ഷിജുവിന്റെ ഭാര്യ പറഞ്ഞത് കേട്ട് ജുനൈസ് ഞെട്ടി: സെറീനയുടെ കണ്ണുതള്ളിച്ച് മകളും, മാരാറെ തഴഞ്ഞോ?
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാർത്ഥികളെ കാണാനായി വീട്ടിലേക്ക് അപ്രതീക്ഷിത അതിഥികളുടെ കടന്ന് വരവ്. വീട്ടുകാരും സുഹൃത്തുക്കളുമാണ് മത്സരാർത്ഥികളെ സന്ദർശിക്കാനായി എത്തിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സന്ദർശനം. നേരത്തെ ബിഗ് ബോസ് തമിഴിലുള്‍പ്പെടെ മത്സരാർത്ഥികളുടെ ബന്ധുക്കള്‍ അതിഥികളായി എത്തിയിരുന്നു.
വീട്ടിലേക്ക് അതിഥികളെത്തുന്ന കാര്യം ഇന്നലെ തന്നെ ബിഗ് ബോസ് പ്രമോയിലൂടെ വ്യക്തമാക്കിയിരുന്നു. മുഖം മൂടി അണിഞ്ഞ് വീട്ടിലേക്ക് എത്തുന്ന കുറേ ആളുകളില്‍ നിന്ന് തങ്ങളുടെ സ്വന്തക്കാരെ കണ്ടെത്തുകയെന്ന ടാസ്കും മത്സരാർത്ഥികള്‍ക്ക് നല്‍കിയിരുന്നു. ഇത്തരത്തില്‍ ഷിജുവിന്റെ ഭാര്യ പ്രീതിയും മകള്‍ മുസ്കാനയുമായിരുന്നു വീട്ടിലേക്ക് ആദ്യമായി കടന്ന് വന്നത്.

വീട്ടിലുള്ളവർക്കെല്ലാം സമ്മാനങ്ങളുമായി വന്ന പ്രീതിയും മുസ്കാനയും നാദിറക്ക് സ്പെഷ്യല്‍ ഗിഫ്റ്റും നല്‍കി. ആന്റിക് ആഭരണങ്ങളായിരുന്നു നാദിറക്കുള്ള സ്പെഷ്യല്‍ ഗിഫ്റ്റ്. അതോടൊപ്പം തന്നെ ജുനൈസിനെ ഏറെ ഇഷ്ടമാണെന്നും വീട്ടിലേക്ക് എടുത്തോണ്ട് പോവണമെന്നുണ്ടെന്നും പ്രീതി പറഞ്ഞു. തങ്ങളുടെ സ്കൂളിലൊക്കെ റിനോഷിന് നിറയെ ആരാധകരാണെന്നായിരുന്നു മകളുടെ അഭിപ്രായം. തനിക്ക് ജൂനൈസിനേയും വിഷ്ണവിനേയും ഏറെ ഇഷ്ടമാണെന്നും മുസ്കാന വ്യക്തമാക്കി.
റിനോഷിനെ കാണാന്‍ കഴിയാത്തതിലെ വിഷമവും ഇരുവരും പങ്കുവെച്ചു. ഈ സമയത്തെ സെറീനയുടെ മുഖത്ത് വന്ന റിയാക്ഷനും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമായിട്ടുണ്ട്. ഇതാണ് യാഥാർത്ഥ്യം, പിആർ വർക്ക് എന്നതൊക്കെ വെറും ആരോപണമാണെന്ന് തെളിയിക്കാന്‍ ഇതിലും വലിയ തെളിവ് വേണോയെന്ന് റിനോഷ് ആരാധകർ ചോദിക്കുകയും ചെയ്യുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി റിനോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ഷിജുവിന്റെ കുടുംബം വന്നപ്പോള്‍ അഖില്‍ മാരാർക്ക് വലിയ പ്രധാന്യം ലഭിച്ചില്ലല്ലോയെന്ന സംശയവും ചിലർ പങ്കുവെക്കുന്നുണ്ട്. അഖില്‍ മാരാർക്ക് എന്ത് പറ്റിയെന്ന് ഒരു തവണ പ്രീതി ചോദിക്കുകയും ചെയ്തു. അതേസമയം വീട്ടുകാർ വരുന്ന പരിപാടി തനിക്ക് ഇഷ്ടമല്ലെന്നായിരുന്നു മാരാരുടെ മറുപടി. കുടുംബം വീണ്ടും വന്ന് മടങ്ങുമ്പോള്‍ അത് കൂടുതല്‍ വിഷമിപ്പിക്കാന്‍ ഇടയാക്കുമെന്നും മാരാർ വിശദീകരിച്ചു.
അതോടൊപ്പം തന്നെ ഇനി ഷിജുവിന് പിന്തുണയില്ലെന്ന രീതിയിലുള്ള പോസ്റ്റുകളും ബിഗ് ബോസ് ആരാധകരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ 'അഖില്‍ മാരാർ ആരാധകർ' പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇവർ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവരല്ലെന്ന അവകാശവാദവുമായി മറ്റ് ചില അഖില്‍ അനുകൂലികളും രംഗത്ത് വന്നു.

അതേസമയം, അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് കുത്തിതിരിപ്പ് ഉണ്ടാക്കരുതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അഖില്‍ മാരാരുടേയും ഷിജുവിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഇതിനോടകം തന്നെ നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്. വീട്ടില്‍ അഖിലിനോട് അധികം സംസാരിച്ചില്ലെന്ന് പറഞ്ഞ് ആ ബന്ധം ഇല്ലാതാവുന്നില്ലെന്നും അഖില്‍ ആരാധകർ വ്യക്തമാക്കുന്നു.
അതേസമയം ഷിജുവിന്റെ കുടുംബം വന്ന് മടങ്ങിയതിന് പിന്നാലെ നാദിറയുടെ സഹോദരിയും സുഹുത്തും വീട്ടിലേക്ക് വന്നു. സഹോദരി ഷഹ്നാസ് മുഖം മൂടി അണിഞ്ഞ് വീട്ടിലേക്ക് വന്നപ്പോള്‍ നാദിറ തിരിച്ചറിയുകയായിരുന്നു. ശ്രുതിയാവട്ടെ സ്റ്റോർ റൂം വഴി അപ്രതീക്ഷിതമായിട്ടായിരുന്നു കടന്നു വന്നത്. സഹോദരിയുടെ കടന്നുവരവാണ് നാദിറയെ ഏറെ സന്തോഷവതിയാക്കിയെന്നതില്‍ സംശയമില്ല. ആരാധകരും ഈ സന്തോഷം പങ്കുവെക്കുന്നു.
വാപ്പയാണ് അനിയത്തിയെ വിമാനത്താവളത്തില്‍ കൊണ്ടുവിട്ടതെന്ന് അറിഞ്ഞപ്പോള്‍ നാദിറക്ക് അത് വിശ്വസിക്കാന്‍ സാധിച്ചില്ല. നാദിറക്ക് ഏറെക്കാലത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നതും ഏറെ ശ്രദ്ധേയമാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. അല്‍പ്പ സമയത്തെ സന്ദർശനത്തിന് ശേഷം ഇരുവരും ബിഗ് ബോസ് വീട്ടില്‍ നിന്നും മടങ്ങുകയും ചെയ്തു.












Click it and Unblock the Notifications