Get Updates
Get notified of breaking news, exclusive insights, and must-see stories!

പബ്ലിക്കായി നിന്നെ ഉമ്മ വെയ്ക്കുമെന്ന് സെറീനയോട് സാ​ഗർ; ഒടുവിലത് സംഭവിച്ചു; റെനീഷയ്ക്ക് പിടിച്ചില്ല!

ബി​ഗ്ബോസ് മലയാളം സീസൺ 5 ഏഴാം ആഴ്ചയിലൂടെയാണ് കടന്നുപോകുന്നത്. ആവേശം ഇല്ലാത്ത സീസൺ‌ ആണ് ഇത്തവണത്തെ സീസൺ എന്ന വിമർശനം പെട്ടെന്ന് തന്നെ മാറുമെന്ന് തന്നെയാണ് സൂചന. കണ്ടന്റുകൾ ഉണ്ടാവുന്നില്ല എന്ന പാരതി മാറ്റിക്കൊണ്ടിരിക്കുകയാണ് വീട്ടിലെ അം​ഗങ്ങൾ ഇതുവരെ ​ഗെയിമിലൂടെ മാത്രമായിരുന്നു കണ്ടന്റുകൾ വന്നിരുന്നതെങ്കിൽ ഇപ്പോൾ ലവ് ട്രാക്ക് വർക്കായി തുടങ്ങിയിട്ടുണ്ട്.

ബി​ഗ്ബോസിനകത്ത് കണ്ടന്റുണ്ടാക്കാൻ പ്രയോ​ഗിക്കുന്ന ഒരു തന്ത്രമാണ് ലവ് സ്ട്രാറ്റർജിയ. ചിലർ ഇതിനെ സ്ട്രാറ്റർജിയായി കാണുന്നു. ചിലർ ശരിക്കും പ്രണയിക്കുന്നു. എന്നാൽ കണ്ടന്റ് എന്തായാവും ഉണ്ടാകും. ഈ സീസണിൽ ലവ് സ്ട്രാറ്റർജി പരീക്ഷിക്കാൻ സാധ്യതയുള്ളത്. സാ​ഗറും സെറീനയുമാണ്. ഇവരുടെ പെരുമാറ്റത്തിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. എന്നാൽ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ജയിൽ നോമിനേഷന് പിന്നാലെ സാ​ഗർ സെറീനയോട് പറഞ്ഞ കാര്യമാണ് വൈറൽ ആവുന്നത്.

sagar BB555

ഉമ്മയുടെ കാര്യമാണ് സാ​ഗർ സെറീനയോട് പറഞ്ഞത്. സെറീന പറഞ്ഞതുപോലെ സാ​ഗർ വസ്ത്രം മാറിവന്നപ്പോഴാണ് റെനീഷയും വിഷ്ണുവും ചേർന്ന് സാ​ഗറിനെ കളിയാക്കുന്നത്. സാ​ഗർ വസ്ത്രം മാറിവന്നപ്പോൾ ഇതിൽ നിന്ന് എന്ത് മനസ്സിലായി എന്നാണ് റെനീഷ ചോദിക്കുന്നത്. സ്വന്തമായി നിലപാടില്ലാത്ത ആളാണോ സാ​ഗർഡ സൂര്യ എന്ന് സെറീന ചോദിക്കുന്നത്. ഇതോടെ സെറീനയുടെ അരികിലേക്ക് വരുന്ന സാ​ഗർ ഇനി നീ ഇങ്ങനെ പറഞ്ഞാൽ പബ്ലിക്കായി ഉമ്മ വെക്കും എന്നാണ് പറയുന്നത്.

ഇതോടെ റെനീഷ ഇതിൽ ഇടപെട്ടു. അത്രയ്ക്ക് സാമർത്ഥ്യം ആണോ എന്നാൽ ചല‍ഞ്ച് പറയെടി എന്നാണ് റെനീഷ സെറീനയോട് പറയുന്നത്. എന്നാൽ ഇല്ലാ എന്നാണ് സെറീന പറയുന്നത്. സാ​ഗറിനെ പേടിയാണോ എന്ന് റെനീഷ ചോദിക്കുന്നും ഉണ്ട്. അഞ്ചൂസ് വന്നതോടെ ഈ ചർച്ച നിൽക്കുന്നു. എന്നാൽ പിന്നേയും സാ​ഗറിനെ റെനീഷ കളിയാക്കി. ഇതോടെ സെറീനയുടെ അടുത്തേക്ക് വന്ന സാ​ഗർ സെറീനയെ ഉമ്മ വെയ്ക്കുന്നു. ഇപ്പോൽ നിലപാടുണ്ടോ എന്ന് സാ​ഗർ ചോദിക്കുന്നു. മുതലെടുത്തല്ലേ എന്ന് റെനീഷ പറയുന്നു..

സാ​ഗർ ഉമ്മ വെച്ചതോടെ ഇവർ ലവ് സ്ട്രാറ്റർജി തുടങ്ങി എന്നാണ് സൂചന. എന്നാൽ ഇവരുടെ പെയർ പ്രേക്ഷകർക്ക് അത്ര ഇഷ്ടമല്ല എന്നാണ്
ലഭിക്കുന്ന റിപ്പോർട്ട്. സാ​ഗർ സെറീന ബന്ധത്തെക്കുറിച്ച് വീട്ടിനകത്ത് ചിലർക്ക് ചില സംശയമുണ്ട്, എല്ലാവരുടേയും മുന്നിൽ വെച്ച് ഉമ്മ വെച്ചതോടെ വീണ്ടും ബന്ധം ചർച്ചയാകും. ഇവരുടെ ഉദ്ദേശ്യം കണ്ടന്റ് ആണെന്നാണ് ആരാധകർ പറയുന്നത്.

സാ​ഗർ- സെറീന കോമ്പോ വീട്ടിൽ നടക്കുന്നെന്ന കാര്യം റെനീഷയ്ക്ക് അറിയാം. കാരണം സാ​ഗറിന് സെറീനയോട് താല്പര്യമുള്ള കാര്യം ആദ്യം പ്രകടിപ്പിച്ചത് റെനീഷയാണ്. ഇതിന് മുൻപും സാ​ഗർ സെറീനയെ ഉമ്മ വച്ചിട്ടുണ്ട്. ഉറങ്ങുന്നതിന് മുമ്പായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാ​ഗറിനോട് ​ഗുഡ് നൈറ്റ് പറഞ്ഞപ്പോൾ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടൻ സാ​ഗർ കവിൾ കാണിച്ചുകൊടുത്തു. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളിൽ ചുംബനം നൽകിയ ശേഷം സാ​ഗർ ഉറങ്ങാനായിപ്പോകുക ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+