Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗ്രാന്റ്ഫിനാലയിൽ വൻട്വിസ്റ്റ്; ശോഭ പുറത്ത്; ടൈറ്റിൽ വിന്നറുമല്ല രണ്ടാം സ്ഥാനത്തും ഇല്ല!

ബി​ഗ്ബോസ് മലയാളം സീസൺ 5ന്റെ കപ്പ് പ്രേക്ഷകർ പ്രവചിച്ചതുപോലെ അഖിൽ മാരാർ നേടിയിരിക്കുകയാണ്. അഖിൽ കപ്പ് നേടുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല.

സീസൺന്റെ തുടക്കം മുതൽ അഖിലിന്റെ പേരാണ് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്. അഖിലിന്റെ എതിരാളിയായി കണ്ടിരുന്നത്. ശോഭയയെ ആയിരുന്നു. ഫൈനൽ 5 ൽ അഞ്ച് മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത് അഖിൽ, ശോഭ, റെനീഷ, ജുനൈസ്, ഷിജു എന്നിവരായിരുന്നു അത്.

bigg boss

അഖിലിനെ തകർത്ത് ശോഭ കപ്പ് നേതുമെന്നായിരുന്നു ചിലരുടെ പ്രവചനകൾ എന്നാൽ. ആ പ്രവ‌ചനങ്ങളെല്ലാം തകർന്നു വീണിരിക്കുകയാണ്. ശോഭയുടെ ആരാധകർക്ക് ഒരിക്കലും സഹിക്കാൻ പറ്റാത്ത വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ശോഭ ബി​ഗ്ബോസ് വീടിന് പുറത്തുപോയിരിക്കുകയാണ്. ശോഭയ്ക്ക് നാലാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ഫൈനൽ 5 ൽ നിന്ന് ആദ്യം പുറത്തുപോയത് ഷിജുവായിരുന്നു. ഷിജു അഞ്ചാം സ്ഥാനത്താണ്.

ഹാളിലെ സോഫയിൽ എല്ലാവരും ഇരിക്കുമ്പോഴാണ് ഷിജുവിനെ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചത്. അവിടേക്ക് ചെന്ന ഷിജുവിനോട് ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തായിരിക്കുകയാണെന്നും മുൻപിൽ വെച്ചിരിക്കുന്ന ബ്ലൈൻഡ്ഫോൾഡ് ധരിക്കാനും ആവശ്യപ്പെട്ടു. കൺഫഷൻ റൂമിൽ നിന്ന് ഷിജുവിനെ ​ഗ്രാന്റ് ഫിനാലെ റൂമിൽ എത്തിക്കുകയായിരുന്നു.

അപ്രതീക്ഷിതമായി പുറത്തായതിന്റെ സങ്കടം ശോഭയ്ക്കുണ്ടായിരുന്നു. എങ്കിലും നൂറ് ദിവസം നിന്നതിന്റെ സന്തോഷം ശോഭ മോഹൻലാലിനോട് പങ്കുവെച്ചു. 100 ദിവസം നിൽക്കുെമന്ന് ഞാൻ പറഞ്ഞു. 100 ദിവസം വിജയകരമായി നിന്നു. ഇതെന്റെ കല്യാണ സാരിയാണ്. ഓകോ സാരിയിലൂടേയും കഥ പറഞ്ഞാണ് ഞാൻ പോകുന്നത്. ഓരോന്നും എനിക്കൊരു കഥയാണ്. ഈ സാരി എന്റെ വിജയഗാഥയുടെ ഒരു തുടക്കമാണ്. ഈ സാരി ഇനി ഞാൻ ഉടുക്കും എന്നാണ് ശോഭ പറഞ്ഞത്.

ഈ പുറത്താവല്‍ അപ്രതീക്ഷിതം ആയിരുന്നോ എന്ന് മോഹന്‍ലാൽ ശോഭയോട് ചോദിച്ചിരുന്നു. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നതായി ശോഭ പറഞ്ഞു.

ശോഭയുടെ വാക്കുകൾ: ടോപ്പ് 2 ൽ ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഈ 5 പേരും , ഇവിടെ ഇരിക്കുന്ന 21 പേരും വിജയികളാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ടോപ്പ് 5 ല്‍ വരാന്‍ പറ്റി. ഭയങ്കര ഒരു അനു​ഗ്രഹമായി ഞാൻ കാണുന്നു. മൂന്നര കോടി ജനങ്ങളുടെ സ്നേഹവും അനു​ഗ്രവും കൂടെ ഉണ്ടാവുമെന്ന് എനിക്കറിയാം..

ഒരു സന്ദേശം കൊടുക്കാനാണ് ഞാൻ വന്നത്. ജിവിതത്തിൽ തോറ്റ് പോയി, വീണ് പോയി എന്ന് വിചാരിക്കുന്ന സ്ഥലത്ത് നമ്മൾ വീണിട്ടില്ല, അവിടെ നിന്ന് തുടങ്ങണം. ഇത് എന്റെയൊരു പുതിയ തുടക്കം ആണെന്ന് ഞാൻ വിശ്വസിക്കുന്നു, ശോഭ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+