'ശോഭ എവിടെ പോകുന്നു?'; അവസാന നിമിഷം ആ ചോദ്യം; കരച്ചിലിന്റെ വക്കിലെത്തി; ട്വിസ്റ്റ്
കുറച്ച് മണിക്കൂറുകളായി ബിഗ്‌ബോസ് പ്രേക്ഷകർ ആകെ ആശങ്കയിലായിരുന്നു. ബിഗ്‌ബോസിൽ സ്‌പോട് എവിക്ഷൻ നടന്നുവെന്നും ശോഭ പുറത്തായെന്നുമായിരുന്നു സോഷ്യൽമീഡിയയിൽ നടന്ന ചർച്ച. ഇന്നത്തെ എപ്പിസോഡിന്റെ ഒരു പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടതോടെയായിരുന്നു സോഷ്യൽമീഡിയയിലെ ചർച്ച തുടങ്ങിയത്.
ബിഗ്‌ബോസിൽ സ്‌പോട് എവിക്ഷൻ നടക്കാൻ പോവുകയാണെന്നും മത്സരാർത്ഥികളിൽ ഒരാൾ ഇപ്പോൾ പുറത്തുപോകുമെന്നുമായിരുന്നു ബിഗ്‌ബോസ് നൽകിയ നിർദ്ദേശം. നോമിനേഷനിൽ ഭൂരിഭാഗം പേരും നോമിനേറ്റ് ചെയ്തത് ശോഭയെ ആയിരുന്നു. ഇതിന് പിന്നാലെ ശോഭ ദേഷ്യപ്പെടുന്നതും പ്രൊമോ വീഡിയോയിൽ ഉണ്ടായിരുന്നു. പിന്നീട് ബിഗ്‌ബോസിനകത്ത് നടന്ന കാര്യങ്ങൾ ലൈവിൽ കാണിച്ചിരുന്നു.

ശോഭ ബാഗ് പാക്ക് ചെയ്യുന്നതും നാദിറ ഉൾപ്പെടെയുള്ളവരോട് ശോഭ ദേഷ്യപ്പെടുന്നതുമാണ് ലൈവിൽ കാണിച്ചത്. ശോഭ എല്ലാം തയ്യാറാക്കി ക്യമാറയിൽ നോക്കി പോകാൻ നിൽക്കുമ്പോഴാണ് ബിഗ്‌ബോസിന്റെ ചോദ്യം വരുന്നത്. ശോഭ എവിടെ പോകുന്നു എന്നായിരുന്നു ബിഗ്‌ബോസ് ചോദിച്ചത്. മറ്റുള്ള മത്സരാർത്ഥികളോട് യാത്ര പറയാതെ എന്തിനാണ് പോകുന്നതെന്നും ബിഗ്‌ബോസ് ചോദിക്കുന്നു.
എന്നാൽ താൻ വേണ്ടപ്പെട്ടവരോട് യാത്ര ചോദിച്ചെന്നാണ് ശോഭ പറയുന്നത്. ശോഭ ആകെ വികാരഭരിത ആവുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് ഷിജുവിനോട് എന്താണ് കാര്യം എന്ന് ശോഭയോട് വിശദമായി പറയാൻ ബിഗ്‌ബോസ് നിർദ്ദേശം നൽകുന്നത്. അപ്പോഴാണ് ശോഭയുടെ എവിക്ഷൻ പ്രാങ്കാണെന്ന് ഷിജു പറയുന്നത്. ഇത് കേട്ട ശോഭ ആകെ ഞെട്ടിപ്പോവുകയായിരുന്നു. ഈ പ്രാങ്ക് നടക്കുന്നതിനിടെ വളരെ രസകരമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീടിനുള്ളിൽ നടന്നത്.
അഖിലും നാദിറയും വിഷ്ണുവും ആയിരുന്നു ശോഭയെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നത്. നാദിറയോടായിരുന്നു ശോഭയ്ക്ക് കൂടുതൽ ദേഷ്യം. യൂ ടൂ ബ്രൂട്ടസ് എന്നാണ് ശോഭ നാദിറയോട് പറയുന്നത്. ആരോട് മിണ്ടിയാലും താൻ നാദിറയോട് മിണ്ടില്ലെന്നും ശോഭ പറയുന്നുണ്ട്. തന്നെ ബാഗ് പാക്ക് ചെയ്യാൻ ആരും സഹായിക്കേണ്ടെന്നും ശോഭ പറയുന്നുണ്ട്.
എന്നാൽ നാദിറ പിന്നേയും ശോഭയോട് സംസാരിക്കാൻ പോകുന്നുണ്ട്. ഗെയിമായി കണ്ടാൽ പോരെ എന്നായിരുന്നു നാദിറ ചോദിക്കുന്നത്. എന്നാൽ ശോഭ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. വിഷ്ണു ശോഭയെ പരമാവധി ദേഷ്യം പിടിപ്പിക്കുന്നുണ്ട്. എന്നാൽ ജുനൈസ് ശോഭയുടെ പക്ഷത്ത് നിൽക്കുന്ന ആളായിട്ടാണ് സംസാരിക്കുന്നത്. എല്ലാവരും കൂടി ശോഭയെ പുറത്താക്കിയിട്ട് പോകാൻ നേരം സ്നേഹം അഭിനയിക്കുകയാണ് എന്നൊക്കൊയാണ് ജുനൈസ് പറയുന്നത്. എല്ലാവരും നന്നായി അഭിനയിച്ചിരുന്നു.
എന്നാൽ അഖിലാണ് സംഭവം അടിപൊളിയാക്കിയത്. ശോഭ ബാഗ് പാക്ക് ചെയ്യുമ്പോൾ തനിക്ക് സാരി തരുമോ എന്നാണ് അഖിൽ ചോദിക്കുന്നത്. ശോഭയുടെ സാരി അഖിൽ മുമ്പ് ഉടുത്തിരുന്നു. ആ സാരി തരുമോ എന്നാണ് ചോദിക്കുന്നത്. ശോഭ അത് ശ്രദ്ധിച്ചത് പോലുമില്ല. അങ്ങനെ വളരെ രസകരമായിട്ടാണ് ഓരോരുത്തരും ശോഭയുടെ മുന്നിൽ പെരുമാറിയത്.












Click it and Unblock the Notifications