Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നാല്‍ ഇയാളുടേത് കൂടി ഒരെണ്ണം താ'; അഖിലിനോട് ശോഭ.. ഇന്ന് കേരളം കത്തുമെന്ന് ജുനൈസ്

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഒരുപക്ഷേ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം അഖിലും ശോഭയും തമ്മിലുള്ള വഴക്ക് തന്നെയായിരിക്കും. ശോഭ-അഖിൽ കോമ്പോയ്ക്ക് വലിയ ഫാൻബേസ് തന്നെയുണ്ട്. ടോം ആന്റ് ജെറി എന്നാണ് ഇവരുടെ കോമ്പോ അറിയപ്പെടുന്നത്.

അഖിലിന്റേയും ശോഭയുടേയും ഒരു മാഷപ്പ് വീഡിയോ ഏഷ്യാനെറ്റ് തന്നെ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇവർ തമ്മിലുള്ള രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയായിരുന്നു വീഡിയോ പുറത്തിറക്കിയത്. വലിയ സ്വീകാര്യതയാണ് ഈ മാഷപ്പ് വീഡിയോയ്ക്ക് കിട്ടിയത്.

Bigg Boss

അതുപോലെ തന്നെ ശോഭയുടേയും അഖിലിന്റേയും കുടുംബം ഫാമിലി ടാസക്കിന്റെ ഭാഗമായി ബിഗ്‌ബോസിൽ എത്തിയിരുന്നു. എങ്ങനെയായിരിക്കും ഇവരുടെ കുടുംബം പ്രതികരിക്കുക എന്നറിയാൻ പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരുന്നത്.

ആദ്യം അഖിലിന്റെ ഭാര്യയും മക്കളുമാണ് എത്തിയത്. ശോഭയും കൂടിച്ചേർന്നാണ് അഖിലിന്റെ ഭാര്യയേയും കുട്ടികളേയും സ്വീകരിച്ചത്. ശോഭ അഖിലിന്റെ ഭാര്യയോട് മാറിയിരുന്ന് സംസാരിക്കുകയും ചെയ്തിരുന്നു. അഖിലിന്റെ കുട്ടികളെ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും ശോഭ പറഞ്ഞിരുന്നു, ശോഭയുടെ അച്ഛനും അമ്മയും വന്നപ്പോൾ അഖിലാണ് സ്വീകരിച്ചത്. അഖിലിനെയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് ശോഭയുടെ അച്ഛൻ പറയുകയും ചെയ്തിരുന്നു.

തിരിച്ച് ഇറങ്ങുന്നതിന് മുമ്പ് ശോഭയ്ക്കും അഖിലിനും ഉപദേശവും അച്ഛൻ നൽകിയിരുന്നു. പരസ്പരം വെറുപ്പ് ഉണ്ടാവരുതെന്നായിരുന്നു ശോഭയുടെ അച്ഛൻ പറഞ്ഞത്. അതേസമയം, കഴിഞ്ഞദിവസം ശോഭയോട് അഖിലിനോടുള്ള പ്രശ്‌നങ്ങളെക്കുറിച്ച് മോഹൻലാൽ ചോദിച്ചിരുന്നു. ഇപ്പോൾ പ്രശ്‌നങ്ങൾ ഇല്ല എന്നാണ് ശോഭ പറഞ്ഞത്. ഇവർ ഷേയ്ക്ക് ഹാൻഡ് നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ ശോഭ- അഖിൽ ഫാൻസിന് സന്തോഷം ആകുന്ന മറ്റൊരു കാര്യം കൂടി ബിഗ്‌ബോസ് വീട്ടിൽ സംഭവിച്ചു.

ഗ്രാന്റ്ഫിനാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ പരസ്പരം ഉള്ള ദേഷ്യമൊക്കെ മറന്ന് മത്സരാർത്ഥികൾ വളരെ സ്‌നേഹത്തോടെയാണ് പരസ്പരം ഇടപെടുന്നത്. ഇപ്പോൾ എല്ലാവരുടേയും ഫോട്ടോസ് മത്സരാർത്ഥികൾ ഓർമ്മയ്ക്കായി എടുത്തുവെയ്ക്കുകയാണ്. ശോഭ അഖിലിന്റെ ഫോട്ടോ ഒഴികെ ബാക്കി എല്ലാവരുടേയും ഫോട്ടോയും എടുത്തുവെച്ചിരുന്നു.

ജുനൈസും ഷിജുവും നാദിറയുമൊക്കെ ഫോട്ടോസ് എടുത്ത് വെയ്ക്കുമ്പോൾ ശോഭ എന്നാ പിന്നെ ഇയാളുടെ കൂടെ ഒരെണ്ണം താ എന്ന് പറയുകയായിരുന്നു, അഖിലിനോടായിരുന്നു ശോഭ പറയുന്നത്. അഖിൽ ആ സമയത്ത് പുറത്ത് ഇരിക്കുകകയായിരുന്നു. ശോഭ പറഞ്ഞത് കേട്ടപ്പോൾ ജുനൈസ് ചിരിക്കുകയും നാദിറ അഖിലേ ശോഭ നിന്റെ ഫോട്ടോ കൊടുക്കാൻ ശോഭ പറഞ്ഞെന്നും പറയുന്നു.

ഇതോടെ അഖിൽ അകത്തേക്ക് വരുന്നു. ഇവരൊക്കെ എന്നോട് സഹകരിക്കുമ്പോൾ നിനക്കെന്താ എന്നാണ് അഖിൽ ചോദിക്കുന്നത്. താൻ ജുനൈസിനെ പറഞ്ഞതിന്റെ പകുതി നിന്നെ പറഞ്ഞിട്ടില്ല എന്നും പറയുന്നുണ്ട്. അതിനിടയിൽ ജുനൈസ് ശോഭയെ ഇതിന്റെ പേരിൽ കളിയാക്കുകയും ചെയ്യുന്നുണ്ട്. ആ ടോൺ നോക്ക്.. ശോഭേച്ചി ഇന്ന് തൂക്കി, കേരളം ഇന്ന് നിന്ന് കത്തും എന്നാണ് ജുനൈസ് പറയുന്നത്. ഹൃദയം കവരുന്ന നിമിഷങ്ങളായിരുന്നു ബി​ഗ്ബോസ് വീട്ടിൽ ഉണ്ടായത്യ

അതേസമയം, അഖിൽ, ശോഭ,ഷിജു, റെനീഷ, സെറീന, ജുനൈസ്, ഷിജു എന്നിവരാണ് ഇപ്പോൾ ബിഗ്‌ബോസ് വീട്ടിൽ ബാക്കിയുള്ളവർ. കഴിഞ്ഞ ദിവസം എവിക്ഷൻ നടന്നിരുന്നു. അനിയൻ മിഥുൻ ആണ് ബിഗ്‌ബോസ് വീട്ടിൽ നിന്ന് പുറത്തായത്.

അതേസമയം, റിനോഷ് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ കാരണം ആയിരുന്നു റിനോഷ് പിന്മാറിയത്. ഇപ്പോൾ നാദിറയാണ് ഗ്രാന്റ് ഫിനാലയിൽ നേരിട്ട് എത്തിയിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാല ടാസ്‌ക്ക് വിജയിച്ചാണ് നാദിറ ഫൈനലിൽ എത്തിയത്. ഇനി ബാക്കിയുള്ള 4 പേർ ആരാണ് എന്നാണ് അറിയാനുള്ളത്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+