നാദിറയുടെ പ്രണയം സാഗർ സ്വീകരിക്കുമോ? ജുനൈസിനോട് ഇമോഷണലായി സാഗർ പറഞ്ഞത്
കണ്ടന്റ് ഇല്ല, പ്രണയം ഇല്ല എന്നൊക്കെയായിരുന്നു ബിഗ്‌ബോസ് മലയാളം സീസൺ 5 നെതിരെ ഉയർന്നവിമർശനം. കഴിഞ്ഞ എപ്പിസോഡോടെ അത് മാറികിട്ടി. ഇപ്പോൾ ബിഗ്‌ബോസിലെ ചർച്ച തന്നെ പ്രണയമാണ്. സാഗർ- സൈറീന പ്രണയമായിരുന്നു ഇത്രയും ദിവസം ചർച്ചയായത് എങ്കിൽ ആ പ്രണയത്തിലേക്ക് രണ്ട് പേർ കൂടി കടന്നുവന്നിരിക്കുകയാണ്, നാദിറയും ജുനൈസും. നാദിറ സാഗറിനോട് ഉള്ള ഇഷ്ടം ജുനൈസിനോട് വെളിപ്പെടുത്തിയിരുന്നു. സാഗറിന് നാദിറയ്ക്ക് തന്നോടുള്ള ആ ഇഷ്ടം അറിയാവുന്നതാണ്. എന്നാൽ സഗാറിന് സെറീനയോട് പ്രത്യേക താല്പര്യമുണ്ട്.
സെറീനയ്ക്കും സാഗറിനോട് ഇഷ്ടമുണ്ടെന്നാണ് ഇവരുടെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലാവുന്നത്. എന്നാൽ നാദിറക്ക് സാഗറിനോട് ക്രഷ് ഉണ്ടെന്ന് സെറീനയക്കും അറിയാം...ഇന്നലെ സാഗർ സെറീനയെ പരസ്യമായി ചുംബിച്ചിരുന്നു. ഇതൊക്കെ വിഷയമായിരുന്നു. എന്നാൽ നാദിറയോട് സാഗറും സ്‌നേഹത്തോടെ തന്നെയാണ് പെരുമാറുന്നത്. ഇനി സാഗർ ആരെയാണ് പ്രണയിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ, സെറീനയോട് ഉള്ള ഇഷ്ടം സാഗർ വേണ്ടെന്ന് വച്ച് നാദിറയുടെ പ്രണയം സ്വീകരിക്കുമോ എന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്..

എന്നാൽ സാഗർ ഇപ്പോൾ നാദിറയെക്കുറിച്ച് ജുനൈസിനോട് സംസാരിക്കുന്നതിന്റെ പ്രമോ പുറത്തുവന്നതോടെ ആരാധകർ ഒന്നുകൂടി ആകാംഷയിലായി. നാദിറയുമായി തനിക്ക് ഭയഹ്കര കണക്ഷൻ ഉണ്ടെന്നാണ് സാഗർ പറയുന്നത്. നാദറി എന്നോട് പറഞ്ഞു സാഗറേ എനിക്ക് സ്‌നേഹം കിട്ടിയിട്ടില്ല, സ്‌നേഹത്തിന് വേണ്ടി തേടി നടക്കുന്നതാണ്. പലപ്പോഴും എന്റെ അച്ഛനും അമ്മയും എന്നെ അവോയ്ഡ് ചെയ്തിട്ടേ ഉള്ളൂ. എനിക്ക് ഭയങ്കര ഇഷ്ടമാണ് സ്‌നേഹം തേടി പോകുന്നത്. ജീവിതത്തിൽ അത് തേടിപ്പോവുകയാണ്, അവൾക്ക് എന്റെ കൂടിയിരിക്കുന്നത് സന്തോമാണ്, ഞാൻ അവൾക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കിൽ എനിക്ക് സന്തോഷമാണ്. പക്ഷേ അത് വേറെ രീതിയിൽ എടുക്കരുത് എന്നാണ് സാഗർഡ പറഞ്ഞത്.
പ്രൊമോയിൽ ഇത്രയും ഭാഗം മാത്രമാണ് ഉള്ളത്. ബാക്കി ഭാഗം ഇന്ന് ടെലികാസ്റ്റ് ചെയ്യുന്ന എപ്പോസോഡിൽ ഉണ്ടാവുമെന്നാണ് കരുതുന്നത്.
അതേസമയം സാഗർ- സൈറീന പ്രണയത്തിൽ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് കൂടി ഉണ്ട്. സെറീനയോട് തനിക്ക് ക്രഷ് ആണെന്ന് ജുനൈസ് റെനീഷയോട് തുറന്നുപറഞ്ഞു. തനിക്കെന്തോ അവളെ ഭയങ്കര ഇഷ്ടമാണെന്നും എന്തോ ഒരു ക്രഷ് ആണെന്നും ഒത്തിരി ക്വാളിറ്റീസ് ഉള്ള ആളാണ് എന്താന്ന് അറിയില്ല എന്നും ജുനൈസ് പറയുന്നു.
സാഗറുമായി അവൾ സംസാരിക്കുമ്പോ പൊസസീവ്നെസ്സ് തോന്നാറുണ്ടെന്നും ജുനൈസ് തുറന്ന് പറഞ്ഞു. പടച്ചോൻ സത്യത്തിൽ. എനിക്ക് സാഗറിനെ ഇടിച്ച് കൊല്ലാനുള്ള ദേഷ്യം വരാറുണ്ട്. പക്ഷേ സാഗറിനെതിനിക്ക് ഭയങ്ക ഇഷ്ടമാണെന്നും ജുനൈസ് പറയുന്നു. ശുദ്ധമായ മനസിന് ഉടമയാണ് അവനെന്നും ജുനൈസ് പറയുന്നു. ചില സമയത്ത് സെറീനയോടുള്ള ,സാഗറിന്റെ പെരുമാറ്റം കാണുമ്പോൾ ദേഷ്യം വരാറുണ്ടെന്നും ജുനൈസ് പറയുന്നു. എന്നാൽ സെറീനയ്ക്ക് ജുനൈസിനോട് പ്രണയം ഇല്ലെന്ന സൂചനയാണ് റെനീഷ നൽകുന്നത്. സഹോദപനെ പോലെയാണെന്നായണ് പറഞ്ഞത്.












Click it and Unblock the Notifications