'പണിഞ്ഞാല്‍ ദൈവം അതുപോലെ പണികൊടുക്കും, ഞാന്‍ ഹാപ്പി'; റോബിന്റെ പുറത്താകല്‍ ആഘോഷിച്ച് ശാലു
ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണില്‍ നിന്ന് പുറത്തായ റോബിന്‍ രാധാകൃഷ്ണനെ പരിഹസിച്ച് മുന്‍ സുഹൃത്തായ ശാലി പേയാട് രംഗത്തെത്തി. റോബിന്റെ പുറത്താകലില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് ശാലു പേയാട് രംഗത്തെത്തിയത്. ദൈവം ഉണ്ട് കേട്ടാ, കര്‍മ്മ എന്നായിരുന്നു ശാലുവിന്റെ പ്രതികരണം. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സ്റ്റോറിയായി വിഡിയോ പങ്കുവച്ചത്. ശാലു പേയാടിന്റെ വാക്കുകളിലേക്ക്...
നല്ല ജോലിത്തിരക്കിലാണ്, എന്നാല്‍ ഇന്നത്തെ ദിവസം സ്‌റ്റോറി ഇടാന്‍ പറ്റിയില്ലെങ്കില്‍ ഇതുപോലൊന്ന് ഇടാന്‍ പറ്റിയെന്ന് വരില്ല. ദൈവമായി കൊണ്ടുതന്നതാണിത്. ഇതാണ് പറയുന്നത് അവനനവന് തന്നെ വന്നുചേരുന്ന ഉഡായിപ്പ് അവനവന് വന്നുചേരുമെന്ന്, ഞാന്‍ മനസാവാച അറിയാത്തൊരു കാര്യത്തിന് വേണ്ടിയാണ് എന്നെ കൊണ്ട് മാപ്പ് പറയിപ്പിച്ചത്. രണ്ട് പേരും കൂടെ നാടകം കളിക്കുകയായിരുന്നു. എല്ലാം കള്ളത്തരങ്ങളായിരുന്നെന്ന് ശാലു പേയാട് പറഞ്ഞു.

അതുമായി ബന്ധപ്പെട്ട സത്യാവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇപ്പോഴും വിശ്വസിക്കാത്തവര്‍ ഒരുപാട് പേരുണ്ട്. ദൈവം എന്ന് പറയുന്നത് ആരുടെയും കുടുംബ സ്വത്തല്ല. ദൈവം ഇങ്ങനെയാണ്. ദൈവത്തിന് അറിയാം. പണിഞ്ഞാല്‍ ദൈവം അതുപോലെ തിരിച്ച് പണി കൊടുക്കും. ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടന് ദൈവം കൊടുക്കുമെന്ന് പറയും. ഞാന്‍ ഇപ്പോള്‍ വളരെ ഹാപ്പിയാണ്. ഇമ്മാതിരി വേട്ടാവളിയനോട് എനിക്ക് ഒരു റിവഞ്ചുമില്ല, ഒരു കോപ്പുമില്ല- ശാലു പേയാട് സോഷ്യല്‍ മീഡിയയില്‍ഡ പോസ്റ്റ് ചെയ്ത സ്‌റ്റോറിയില്‍ പറഞ്ഞു.
അതേസമയം, അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് റോബിനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയത്. സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഷോയ്‌ക്കെതിരെ ആരോപണവുമായി റോബിന്‍ രംഗത്തെത്തിയിരുന്നു. 24 മണിക്കൂര്‍ കാണിക്കുന്ന ലൈവ് പോലും എഡിറ്റ് ചെയ്ത കാര്യങ്ങളാണെന്ന് റോബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങള്‍ പുറമെ കാണുന്നതല്ല നടക്കുന്നത്. 24*7 പോലും എഡിറ്റഡാണ്. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ ആടാക്കുന്ന ഷോയാണ് അവിടെ നടക്കുന്നത്. ബിഗ് ബോസ് മൊത്തത്തില്‍ പറഞ്ഞാല്‍ ഉഡായിപ്പ് ഷോയാണ്. കാണുന്ന ജനങ്ങള്‍ ഇത് മനസിലാക്കിയാല്‍ നന്നായിരിക്കും. നിങ്ങളുടെ ഇമോഷന്‍സിനെ വച്ചാണ് ഇത് കളിക്കുന്നത്. ഞാന്‍ വെറുതെ പറയുന്നതല്ല, നിങ്ങള്‍ക്ക് മനസിലാക്കാവുന്നതേ ഉള്ളൂ- റോബിന്‍ പറഞ്ഞു.












Click it and Unblock the Notifications