Get Updates
Get notified of breaking news, exclusive insights, and must-see stories!

സാ​ഗർ സെറീനയോട് ചെയ്ത് അക്കാര്യം സെറീനയ്ക്കും ഇഷ്ടമായില്ല; ലാലേട്ടനോട് തുറന്നുപറഞ്ഞു

ബിഗ്‌ബോസ് മലയാളം സീസൺ 5 50 ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. മറ്റ് സീസണുകൾ പോലെ അത്ര ആവേശം ഈ സീസണിലില്ലെന്നാണ് പ്രേക്ഷകരുടെ പരാതി. മൂന്ന് വൈൽഡ് കാർഡ് എൻട്രിയാണ് ഇത്തവണ ഉണ്ടായത്. അതിൽ രണ്ട് പേരും പുറത്തുപോയി. അങ്ങനെ കണ്ടന്റ് ഇല്ലാതെ ഓളമില്ലാതെ ഇരിക്കുമ്പോഴാണ് ബിഗ്‌ബോസിലെ പ്രണയം ഉണ്ടാകുന്നത്. സാഗർ-സെറീന പ്രണയം. സാഗറും സെറീനയും പ്രണയമാണോ അതോ സുഹൃത്തുക്കളാണോ എന്നതായിരുന്നു പ്രേക്ഷകർക്കുള്ള പ്രധാന സംശയം.

ഒടുവിൽ പ്രണയമാണെന്ന് പ്രേക്ഷകർ ഏതാണ്ട് ഉറപ്പാക്കുന്ന സാഹചര്യത്തിൽ എത്തിയപ്പോഴേക്കും ആ പ്രണയത്തിലേത്ത് ജുനൈസും നാദിറയും കയറിയത്. ഇതോടെ ആകെ കൺഫ്യൂഷനിലായി. നാദിറയ്ക്കും സെറീനയ്ക്കും സാഗറിനെ ഇഷ്ടമാണെങ്കിലും സാഗർ തന്റെ ഇഷ്ടം ആരോടാണെന്ന് പറയുന്നിമില്ല. എന്തായാലും ഇത്തവണ ലാലേട്ടൻ ബിഗ്‌ബോസ് വീട്ടിൽ എത്തിയപ്പോൾ സാഗറും സൈറീനയും നാദിറയും ആയി ബന്ധപ്പെട്ട കാര്യം ചോദിച്ചു. അപ്പോഴാണ് സാഗറിന്റെ പ്രവൃത്തി തനിക്ക് ഇഷ്ടമായില്ലെന്ന് സെറീന പറയുന്നത്. നാദിറയോട് ചോദിച്ചപ്പോൾ അത് തന്നെയായിരുന്നു മറുപടി.

Bigg Boss Malayalam season 5

കഴിഞ്ഞ ആഴ്ച സാ​ഗർ ജയിലിൽ പോയിരുന്നു. അവിടെ നിന്ന് വരുമ്പോൾ സെറീനയ്ക്ക് നേരം വെള്ളം തുപ്പിയിരുന്നു. ഇങ്ങനെ ചെയ്തത് ശരിയായില്ലെന്ന് നാദിറ പറഞ്ഞിരുന്നു. ഇപ്പോൾ മോഹൻലാൽ ആ സംഭവത്തെക്കുറിച്ച് ചോദിച്ചിരിക്കുകയാണ്. അങ്ങനെ ചെയ്ത് ശരിയാണോ എന്നാണ് മോഹൻലാൽ ചോദിച്ചത്. തന്റെ അടുത്ത സുഹൃത്തുക്കളോട് ഇങ്ങനെ പെരുമാറാറുണ്ട് എന്നാണ് സാഗർ പറയുന്നത്. അപ്പോഴാണ് ദേഹത്തേക്ക് സാഗർ തുപ്പിയത് ഇഷ്ടമായോ എന്ന് സെറീനയോട്‌മോഹൻലാൽ ചോദിക്കുന്നത്. ഇഷ്ടമായില്ല എന്നാണ് സെറീന പറയുന്നത്. നാദിറയും ഇതുതന്നെയാണ് പറയുന്നത്.

ഇപ്പോൾ ബി​ഗ്ബോസിൽ കണ്ടന്റ് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ പ്രണയത്തിൽ നിന്നാണ്. തുടക്കത്തിൽ സാ​ഗറും ജുനൈസും നല്ല സുഹൃത്തുക്കളായിരുന്നുവെങ്കിലും സാ​ഗർ സെറീന പ്രണയം വന്നതോടെ ഇവരുടെ ബന്ധം കുറഞ്ഞുവന്നു. സാ​ഗറും സെറീനയും കൂടുതൽ സമയം ഒരുമിച്ച് ചെലവിടാനും തുടങ്ങി.

ഇതോടെ സാ​ഗർ- സെറീന പ്രണയത്തിലാണെന്ന് പ്രേക്ഷകർ ഏതാണ്ട് ഉറപ്പിച്ചു. എന്നാൽ തനിക്ക് സാ​ഗറും സെറീനയും സമയം ചെലവിടുന്നത് ഇഷ്ടമാവുന്നില്ലെന്നാണ് ജുനൈസ് പറഞ്ഞത്. റെനീഷയോട് താൻ സെറീനയെ പ്രണയിക്കുന്ന കാര്യവും ജുനൈസ് പറഞ്ഞിരുന്നു. ഇത് സെറീനയോടും സാ​ഗറിനോടും പറയുന്നുണ്ട്. നാദിറയു സാ​ഗറിനോട് പ്രണയം തുറന്നുപറയുണ്ട്.

അതിന് മുൻപ് സാഗറിനോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്ന് നാദിറ ജൂനൈസിനോട് പറഞ്ഞിരുന്നു. ജുനൈസാണ് നാദിറയോട് ചോദിക്കുന്നത് നിനക്ക് സാഗറിനോട് ക്രഷ് ഉണ്ടോ എന്നത്. ഉണ്ട് എന്നാണു നാദിറ പറയുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമാണ്, സ്‌പെഷ്യൽ ആണ് എന്നാണ് നാദിറ പറയുന്നത്. എന്നാൽ നീ അവരെ കൊണ്ട് രാഖി കെട്ടിപ്പക്കെന്ന് ജുനൈസ് പറയുന്നു. സാഗറും സെറീനയും പ്രണയത്തിലല്ലെന്നാണ് ജുനൈസ് പറയുന്നത്. എന്നാൽ സാ​ഗറിനോട് സഹോദര ബന്ധമല്ലെന്ന് സെറീന ജുനൈസിനോട് പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+