ഷിജുവിന്റെ നാക്കുപിഴച്ചു; മനീഷയെ ഹഗ് ചെയ്തതിന് പിന്നാലെ ബിഗ്‌ബോസ് വീട്ടിൽ തർക്കം..
ബിഗ്‌ബോസ് മലയാളം സീസൺ 5 ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായി മാറിയിരിക്കുകയാണ്. മുൻ സീസണുകൾ വെച്ചു നോക്കുമ്പോൾ വളരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മത്സരാർത്ഥികളുടേതെന്നായിരുന്നു സീസൺ 5നെതിരെയുള്ള വിമർശനങ്ങൾ. എന്നാൽ ഇപ്പോൾ അതൊക്കെ മാറിവരികയാണ്. മുൻ സീസണുകളിൽ ഇല്ലാത്ത അപ്രതീക്ഷിതമായ സംഭവങ്ങളാണ് സീസൺ 5 ൽ നടക്കുന്നത്.
മോഹൻലാലിന്റെ മുന്നിൽ വെച്ച് മത്സരാർത്ഥികൾ വഴക്കിടുകയും ഷോ തന്നെ നിർത്തി മോഹൻലാൽ പോവുകയും ചെയ്തിരുന്നു. കോമണർ ആയി എത്തിയ ഗോപിക ബിഗോബോസ് വീട്ടിൽ തന്ത്രപൂർവ്വം നീക്കങ്ങൾ നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം ഷോയിൽ നിന്ന് എലിമിനേറ്റഡ് ആവുകയും ചെയ്തിരുന്നു. അങ്ങനെ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പറയാൻ സാധിക്കാത്ത രീതിയിലാണ് ഈ സീസൺ മുന്നോട്ട് പോകുന്നത്.

ഇതുവരെ രണ്ട് പേരാണ് ഷോയിൽ നിന്ന് പുറത്തായിരിക്കുന്നത്. ആദ്യ വൈൽഡ് കാർഡ് ആയി ഹനാൻ എത്തിയെങ്കിലും ആരോഗ്യപ്രശ്‌നമുള്ളതിനാൽ പുറത്തുപോയി. പിന്നീട് ഒമർ ലുലുവാണ് വൈൽഡ് കാർഡ് ആയി എത്തിയിരിക്കുന്നത്. എന്തായാലും അടുത്ത എലിമിനേഷൻ നോമിനേഷൻ പൂർത്തിയായിട്ടുണ്ട്. 10 പേരാണ് ഈ ലിസ്റ്റിൽ. അങ്ങനെ ഷോ മുന്നോട്ട് പോകുന്നതിനിടയിൽ ബിഗ്‌ബോസിനകത്ത് വലിയ ഒരു വഴക്ക് നടന്നിരിക്കുകയാണ് ഷിജുവിന്റെ ഒരു വാക്കാണ് വഴക്കിന് കാരണമനായത്. ഇത് ഗ്രൂപ്പ് തിരിഞ്ഞ വഴക്കിന് കാരണമായി.
വീക്കിലി ടാസ്‌കുമായി ബന്ധപ്പെട്ട സംസാരത്തിനിടയിലാണ് സംഭവം ഉണ്ടാവുന്നത്. ചർച്ചയ്ക്കിടെ എന്തോ തമാശ പറഞ്ഞ ഷിജു മനീഷയെ കെട്ടിപ്പിടിച്ചു. അതിന് ശേഷം തിരികെ നടക്കുമ്പോൾ ഷിജു ഇതേക്കുറിച്ച് പറഞ്ഞ കാര്യമാണ് പ്രശ്‌നം ആയത്. ആളുകൾ കണ്ടാൽ തെറ്റിദ്ധരിക്കുമെന്നായിരുന്നു ഷിജു പറയുന്നത്. ആളുകൾ കണ്ടാൽ തെറ്റിദ്ധരിക്കും, ഒന്നുമില്ല കേട്ടോ വികാരങ്ങൾ വറ്റി വരണ്ടിരിക്കുന്നു എന്നാണ് ഷിജു പറഞ്ഞത്. എന്നാൽ ഇതിന് പിന്നാല ജുനൈസ് ഇതിൽ പ്രതികരിച്ചു. വാക്കുകൾ പറയുമ്പോൾ സൂക്ഷിച്ചാൽ കൊള്ളാമെന്നാണ് ജുനൈസ് പറഞ്ഞത്. ജുനൈസിനെ പിന്തുണച്ച് സെറീനയും എത്തി. ഡബിൾ മീനിംഗ് കോമഡി പറയുന്നതിനോട് താല്പര്യമില്ലെന്ന് സെറീന പറഞ്ഞു. അത്തരം തമാശ ഇഷ്ടമല്ലെന്ന് ജുനൈസും പറയുന്നു.
ഇതോടെ ഒമർ ലുലു വന്നു. ഷിജുവിന് നവേണ്ടിയായിരുന്നു ഒമർ ലുലും സംസാരിച്ചത്. ഷിജു പറഞ്ഞതിൽ എന്താണ് ഡബിൾ മീനിംഗ് എന്ന് ഒമർ ലുലു ചോദിച്ചു. ഷിജു നേരിട്ടല്ലേ കാര്യം പറഞ്ഞതെന്നും ഒമർ ലുലു ചോദിച്ചു. റെനീഷയും പ്രശ്‌നത്തിൽ ഇടപെട്ടു. മറ്റുള്ളവരെ ഉപദേശിക്കുന്നത് നല്ല കാര്യമല്ലെന്നാണ് റെനീഷ പറഞ്ഞത്. എന്നാൽ താൻ ഉപദേശിച്ചതല്ല, അഭിപ്രായം പറഞ്ഞതാണെന്ന് റെനീഷ പറയുന്നു. ഷിജുവിന്റെ ഒറ്റ കമന്റ് കാരണം ബിഗ്‌ബോസിൽ വലിയ തർക്കമുണ്ടായി...
എന്നാൽ താനും മനീഷയും തമ്മിലുള്ള ബന്ധം അറിയാത്തവരാണ് താൻ പറഞ്ഞ ഒരു തമാശയുടെ പേരിൽ ഇങ്ങനെ വിമർശിക്കുന്നതെന്ന് ഷിജു പറഞ്ഞു. ജുനൈസും ഷിജുവും തമ്മിൽ ഇതിന് മുമ്പ് പ്രശ്നം ഉണ്ടായിട്ടുണ്ട്. മോഹൻലാൽ എത്തിയ എപ്പിസോഡിലായിരുന്നു പ്രശ്നം. മുൻപ് നടന്ന ടാസ്കിന്റെ പേരിൽ ആണ് പ്രശ്നമുണ്ടായത്. ഷിജുവിന്റെ മെഡിസിൻ ബോക്സിൽ ഒളിപ്പിച്ച മുത്ത് എടുത്തപ്പോൾ അതിൽ ഡയമണ്ട് മോതിരം ഉണ്ടായിരുന്നെന്ന് ഷിജു കള്ളം പറഞ്ഞെന്നാണ് ജുനൈസ് പറഞ്ഞത്












Click it and Unblock the Notifications