Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ബി​ഗ്ബോസിനെ ചോദ്യം ചെയ്യുമായിരുന്നു'; തുറന്നുപറഞ്ഞ് ശോഭ

ബിഗ്‌ബോസ് മലയാളം സീസൺ 5 അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഗ്രാന്റ്ഫിനായ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വിഷ്ണു പുറത്തായതോടെ ഇനി 9 മത്സരാർത്ഥികളാണ് ബിഗ്‌ബോസിൽ ഉള്ളത്. ഇതിൽ ടിക്കറ്റ് ടു ഫിനാലെ വിജയിച്ച നാദിറ നേരിട്ട് ഗ്രാന്റ്ഫിനാലയിലേക്ക് എത്തിയിരിക്കുകയാണ്.

ഇത്തവണത്തെ നോമിനേഷനിൽ നാദിറ ഉണ്ടായിരുന്നു. അതുകൊണ്ട് ടിക്കറ്റ് ടു ഫിനാലെ കിട്ടായാലും ഔട്ടായിപ്പോയാലോ എന്ന ആശങ്ക നാദിറ പങ്കുവെച്ചിരുന്നു അപ്പോഴൊക്കെ നാദിറയ്ക്ക് ആത്മവിശ്വാസം കൊടുത്തത് ശോഭയായിരുന്നു. നാദിറയ്ക്ക് ചെറിയൊരു പ്രാങ്ക് കൊടുത്തകിന് ശേഷമാണ് ഗ്രാന്റ്ഫിനായിലേക്ക് എത്തിയ കാര്യം അറിയിച്ചത്.

Bigg boss naditra sobha

ശനിയാഴച വിഷ്ണു പുറത്തായ ശേഷം അടുത്തദിവസവും എവിക്ഷൻ ഉണ്ടെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഞായറാഴ്ചയിലെ എവിക്ഷനിൽ ബാക്കിയായത് നാദിറയും റെനീഷയും ആയിരുന്നു. സേവ് ആയ മത്സരാർത്ഥിയുടെ പേര് വായിക്കാൻ ശോഭയെ ആയിരുന്നു വിളിച്ചത്. റെനീഷയുടെ പേരാണ് ഉണ്ടായിരുന്നത്. ഇതോടെ നാദിറയ്ക്ക് പുറത്തേക്ക് ഇറങ്ങാൻ വാകതിൽ തുറന്നു അപ്പോഴാണ് നാദിറ ഫിനാലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞത്.

കഴിഞ്ഞദിവസം നടന്ന എപ്പിസോഡിനെക്കുറിച്ച് ശോഭയും നാദിറയും സംസാരിച്ചിരുന്നു. അപ്പോഴാണ് പുറത്താക്കൽ പ്രാങ്കിനെക്കുറിച്ച് സംസാരിക്കുന്നത്. കുറച്ചുകൂടി നിന്നിരുന്നെങ്കിൽ ബി​ഗ്ബോസിനെ താൻ ചോദ്യം ചെയ്യുമായിരുന്നുവെന്നാണ് ശോഭ പറയുന്നത്. ഈ വിജയം നാദിറ അർഹിക്കുന്നതായിരുന്നുവെന്നും ശോഭ പറഞ്ഞു. നാദിറ അതുതന്നെ പറയുന്നുണ്ട്. താനും ചോദ്യം ചെയ്യുമായിരുന്നുവെന്നാണ് നാദിറ പറഞ്ഞത്.

സ്‍ത്രീ പ്രാധാന്യം കണക്കിലെടുത്തിലെടുത്ത് ഇവിടെ സെറീനയെ നിലനിർത്തിയതല്ലേ. അപ്പോൾ എന്നെ പുറത്താക്കിയിരുന്നെങ്കിലോ?. നിങ്ങളും ഞാൻ ഇവിടെ നിൽക്കണമെന്ന് പറഞ്ഞിരുന്നതിനാൽ നിങ്ങളെ ഇഷ്‍ടപ്പെടുന്ന ആൾക്കാർക്കും എന്റെ പുറത്താകൽ അൺഫെയർ ആയി തോന്നുമായിരുന്നു എന്നും നാദിറ പറയുന്നു.

പിടിവള്ള', കുതിരപ്പന്തയം, അണ്ടർവേൾഡ്, ചിത്രം, ഗ്ലാസ് ട്രബിൾ, കാർണിവൽ എന്നീ ടാസ്ക്കുകളാണ് ടിക്കറ്റ് ടു ഫിനാലെയിൽ ഉണ്ടായിരുന്നത്. ഈ ആറ് ടാസ്‍കുകൾ പൂർത്തിയാക്കുമ്പോൾ നാദിറ ഒന്നാമത് എത്തുകയായിരുന്നു. സെറീനയായിരുന്നു രണ്ടാമത് എത്തിയത മൂന്നാമത് റിനോഷ് ആയിരുന്നു. അതേസമയം താൻ ബി​ഗ്ബോസിൽ നിന്ന് പുറത്തുപോയാൽ തന്റെ ടിക്കറ്റ് ടു ഫിനാലെ സെറീനയ്ക്ക് നൽകുമെന്നായിരുന്നു നാദിറ പറഞ്ഞിരുന്നത്.

ടിക്കറ്റ് ഫിനാലെ ടാസ്ക്കിനിടെ അഖിലിന് ബി​ഗ്ബോസിന്റെ കയ്യിൽ നിന്ന് താക്കീത് കിട്ടിയരുന്നു, മറ്റുള്ള മത്സരാർത്ഥികൾ നൽകുന്ന ​ഗൗരവം ടാസ്ക്കിന് നൽകണമെന്നായിരുന്നു ബി​ഗ്ബോസ് പറഞ്ഞത്. എന്നാൽ ​ഗൗരവം നൽകുന്നുണ്ട്. തനിക്ക് ​ഗെയിം പ്ലാനണ്ടെന്നാണ് അഖിൽ പറഞ്ഞത്. ഒറ്റ ടാസ്ക്കിൽ മാത്രമായിരുന്നു അഖിൽ ഒന്നാമതെത്തിയത്.

അതേസമയം, വിഷ്ണുവിനെ പുറത്താക്കിയത് ഇപ്പോഴും മറ്റ് മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഫൈനൽ 5 ൽ എത്തുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന മാത്സരാർത്ഥിയയാിരുന്നു വിഷ്ണു. അതിനാൽ വിഷ്ണു പുറത്താകുമെന്ന് ആരും കരുതിയിരുന്നില്ല.

റിനോഷുമായുള്ള പ്രശ്നം ആയിരിക്കാം വിഷ്ണുവിന് വോട്ട് കുറയാൻ കാരണമായത് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ബി​ഗ്ബോസിന് പുറത്തുപോയ ഒരു മത്സരാർത്ഥിയെക്കുറിച്ച് വിഷ്ണു നടത്തിയ പരാമർശം വലിയ വിമർശനങ്ങൾക്കാണ് കാരണമായത്. ഇതിന്റെ പേരിൽ വിഷ്ണുവും റിനോഷും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+