ബിഗ് ബോസ് ഹൗസ് ഇളക്കിമറിക്കാന്‍ സാഗര്‍ സൂര്യ; തട്ടീം മുട്ടീം താരം, ഈ സീസണിലെ കലിപ്പനോ?
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണ്‍ ആരംഭിക്കുകയാണ്. വൈകുന്നേരം ഏഴ് മണിയോടെ ബിഗ് ബോസിന്റെ അവേശകരമായ ആദ്യത്തെ എപ്പിസോഡ് ആരംഭിക്കും. അതേസമയം, ഇത്തവണത്തെ ബിഗ് ബോസില്‍ ആരൊക്കെയുണ്ടാകുമെന്ന കാത്തിരിപ്പിന് അവസാനം കുറിച്ചിരിക്കുകയാണ്. തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ സാഗര്‍ സൂര്യ ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയാണ്. 2018ലാണ് സാഗര്‍ സൂര്യ അഭിനയ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.
തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ സാഗര്‍ സൂര്യ സ്ഥാനം ഉറപ്പിച്ചു. പരമ്പരയില്‍ എന്‍ജിനിയറിംഗ് ബിരുദദാരിയായിട്ടും ജോലിക്ക് പോകാത്ത കഥാപാത്രമാണ് സാഗര്‍ സൂര്യ ചെയ്തിരുന്നത്. തന്റെ ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴാണ് തട്ടീം മുട്ടീം എന്ന ഷോ കടന്നുവരുന്നതെന്ന് സാഗര്‍ സൂര്യ പറയുന്നു. തന്നെ പോലൊരു തുടക്കക്കാരനെ സംബന്ധിച്ച് ആ ഷോ വലിയൊരു അനുഗ്രഹമായിരുന്നു.

2019ല്‍ ആയിരുന്നു സാഗര്‍ സൂര്യയുടെ ജീവിത്തില്‍ മറ്റൊരു വഴിത്തിരിവ് സംഭവിക്കുന്നത്. ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേഷം കിട്ടി. അരുണ്‍ വൈഗ സംവിധാനം ചെയ്ത ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്യാന്‍ സാഗര്‍ സൂര്യയ്ക്ക് സാധിച്ചു. എന്നാല്‍ കോവിഡിന്റെ സാഹചര്യത്തില്‍ പടം പുറത്തിറങ്ങിയില്ല.
എന്നാല്‍ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും അത് ഗുണകരമായി ഭവിക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട കുരുതി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സാഗര്‍സൂര്യയുടെ കുരുതിയിലേക്കുള്ള വഴിയായി മാറി. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ കുരുതിയില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായി മാറാന്‍ കഴിഞ്ഞു.
പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ഒട്ടേറെ ചര്‍ച്ചകള്‍ക്കും വഴിമാറിയിരുന്നു. അതുകൊണ്ടു തന്നെ ചിത്രത്തിലെ വിഷ്ണുവെന്ന കഥാപാത്രം വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെടുകയും ചെയ്തു. ഈ ചിത്രം സാഗര്‍ സൂര്യയുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി എന്ന് വേണം പറയാന്‍. അടുത്തിടെയാണ് സാഗര്‍ സൂര്യയുടെ മാതാവ് മരണപ്പെടുന്നത്. അമ്മയുടെ മരണം സാഗര്‍ സൂര്യയെ ഏറെ തളര്‍ത്തിയിരുന്നു.
പിതാവും സഹോദരനും അടങ്ങുന്നതാണ് സാഗര്‍ സൂര്യയുടെ കുടുംബം. താരം ഏറെ പ്രതീക്ഷയോടെയാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സാഗര്‍ സൂര്യ. അതേസമയം, ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ടാസ്‌കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
പ്രേക്ഷകര്‍ക്കാണ് ഇത്തവണത്തെ ആദ്യ ടാസ്‌ക്. 'പദപ്രശ്‌നം പൂര്‍ത്തിയാക്കൂ, റിയല്‍ ബോസ് ആകൂ എന്നതാണ് ടാസ്‌ക്'. തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ബിബി5 മത്സാര്‍ത്ഥികള്‍ ആരൊക്കെ ആണെന്ന് കണ്ടുപിടിക്കുക എന്നതാണ് ടാസ്‌ക്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസില്‍ മാറ്റുരയ്ക്കുന്നത്. നേരത്തെ പുറത്തുവിട്ട പ്രമോകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്.












Click it and Unblock the Notifications