സാഗർ പറഞ്ഞത് സംഭവിക്കുമോ? മുൾമുനയിൽ അഖിലിന്റെ ആരാധകർ; ഇനി എന്തും സംഭവിക്കാം!!
ബിഗ്‌ബോസ് മലയാളം സീസൺ 5ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ആരാധകർ ആകാംക്ഷയിലാണ്. അഞ്ചിൽ ആരാവും ആ കപ്പ് നേടി സീസൺ 5ന്റെ വിജയി ആവുക? പലരും പല അഭിപ്രായങ്ങൾ പറയുന്നുണ്ട്.
അഖിൽ, ശോഭ. ജുനൈസ്, റെനീഷ, ഷിജു എന്നിവരാണ് ബിഗ്‌ബോസിൽ ബാക്കിയുള്ള 5 മത്സരാർത്ഥികൾ. അഖിൽ ആയിരിക്കും വിജയിക്കുക എന്നാണ് ഭൂരിപക്ഷം ആളുകൾ പറയുന്നത്. അതേസമയം ശോഭ ജയിക്കുമെന്നും ഒരുപക്ഷം പറയുന്നു.

ഇവരിൽ ഒരാളാവും കപ്പ് സ്വന്തമാക്കുക എന്നാണ് ഉയർന്നുവരുന്ന ചർച്ചകൾ. എന്നാൽ അപ്രതീക്ഷതമായ പലതും സംഭിച്ചേക്കാം. അതേസമയം, ഗ്രാന്റ്ഫിനാല കാണാനായി മുൻമത്സരാർത്ഥികൾ എത്തിയട്ടുണ്ട്. എല്ലാവർക്കും ആരാവും വിജയി എന്നറിയാൻ ആകാംക്ഷയുണ്ട്.
എന്നാൽ ഇപ്പോൾ സീസൺ 5 ന്റെ വിജയ് ആരായിരിക്കും എന്ന ചോദ്യത്തിന് സാഗർ സൂര്യ പറഞ്ഞ മറുപടിയാണ് വൈറൽ ആയിരിക്കുന്നത്.
ആരാണ് വിജയിക്കുക എന്നും അതിനുള്ള കാരണവും സാഗർ പറയുന്നുണ്ട്. പ്രേക്ഷകരെ പോലെ താനും ആവേശഭരിതനാണ് എന്നാണ് സാഗർ പറയുന്നത്. അസുലഭമായ ആ മുഹൂർത്തം. കുറച്ച് മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ ആരാണ് വിജയി എന്ന് നമുക്ക് അറിയാം. ഭയങ്കര ആവേശത്തിലാണ് ഞാൻ, സാഗർ സൂര്യ പറഞ്ഞു.
താൻ മാത്രമല്ല ഷോ കാണുന്ന പ്രേക്ഷകരും അതുപോലെതന്നെയാണെന്നും തന്റെ മനസ്സിലും ഒരാൾ ഉണ്ടെന്നും സാഗർ പറയുന്നു. മൊത്തത്തിൽ എല്ലാവരും പറയുന്ന ഒരു വ്യക്തി തന്നെയാണ് അഖിൽ ചേട്ടൻ സാഗർ പറഞ്ഞു.
അതിന്റെ കാരണം മറ്റൊന്നുമല്ല. ആൾ അടിപൊളി പ്ലേയർ ആണ്. തുടക്കം മുതൽ അവസാനം വരെ മൈൻഡ് ഗെയിം കളിച്ചു. എല്ലാ തരത്തിലുള്ള എന്റർടെയ്ൻമെന്റും ആള് കൊടുത്തിട്ടുണ്ട്, സാഗർ പറഞ്ഞു.
എല്ലാ രീതിയിലുമുള്ള കണ്ടന്റുകൾ കൊണ്ട് ഷോയെ മുന്നോട്ട് നയിക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അതാണ് തന്റെയൊരു കാഴ്ചപ്പാടെന്നും സാഗർ പറഞ്ഞു. തന്റെ കാഴ്ചപ്പാട് തെറ്റാണോ ശരിയാണോ എന്ന് തനിക്കറിയില്ല, പക്ഷേ തന്റെ മനസ്സിൽ അഖിൽ ചേട്ടൻ തന്നെയാണെന്നും സാഗർ പറഞ്ഞു.
അഖിലുമായി പല പ്രശ്‌നങ്ങളും തുടക്കം മുതൽ ഉണ്ടായിട്ടുണ്ടെങ്കിലും ഉള്ള കാര്യം പറയമല്ലോ എന്നാണ് സാഗർ പറഞ്ഞത്. പിന്നെ ബിഗ്‌ബോസ് പ്രവചനാതീതം ആണല്ലോ. എന്ത് വേണമെങ്കിലും സംഭവിക്കാമല്ലോ എന്തായാലും നമുക്ക് കണ്ടറിയാം സാഗർ പറഞ്ഞു.
ആറ് പേരാണ് ഒടുവിൽ ബിഗ്‌ബോസ് ഹൗസിൽ ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം സെറീന പുറത്തായി, മോഹൻലാൽ നേരിട്ട് എത്തിയായിരുന്നു സെറീനയെ കാെണ്ടുപോയത്. നേരത്തെ ഒരു തവണ സെറീന പുറത്തായിരുന്നു. എന്നാൽ സീക്രട്ട് റൂമിൽ ഇരുത്ത് വീണ്ടും ബിഗ്‌ബോസ് വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.












Click it and Unblock the Notifications