'അഖില്‍ മാരാര്‍, ചെകുത്താന്‍, സീക്രട്ട് ഏജന്റ്; ഞാനും കൂടെ വന്നാല്‍ പൊളിക്കും'; ആറാട്ടണ്ണന്‍ ബിഗ് ബോസിലേക്കോ
മലയാളികള്‍ കപട സദാചാരികളാണ്. ഇവര്‍ എല്ലാ കാര്യം ചെയ്യുകയും ചെയ്യും. ഈ ഷോ അങ്ങനെ മോശമൊന്നുമല്ല.

ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മത്സാര്‍ത്ഥികളില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇതിനകം തന്നെ ചില പേരുകള്‍ ഉയരുന്നുണ്ട്. സോഷ്യല്‍ മീഡയയുടെ ശ്രദ്ധ പിടിച്ചുവപറ്റിയ താരങ്ങള്‍ ഇത്തവണത്തെ പട്ടികയിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനകെ തന്നെ ചില സാധ്യത ലിസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിട്ടുണ്ട്. അങ്ങനെ പുറത്തുവന്ന സാധ്യത പട്ടികയില്‍ ഇടം പിടിച്ച ആളാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി.

ഇതുവരെ ആരും വിളിച്ചിട്ടില്ല
ഇപ്പോഴിതാ ബിഗ് ബോസ് ഷോയിലേക്ക് വിളിച്ചാല്‍ പോകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുകയാണ്. സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ബിഗ് ബോസ് സീസണ്‍ 5ല്‍ പങ്കെടുക്കുമോ എന്ന കാര്യത്തെ കുറിച്ച് തുറന്നുപറയുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ഇതുവരെ ആരും വിളിച്ചിട്ടില്ലെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

യുജിസിയുടെ ചില പ്രശ്‌നങ്ങള്‍
എന്നാല്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. താന്‍ ഇപ്പോള്‍ പി എച്ച് ഡി ചെയ്യുകയാണെന്നും സ്‌കോളര്‍ഷിപ്പുള്ളത് കൊണ്ട് യു ജി സിയുടെ ചില പ്രശ്‌നങ്ങളുണ്ട്. അമ്മ വീട്ടില്‍ ഒറ്റയ്്ക്കാണ്. അങ്ങനെയുള്ള ചില പ്രശ്‌നങ്ങളുണ്ടെന്ന് സന്തോഷ് വര്‍ക്കി പറയുന്നു.

ചിലപ്പോള്‍ ഷോയില്‍ പങ്കെടുക്കും
ഇതുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. വന്നാല്‍ അതിനെ കുറിച്ച് ആലോചിക്കാം. ഫോണ്‍ കോള്‍ വന്നാല്‍ എനിക്ക് ഉറപ്പ് പറയാന്‍ പറ്റില്ല. ഇങ്ങനെയുള്ള ചില കാര്യങ്ങളുള്ളത് കൊണ്ട് തന്നെ ചിലപ്പോള്‍ ഷോയില്‍ പങ്കെടുക്കും. ബിഗ് ബോസിന്റെ ആദ്യത്തെ സീസണ്‍ മാത്രമാണ് കണ്ടിട്ടുള്ളത്. പിന്നെ ലാലേട്ടന് ഉള്ളത് കൊണ്ട് കാണുമെന്നും അദ്ദേഹം പറഞ്ഞു.

ലാലേട്ടന്റെ ആങ്കറിംഗ്
ലാലേട്ടന്റെ ആങ്കറിംഗ് മികച്ചതാണ്. ഒന്നാം സീസണില്‍ പേളി മാണിയുള്ളപ്പോഴാണ് കണ്ടത്. അടുത്ത ബിഗ് ബോസ് സീസണില്‍ വരാന്‍ ആഗ്രഹമുള്ള മത്സാരാര്‍ത്ഥികള്‍ ആരൊക്കയാകണമെന്നുള്ള ചോദ്യത്തിനും സന്തോഷ് വര്‍ക്കി മറുപടി പറഞ്ഞു. അഖില്‍ മാരാര്‍, ചെകുത്താന്‍, സീക്രട്ട് ഏജന്റ്, കോക്ക് എന്നിവരൊക്കെ വന്നാല്‍ മികച്ചതായിരിക്കുമെന്ന് സന്തോഷ് വര്‍ക്കി പറയുന്നു.

അങ്ങനെ ഒരു ഓഫര്‍ വരുമ്പോള്‍
ഈ കൂട്ടത്തില്‍ താനും കൂടെ വന്നാല്‍ അടിപൊളിയായിരിക്കും. എന്നാല്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ, തീരുമാനിച്ചിട്ടില്ല. അങ്ങനെ ഒരു ഓഫര്‍ വരുമ്പോള്‍ നമുക്ക് തീരുമാനിക്കാം. ഷോയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും സന്തോ,് വര്‍ക്കി മറുപടി പറഞ്ഞു.

ലാലേട്ടന്‍ തന്നെ ഒരു പോസിറ്റീവാണ്
മലയാളികള്‍ കപട സദാചാരികളാണ്. ഇവര്‍ എല്ലാ കാര്യം ചെയ്യുകയും ചെയ്യും. ഈ ഷോ അങ്ങനെ മോശമൊന്നുമല്ല. ഷോ നന്നായിട്ട് പോകുന്നുണ്ട്. ലാലേട്ടന്‍ തന്നെ ഒരു പോസിറ്റീവാണ്. ബിഗ് ബോസിലേക്ക് പോകാനുള്ള താല്‍പര്യവും ലാലേട്ടനെ കാണാ്ം എന്നുള്ളത് കൊണ്ടാണ്. ലാലേട്ടന് പകരം സുരേഷ് ഗോപി വന്നാലും നല്ലതാണ്. അദ്ദേഹം മികച്ച ആങ്കറാണെന്നും സന്തോഷ് വര്‍ക്കി വ്യക്തമാക്കി.

അത് എന്താണെന്ന് അറിയില്ല
ബിഗ് ബോസില്‍ ആദ്യം ഓഫര്‍ വന്നത് മമ്മൂട്ടിക്കാണ്. പുള്ളി അത് വേണ്ടെന്ന് വച്ചതാണ്. അത് എന്താണെന്ന് അറിയില്ല. സുരേഷ് ഗോപി ആങ്കറിംഗ് ചെയ്യാന്‍ മിടുക്കനാണ്. ബിഗ് ബോസില്‍ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ ചില പ്രശ്‌നങ്ങളുള്ളത് കൊണ്ടാണ് ഉറപ്പ് പറയാന്‍ സാധിക്കാത്തത്.












Click it and Unblock the Notifications