Get Updates
Get notified of breaking news, exclusive insights, and must-see stories!

‍ എവിക്ഷന് പിന്നാലെ പെട്ടി പാക്ക് ചെയ്ത് ശോഭ; പോകുംമുമ്പ് സാരി തരുമോ എന്ന് അഖില്‍

ബിഗ്‌ബോസിൽ നിന്ന് ശോഭ പുറത്തായി എന്ന സൂചന നൽകുന്ന വീഡിയോ ഏഷ്യാനെറ്റ് നേരത്തെ പുറത്തിവിട്ടിരുന്നു. സ്‌പോട്ട് എവിക്ഷനിലൂടെ മറ്റ് മത്സരാർത്ഥികൾ ശോഭയെ നോമിനേറ്റ് ചെയ്യുന്നതായാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോയിൽ ഉണ്ടായിരുന്നത്.

എങ്കിലും ഇത് പ്രാങ്ക് ആവാനാണ് സാധ്യത എന്നാണ് പ്രേക്ഷകർ പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോൾ ബിഗ്‌ബോസ് ലൈവിൽ ശോഭ തന്റെ പെട്ടി പാക്ക് ചെയ്യുന്നതാണ് കാണിക്കുന്നത്. മറ്റ് മത്സരാർത്ഥികളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന ശോഭയേയും ലൈവിൽ കാണാം. നാദിറയോടാണ് ശോഭ കൂടുതൽ ദേഷ്യപ്പെടുന്നത്.

Shobha

നാദിറയോട് സംസാരിക്കേണ്ട എന്നാണ് ശോഭ പറയുന്നത്. ബാഗ് പാക്ക് ചെയ്യാൻ സഹായിക്കണോ എന്ന് ചോദിക്കുന്ന റെനീഷയോട് സഹായിച്ചിടത്തോളം മതിയെന്നും ശോഭ പറയുന്നു. നാദിറ പലതവണ ശോഭയോട് മിണ്ടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇനി നാദിറയെ താൻ കാണില്ലെന്നും ശോഭ പറയുന്നു. ബിഗ്‌ബോസിലെ മറ്റാരെ കണ്ടാലും നാദിറയെ താൻ ഇനി കാണില്ലെന്നാണ് ശോഭ പറയുന്നത്.

അതേസമയം, അഖിലും ശോഭയോട് മിണ്ടാൻ ശ്രമിക്കുന്നുണ്ട്. 'എടോ എന്നോട് വിരോധം ഉണ്ടോ' എന്നാണ് അഖിൽ ചോദിക്കുന്നത്. നീ എന്നെ ഉടിപ്പിച്ച സാരി തരുമോ എന്നും അഖിൽ ചോദിക്കുന്നു. എന്നാൽ അഖിലിനെ ശോഭ നോക്കുന്നതുപോലുമില്ല. അഖിൽ പറഞ്ഞതുകൊണ്ടാണ് നാദിറ തന്നെ പുറത്താക്കാൻ നോമിനേറ്റ് ചെയ്തതെന്നും ശോഭ പറയുന്നു.

എന്നാൽ ശോഭ ഹോട്ട്‌സ്റ്റാർ കാണണം എന്നാണ് നാദിറ പറയുന്നത്. അപ്പോൾ കാര്യങ്ങൾ മനസ്സിലാകുമെന്നും പറയുന്നു. എന്നാൽ നീ മിണ്ടാതിരിക്ക്. എന്റെ മുന്നിൽ നിന്ന് പോ, ഞാൻ തൊഴുത് പറയുകയാണെന്നും കാലുപിടിക്കാമെന്നും ശോഭ പറയുന്നു. അതേസമയം മിഥുനേയും ജുനൈസിനേയും റിനോഷിനേയും കെട്ടിപ്പിടിച്ചാണ് പോകാൻ ഒരുങ്ങുന്നത്.

അതേസമയം സോഷ്യൽമീഡിയയിൽ ഏഷ്യാനെറ്റിന്റെ പ്രൊമോ ചർച്ചയായിട്ടുണ്ട്. ബി​ഗ്ബോസിൽ നിന്ന് ശോഭ പുറത്തുപോയാൽ ഇനി ബി​ഗ്ബോസ് കാണില്ലെന്നാണ് ചിലർ പറയുന്നത്. ശോഭയെ പോലെയുള്ള മികച്ച മത്സരാർത്ഥികൾ പുറത്തുപോയാൽ പിന്നെ നല്ല കണ്ടന്റുകൾ ഉണ്ടാകുമോ എന്നും പിന്നെ എന്തിനാണ് വരുന്ന എപ്പിസോഡുകൾ കാണുന്നതെന്നും ബി​ഗ്ബോസിന്റെ പ്രേക്ഷകർ ചോദിക്കുന്നു.

ഫൈനൽ 5 ൽ എത്തുമെന്ന് പ്രേക്ഷകർ 100 ശതമാനം ഉറപ്പിച്ച മത്സരാർത്ഥിയാണ് ശോഭ. ബി​ഗ്ബോസിൽ ഏറ്റവും കൂടുതൽ കണ്ടന്റ് ഉണ്ടാക്കുന്ന മത്സരാർത്ഥികളിൽ ഒരാളും കൂടിയാണ് ശോഭ. അഖിലും ശോഭയും തമ്മിലുള്ള കോമ്പോ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. അതേസമയം നാദിറ എന്തിനാണ് ശോഭയെ നോമിനേറ്റ് ചെയ്തത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+