Get Updates
Get notified of breaking news, exclusive insights, and must-see stories!

പറഞ്ഞത് ഇപ്പോള്‍ സത്യമായില്ലേ: എന്തെങ്കിലുമൊക്കെ പറഞ്ഞ് റീച്ചുണ്ടാക്കാന്‍ ശ്രമിക്കാറില്ല: ശാലിനി

എന്തെങ്കിലും എവിടുന്നേലും കിട്ടിയാല്‍ അത് അങ്ങനെ തന്നെ നിങ്ങളോട് വന്ന് പറഞ്ഞ് റീച്ചുണ്ടാക്കാന്‍ ശ്രമിക്കാറില്ല.

 bigboss

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിനായുള്ള കാത്തിരിപ്പിലാണ് എല്ലാ പ്രേക്ഷകരും. സാധാരണക്കാരായ ആളുകള്‍ക്കും പ്രവേശനം നല്‍കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇതിനായുള്ള ഫോണ്‍ നമ്പർ ഉള്‍പ്പടെ പ്രേക്ഷകർക്കായി ഏഷ്യാനെറ്റ് പുറത്ത് വിട്ടു. ഈ വിവരം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം ശാലിനിയും പങ്കുവെച്ചിരുന്നു.

എന്നാല്‍ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചുകൊണ്ട് ചിലർ രംഗത്ത് വന്നു. എന്നാല്‍ ഉറപ്പില്ലാത്ത ഒരു കാര്യവും ആധികാരികമായി പറയില്ലെന്നാണ് ശാലിനി വ്യക്തമാക്കുന്നത്. ശാലിനിയുടെ വാക്കുകളിലേക്ക്.

ബിഗ് ബോസ് പ്രേക്ഷകർക്ക് സന്തോഷം

ബിഗ് ബോസ് പ്രേക്ഷകർക്ക് സന്തോഷം

ബിഗ് ബോസ് പ്രേക്ഷകർക്ക് എല്ലാവർക്കും സന്തോഷിക്കാവുന്ന രീതിയില്‍ ഏഷ്യാനെറ്റ് സാധരണക്കാർക്കുള്ള പ്രവേശനത്തിനുള്ള പ്രമോ പുറത്ത് വിട്ടിരിക്കുകയാണ്. എയർടെലിന്റെ ഒരു നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്കും മത്സരിക്കാനുള്ള യോഗ്യതയുടെ ആദ്യ ഘട്ടത്തിലേക്ക് കടക്കും.

ഉടന്‍ തന്നെ പ്രമോ വരും

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഒരു പോസ്റ്റർ ഞാന്‍ തത്സമയം ശാലിനിയെന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അതില്‍ കൃത്യമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഉടന്‍ തന്നെ പ്രമോ വരും. എയർടെല്ലിന്റെ സിം ഇല്ലാത്തവർക്ക് ഒരു സിം എടുത്ത് വെക്കാനുള്ള ഒരു സൂചനയാണ് ഈ വീഡിയോ എന്നും ഞാന്‍ രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു.

ഇക്കാര്യമൊന്നും വിശ്വസിക്കരുതെന്ന് ചിലർ

ഞാന്‍ പ്രമോയൊക്കുറിച്ച് പറഞ്ഞപ്പോള്‍ ഇതൊക്കെ ഫെയിക്ക് ആണ്. ഇക്കാര്യമൊന്നും വിശ്വസിക്കരുതെന്ന് ചിലർ പറഞ്ഞിരുന്നു. അവർ പറയുന്നത് പോലെ തീർച്ചയായും ചതിക്കുഴികളില്‍ പോയി വീഴരുത്. എന്റെ ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് തരാനുള്ള ഏക ഉറപ്പ് എന്നുള്ളത് ആധികാരികതയില്ലാതെ ഒരു കാര്യവും വ്യക്തമായി ഞാന്‍ വന്ന് നിങ്ങളുടെ അടുത്ത് പറയില്ല.

കർപ്പൂരവും വെളിച്ചെണ്ണയുമുണ്ടോ: പേനും താരനും ഇനി വരില്ല, മുടി തഴച്ച് വളരുകയും ചെയ്യും

മുന്‍ മത്സരാർത്ഥി എന്ന നിലയില്‍

മുന്‍ മത്സരാർത്ഥി എന്ന നിലയില്‍ തന്നെ ആ കാര്യത്തില്‍ ചെറിയൊരു ധാർമ്മിക ബോധവും നിങ്ങളോട് എനിക്കുണ്ട്. ആ ധാർമ്മിതക കാത്ത് സൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കും ഞാന്‍ മുന്നോട്ട് പോവുക എന്നുള്ളത് തീരുമാനിച്ച് ഉറപ്പിച്ച കാര്യമാണ്. ഞാന്‍ അന്ന് പോസ്റ്റ് ചെയ്തതിലെ നമ്പർ ഉള്‍പ്പടെ മാറ്റമില്ലാത്ത തരത്തിലാണ് ഓഫീഷ്യല്‍ കോമണേഴ്സ് എന്‍ട്രി വിളിച്ചപ്പോള്‍ വന്നത്.

എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല

എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല. ആ രീതിയില്‍ ഒരു സാധനം വന്നപ്പോള്‍ ഏതാണ്ട് ഉറപ്പുള്ളതോണ്ട് അക്കാര്യം നിങ്ങളോട് പറഞ്ഞു. ഏതെങ്കിലും രീതിയില്‍ ഉറപ്പില്ലാതെ ഒരു കാര്യവും പറയില്ല. എന്റെ ചാനലില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള തമ്പ്നെയില്‍ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.

എന്തെങ്കിലും എവിടുന്നേലും കിട്ടിയാല്‍

എന്തെങ്കിലും എവിടുന്നേലും കിട്ടിയാല്‍

എന്തെങ്കിലും എവിടുന്നേലും കിട്ടിയാല്‍ അത് അങ്ങനെ തന്നെ നിങ്ങളോട് വന്ന് പറഞ്ഞ് റീച്ചുണ്ടാക്കാന്‍ ശ്രമിക്കാറില്ല. യഥാർത്ഥ കാര്യങ്ങള്‍ മാത്രമാണ് നിങ്ങളോട് പറയുന്നത്. അസുഖങ്ങളും മറ്റ് ബുദ്ധിമുട്ടുകളും കാരണമാണ് സ്ഥിരമായി വീഡിയോ ചെയ്യാന്‍ കഴിയാതിരുന്നത്. സീസണ്‍ ഫൈവ് തുടങ്ങുമ്പോഴുള്ള കാര്യങ്ങളും എങ്ങനെയായിരിക്കണം എന്നുള്ളത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.

മത്സരാർത്ഥികളുടെയൊക്കെ ഏകദേശം പേര്

മത്സരാർത്ഥികളുടെയൊക്കെ ഏകദേശം പേര് എനിക്ക് അറിയാം. പക്ഷെ മുന്‍ മത്സരാർത്ഥിയെന്ന ധാർമ്മിക മുന്‍നിർത്തി അക്കാര്യമൊന്നും വെളിപ്പെടുത്തുന്നില്ല. അതോടൊപ്പം തന്നെ പറയുന്ന കാര്യങ്ങളില്‍ എനിക്ക് വ്യക്തതയുണ്ട്. യാതൊരു കാര്യത്തിലും നിങ്ങളെ തെറ്റിദ്ധരിപ്പിക്കില്ല. എല്ലാവരുടേയും പിന്തുണ തനിക്ക് ആവശ്യമാണെന്നും ശാലിനി വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+