'ഷിജു ലക്ഷ്യമിടുന്നത് ആ ഒരൊറ്റ കാര്യം, മാരാരുമായുള്ള സൗഹൃദം പോലും സ്ട്രാറ്റജി'; ഫിറോസ് ഖാന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറ്റവും മികച്ച സുഹൃത്തുക്കളാണ് ഷിജുവും അഖില്‍ മാരാരും. ഈ സീസണില്‍ ഒരുപാട് സൗഹൃദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തുടക്കം മുതല്‍ ഇപ്പോള്‍ വരെ നിലനിന്ന് പോകുന്നത് ഷിജുവും അഖില്‍ മാരാരും തമ്മിലുള്ള സൗഹൃദമാണ്. ഷിജു അടുത്തിടെ അഖില്‍ മാരാരുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ അഖില്‍ മാരാരുമായിട്ട് ഷിജുവിനുള്ളത് തന്ത്രപരമായ സൗഹൃദമാണ് എന്നാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ത്ഥിയും ഈ സീസണിലെ ചലഞ്ചറുമായിട്ടുള്ള ഫിറോസ് ഖാന്‍ പറയുന്നത്. മഴവില്‍ കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് ഖാന്‍ ഇക്കാര്യം പറയുന്നത്. അതിനൊപ്പം ഈ സീസണിലെ ഫൈനല്‍ ഫൈവിനെ കുറിച്ചും ഫിറോസ് ഖാന്‍ പ്രവചിക്കുന്നുണ്ട്. ഫിറോസ് ഖാന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

അഖില്‍ മാരാര്‍ ഷിജു ഫ്രണ്ട്ഷിപ്പ് ഒരു സ്ട്രാറ്റജിയാണ്. പുള്ളി വിചാരിക്കുന്നത് മാരാരിന്റെ ഷാഡോ ആയിട്ട് നിന്നാല്‍ അദ്ദേഹത്തിന്റെ വോട്ട് കൂടി കിട്ടും എന്നാണ്. അതൊരു തെറ്റായ ധാരണയാണ് എന്ന് മനസിലാക്കുന്നിടത്ത് പുള്ളി വിജയിക്കും. യഥാര്‍ത്ഥത്തില്‍ പുള്ളി ഒരുപാട് കഴിവുള്ള മനുഷ്യനാണ്. പക്ഷെ ഈ ഒരു ഷാഡോയില്‍ അത് മുങ്ങിപ്പോകുകയാണ്. അദ്ദേഹം ഒറ്റക്ക് പെര്‍ഫോം ചെയ്ത എത്രയോ നല്ല ഗെയിമുകളുണ്ട്.
പക്ഷെ ഇപ്പോള്‍ മാരാരിന്റെ തണലിലാണ് ഷിജു. അഖില്‍, വിഷ്ണു, ശോഭ, ജുനൈസ് എന്നിവര്‍ ഫൈനല്‍ ഫൈവില്‍ എത്തും എന്ന് ഉറപ്പാണ്. മാറ്റങ്ങള്‍ സംഭവിച്ചാല്‍ റെനീഷയും കയറും. ബിഗ് ബോസ് പ്രവചാനീതമാണ്. പക്ഷെ ഞാന്‍ അവിടെ പോയി മനസിലാക്കിയത് പ്രകാരം ഈ അഞ്ച് പേര്‍ ഫൈനല്‍ ഫൈവിലെത്തും. ജുനൈസ് നല്ല പ്ലെയറാണ്. പക്ഷെ ഒരു സാധനം എവിടെ പ്ലേസ് ചെയ്യണം എന്ന് അവന് അറിയില്ല.
അതാണ് അവന്റെ ഏറ്റവും വലിയ കുഴപ്പം. ഇപ്പോള്‍ നാദിറയുമായി വാക്ക് തര്‍ക്കങ്ങളൊക്കെ ഉണ്ടെങ്കിലും മാരാറിലേക്ക് മാത്രമാണ് ഫോക്കസ്. അങ്ങനെ വരുമ്പോള്‍ ആ ആള്‍ കൂടുതല്‍ ശക്തനാകും. ഗെയിമിന്റെ സ്ട്രാറ്റജി വ്യക്തമായി അറിയാത്തത് കൊണ്ടാണ് അത്. അവിടെയുള്ള രണ്ട് മൂന്ന് പേര്‍ക്ക് ഇപ്പോഴും അഖില്‍ മാരാരേക്കാളും മുന്നിലെത്താം. അവിടെ എന്തൊക്കെയാണ് നടക്കുന്നത് എന്ന് അവര്‍ മനസിലാക്കിയാല്‍ മാത്രം മതി.
അങ്ങനെ വന്നാല്‍ അഖില്‍ മാരാരിലേക്കുള്ള ഫോക്കസ് മാറി ഇതിലേക്ക് വരാം. ഞാന്‍ ഒരു ഫയര്‍ കൊടുത്തിട്ടുണ്ട്. അത് പ്രവര്‍ത്തിക്കാന്‍ ഒരു സമയമുണ്ട്. ഞാന്‍ പറഞ്ഞത് കേട്ടിട്ടുണ്ടെങ്കില്‍ അത് പ്രവര്‍ത്തിച്ചോളും. എങ്കിലും ഞാന്‍ അവിടെ നിന്ന് വരുന്നത് വരെ എനിക്ക് തോന്നിയത് എതിരാളികളെ തളച്ചിട്ടിരിക്കുന്ന ആളാണ് അഖില്‍ മാരാര്‍. അഖില്‍ മാരാരേക്കാള്‍ ബ്രില്യന്റ് ആയിട്ടുള്ള ഗെയിമേഴ്സ് ഉണ്ട്. പക്ഷെ അവര്‍ അത് ബ്രില്യന്റ് ആയിട്ട് എടുക്കണം. ഇനി ഒരുപാട് സമയമൊന്നുമില്ല. അതിനാല്‍ ആ ഗെയിം ഇനി പുറത്തെടുക്കണം.












Click it and Unblock the Notifications