അഖിലിനോട് മധുരപ്രതികാരം വീട്ടി ശോഭ; ആ അവാർഡ് ഇനി അഖിലിന് സ്വന്തം
ബിഗ്‌ബോസ് മലയാളം സീസണ്‍ 5 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ സീസണ്‍ ആര് കൊണ്ടുപോകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എട്ട് പേരാണ് ബിഗ്‌ബോസ് വീട്ടില്‍ ഉള്ളത്. അഖില്‍, ശോഭ, റെനീഷ, സെറീന, ജുനൈസ്, നാദിറ, ഷിജു, അനിയന്‍ മിഥുൻ എന്നിവരാണ് ഈ 8 മത്സരാര്‍ത്ഥികള്‍.
ഇവരില്‍ നാദിറ നേരിട്ട് ഗ്രാന്റ്ഫിനാലയില്‍ എത്തിയിട്ടുണ്ട്. ടിക്കറ്റ് ടു ഫിനാലെ ജയിച്ചാണ് നാദിറ ഫൈനലില്‍ എത്തിയത്. ബാക്കിയുള്ള ഏഴ് പേരില്‍ ഫൈനല്‍ 5 ല്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ ആരായിരിക്കും എന്നാണ് ഇനി അറിയേണ്ടത്.

കഴിഞ്ഞദിവസം റിനോഷ് മത്സരത്തില്‍ നിന്ന് സ്വയം പിന്മാറായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് റിനോഷ് പിന്മാറിയത്. ഇനി ഒരാള്‍ കൂടി ബിഗ്‌ബോസ് വീടിന് പുറത്ത് പോകാന്‍ സാധ്യത ഉണ്ട്. അക്കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ഇന്ന് മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡാണ്. എവിക്ഷന്റെ ടെന്‍ഷന്‍ ഉണ്ടെങ്കിലും മത്സരാര്‍ത്ഥികള്‍ക്ക് രസകരമായ ഗെയിമുകള്‍ മോഹന്‍ലാല്‍ നല്‍കുന്നുണ്ട്.
ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍ക്ക് പഴയ ഓര്‍മകള്‍ പുതുക്കാനുള്ള അവസരമാണ് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി നല്‍കിയത്. ബിഗ്‌ബോസില്‍ നിന്ന് ലഭിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം എന്താണ് എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. മത്സരാര്‍ത്ഥികള്‍ ഏതാണെന്ന് പറയുകയും ചെയ്യുന്നുണ്ട്.
ആ സമ്മാനം ആര്‍ക്കെങ്കിലും നല്‍കുമോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. അപ്പോഴാണ് തനിക്ക് ലഭിച്ച് ഒരു അവാര്‍ഡ് അഖിലിന് കൊടുക്കുമെന്ന് ശോഭ പറയുന്നത്. അത് ഏതാണെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. ബെസ്റ്റ് സുഖിപ്പിക്കല്‍ അവാര്‍ഡ് ആയിരുന്നു അത്.
ശോഭ മധുരപ്രതികാരം വീട്ടിയതാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബിഗ് ബോസ് ഹൗസില്‍ വലിയ വിവാദമായ അവാര്‍ഡ് ആയിരുന്നു ബെസ്റ്റ് സുഖിപ്പിക്കല്‍ അവാര്‍ഡ്. ശോഭയ്ക്ക് ആയിരുന്നു അന്ന് എല്ലാ മത്സരാര്‍ഥികളും ചേര്‍ന്ന് ഈ അവാര്‍ഡ് നല്‍കിയത്. എന്നാല്‍ ശോഭ വളരെ തമാശയായിട്ടാണ് ഇത് എടുത്തത്. എന്നാല്‍ പിന്നീട് ഈ അവാര്‍ഡിന്റെ പേരില്‍ ശോഭയ്ക്ക് പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ശോഭ സുഖിപ്പിച്ചാണ് ബിഗ്‌ബോസ് വീട്ടില്‍ കാര്യങ്ങള്‍ നേടുന്നത് എന്നായിരുന്നു ഒരു വഴക്കിനിടെ അഖിൽ പറഞ്ഞത്.
അതുകൊണ്ടാണ് ശോഭയ്ക്ക് ബെസ്റ്റ് സുഖിപ്പിക്കല്‍ അവാര്‍ഡ് കിട്ടിയതെന്നും അഖില്‍ പറഞ്ഞിരുന്നു. എന്നാല്‍ താാന്‍ ആരെയും സുഖിപ്പിച്ചിട്ടുമില്ല, അതിന് താല്പര്യം ഇല്ലെന്നും ശോഭ പറഞ്ഞിരുന്നു. എന്നാല്‍ അഖില്‍ വീണ്ടും അക്കാര്യം തന്നെ പറഞ്ഞ് നടന്നിരുന്നു. പിന്നീട് അഖില്‍ പറഞ്ഞ പരാമര്‍ശം വലിയ വിവാദമാവുകയും ഒടുവില്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.
കൺഫഷൻ റൂമിൽ ഇരുവരേയും വിളിപ്പിക്കുകയും മോഹൻലാൽ സംഭവത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. അഖിലിനെ പുറത്താക്കുനര്ന ഘട്ടിത്തിലേക്ക് എത്തിയിരുന്നുവെങ്കിലും പിന്നീട് അഖിൽ മാപ്പ് പറഞ്ഞതോടെ പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു












Click it and Unblock the Notifications