Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഷ്ണുവിന്റെ മൗനം.. പുറത്ത് വന്ന റിയാസ് ആണ് അത് പറഞ്ഞിരിക്കുന്നത്, ഇനി കളി മാറും'; സായ് കൃഷ്ണ

കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ അതിഥികളായി പോയ റിയാസ് സലീമും ഫിറോസ് ഖാനും ഒരു പരിധി വരെ ഗെയിം ചെയ്ഞ്ച് ചെയ്തിട്ടുണ്ടെന്ന് യുട്യൂബർ സായ് കൃഷ്ണ. ഇരുവരും എന്ത് മാറ്റമാണ് ഷോയിൽ വരുത്തിയത് എന്നറിയണമെങ്കിൽ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കണമെന്നും വിഷ്ണുവിന്റെ മൗനം അതാണ് വ്യക്തമാക്കുന്നതെന്നും സായ് തന്റെ യുട്യൂബ് വീഡിയോയിൽ പറഞ്ഞു. സായ് കൃഷ്ണയുടെ വാക്കുകളിലേക്ക്

'ബിഗ് ബോസ് സീസൺ 5 ൽ ചാലഞ്ചർ ആയി പോയി വന്ന റിയാസ് ഒരു 50 ശതമാനം ഗെയിം ചെയ്ഞ്ച് ചെയ്തിട്ടുണ്ടെന്നാണ് ഞാൻ വിലയിരുത്തുന്നത്. ഇപ്പോൾ അത് വ്യക്തമാകണമെന്നില്ല, ചാലഞ്ചേഴ്സ് പുറത്തിറങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അത് വ്യക്തമാകും. കാരണം വിഷ്ണു ഭയങ്കര സൈലന്റ് ആണ് ഇപ്പോൾ. ഫിറോസും റിയാസും പുറത്ത് വരുന്നതിന് മുൻപ് വിഷ്ണുവിന് ഒരു സ്പാർക്ക് കൊടുത്തിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. വന്നവരും പോയവരുമൊക്കെ പോകുന്ന വഴിക്ക് വിഷ്ണുവിനിട്ട് കൊടുത്തിട്ടാണ് പോകുന്നത്. ഒമർ ലുലുവും രജിതും ഒക്കെ മെല്ലെ കൊടുത്തിട്ടുണ്ട്. റിയാസും ഫിറോസും ഇത്തരത്തിൽ കൊടുത്തിട്ടുണ്ടാകണം. അതുകൊണ്ട് കൂടിയായിരിക്കും വിഷ്ണു അൽപം സൈലന്റായി ഇരിക്കുന്നത്.

bigg-boss-

ചാലഞ്ചേഴ്സ് വന്ന് പറഞ്ഞപ്പോഴേക്കും നീ സ്വഭാവം മാറ്റിയല്ലോ എന്ന ചോദ്യം ഒഴിവാക്കാൻ കൂടിയായിരിക്കും വിഷ്ണു സൈലന്റായി ഇരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ വിഷ്ണു ഷിജുവിനും അഖിലിനുമെതിരെ കളിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അല്ലാത്ത പക്ഷം ബിഗ് ബോസ് സീസൺ 5 എന്നത് പൂർണമായും അഖിലിനെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്.

അഖിലിനെ ഞാൻ ശക്തമായി എതിർക്കുന്ന ആളാണ്. എന്നിരുന്നാലും അത് പറയാതിരിക്കാനാകില്ല. കണ്ടന്റ് കൊടുക്കുന്നതും ആകുന്നതുമൊക്കെ അഖിൽ മാരാറാണ്. അഖിൽ മാരാർ കപ്പടിച്ചാലും നമ്മുക്കൊന്നും പറയാനില്ല. കാരണം ഷോ മുഴുവനും അഖിൽ കൊണ്ട് പോയത് പോലെ തന്നെയാണ്. അഖിൽ കഴിഞ്ഞാൽ ജുനൈസാണ്. ജുനൈസ് കട്ടക്ക് നിൽക്കുന്നുണ്ട്. പിന്നെയുള്ളത് സാഗറായിരുന്നു. സാഗർ പോയല്ലോ, ഇനി അവിടേക്ക് ആരെങ്കിലുമൊക്കെ ഇടിച്ച് കയറി വരണം. മാരാർ എപ്പോൾ വേണമെങ്കിലും പ്രവോക്ക് ചെയ്താൽ പുറത്താകുന്നൊരു കേസാണ്.

അഖിലിനെ ചുറ്റിയാണ് ഷോ നടക്കുന്നതെന്നതിന്റെ കൃത്യമായ തെളിവാണ് പുറത്ത് വന്നതിന് പിന്നാലെ റിയാസ് പറഞ്ഞ കാര്യങ്ങൾ വ്യക്തമാകുന്നത്. അഖിലിനെ പൊട്ടിക്കാനാണ് റിയാസ് പോയതെന്നായിരുന്നു പുറത്ത് ഉയർന്ന ചർച്ചകൾ. എന്നാൽ റിയാസ് പറയുന്നത് അഖിൽ മാരാരോട് ഏറ്റുമുട്ടി നിൽക്കാൻ അവിടെ ആരും ഇല്ല എന്നതാണ്.റിയാസിന് തന്നെ കോർട്ട് ടാസ്കിൽ അഖിലിന് മുൻപിൽ പാളിയിരുന്നു.

ഗെയിം ചെയ്ഞ്ചർ റിയാസാണ് പറയുന്നത് അഖിലുമായി മത്സരിക്കാൻ ശക്തനായ ആളില്ലെന്നത്. അഖിലിന് പുറത്ത് എത്രത്തോളം സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞു എന്നത് റിയാസിന് മനസിലായി എന്നാണ് തോന്നുന്നത്. അഖിലിന്റെ ഗെയിമും കണക്ക് കൂട്ടലുകളുമെല്ലാം ഇഷ്ടപ്പെടുന്നവർ പുറത്തുണ്ടാകും. അഖിലിന്റെ ടോക്സിക് സ്വഭാവം ഇഷ്ടപ്പെടുന്നവരും കാണാം.

എന്തായാലും റിയാസിനും ഫിറോസിനും ഹൗസിനെ ഒന്ന് കുലുക്കാൻ സാധിച്ചിട്ടുണ്ടെന്ന് സത്യമാണ്. എന്നിരുന്നാലും അഖിലിനെ വെല്ലാൻ ഇപ്പോൾ അവിടെ ആളില്ലെന്ന് പറയുമ്പോൾ അത് പൊളിക്കുക തന്നെ വേണം, ഇനിയും സമയം ഉണ്ട്. ഫിറോസും റിയാസും എടുത്ത പണി കാണാൻ വരും ദിവസങ്ങളിൽ കാണാൻ ആയേക്കും. വിഷ്ണു എങ്ങനെ കളിക്കുന്നുവെന്നാണ് ഇനി അറിയാനുള്ളത്.
വിഷ്ണു ഷിജുവിനും അഖിലിനുമെതിരെ കളിച്ചാൽ ഈ സീസണിന് ഇതുവരെ കിട്ടാത്ത സ്വീകാര്യതയായിരിക്കും കിട്ടാൻ പോകുന്നത്', സായ് കൃഷ്ണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+