകർക്ക് ഇടയിൽ സൃഷ്ടിച്ചു എടുക്കാൻ കാരണമായി എന്ന് പറയാതിരിക്കാൻ പറ്റില്ല. സാഗറിന്റെ അടുത്തുള്ള സ്ക്രൂ തിരിക്കൽ സാഗറിനും വിനയായി തീർന്നെന്നും അദ്ദേഹം വിലയിരുത്തുന്നു.

സ്വന്തമായി അഭിപ്രായം ഇല്ലാതെ മറ്റുള്ളവരുടെ വാക്ക് കേട്ടു തുള്ളുന്ന ഒരു പാവ മാത്രം ആണ് താനെന്ന് സാഗർ വീണ്ടും തെളിയിച്ചു. റെനീഷയുടെയും സെറീനയുടെയും, പ്രത്യേകിച്ച് റെനീഷയുടെ ഈ കെട്ടിലമ്മ ചമയല്‍ പ്രതിരോധത്തിൽ ആയിരിക്കുന്നവർക്ക് കൂടി ഒരു സ്പേസ് കൊടുത്തു അവരെ കംഫർട്ട് സോണിൽ ആക്കുന്ന തരത്തിലാണ്.

ഈ സീസണിലെ ഏറ്റവും ബുദ്ധിശൂന്യമായ പെരുമാറ്റം കാണുന്നത് റെനീഷയിലാണ്. കെട്ടിലമ്മ ചമയക്കവും, അഹങ്കാരവും, ഒത്തു ചേർന്ന റെനീഷയെ പിന്തുണയ്ക്കുന്നവരുടെ അവസ്ഥ ഓർക്കുമ്പോൾ സങ്കടമുണ്ട്. റനീഷേയ്ക്കും, റെനീഷയുടെ അന്തം ഫാൻസിനും നല്ലത് വരട്ടെ എന്ന് മാത്രമേ ഇപ്പൊ പറയാൻ പറ്റുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+