ആ അകൽച്ചയ്ക്കുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തി ശോഭ; അറിഞ്ഞിരുന്നില്ലെന്ന് റെനീഷ
ബിഗ്‌ബോസ് സീസൺ 5ന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മറ്റ് സീസണുകളിൽ നിന്ന് ഈ സീസണെ വ്യത്യസ്തമാക്കുന്നത് അതിലെ മത്സരാർത്ഥികൾ തമ്മിലുള്ള സ്‌നേഹം തന്നെയാണ്. എത്ര വഴക്കിട്ടാലും കുറച്ച് സമയം കഴിയുമ്പോഴേയ്ക്കും അതൊക്കെ മറന്ന് വീണ്ടും സംസാരിക്കാൻ തുടങ്ങും.
മനസ്സിൽ പക വെച്ചിരിക്കുന്ന സ്വഭാവം ഇവർക്കാർക്കുമില്ല. ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ തങ്ങൾ ഒരുമിച്ചുണ്ടാകും എന്ന കാര്യം എല്ലാവരുടേയും മനസ്സിൽ ഉണ്ട്. ആകെ ഏഴ് പേരുമാത്രമാണ് ഇപ്പോൾ ബിഗ്‌ബോസ് വീട്ടിൽ ഉള്ളത്. അതുകൊണ്ട് തന്നെ ഇവർ തമ്മിലുള്ള അടുപ്പം ഒന്നുകൂടി ശക്തമായിട്ടുണ്ട്. പരസ്പരം ഉണ്ടായ വഴക്കും പിണക്കവും അകൽച്ചയുമൊക്കെ ഇവർ മാറ്റിത്തുടങ്ങി.

ബിഗ്‌ബോസ് വീടിനകത്ത് അത്ര അടുപ്പം ഇല്ലാതിരുന്ന രണ്ട് പേരാണ് ശോഭയും റെനീഷയും. ഇവർ തമ്മിൽ അധികം സംസാരം പോലും ഉണ്ടാവാറില്ല. ശോഭയുടെ പേരിൽ സെറീനയും റെനീഷയും തമ്മിൽ വലിയ വഴക്ക് പോലും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ശോഭയും റെനീഷയും തമ്മിൽ പ്രശ്‌നങ്ങളൈാക്കെ പറഞ്ഞ് തീർക്കുകയാണ്. ഇതിന്റെ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.
റെനീഷയെ കെട്ടിപ്പിടിച്ച് ക്ഷമ പറയുന്ന ശോഭയെ നമുക്ക് വീഡിയോയിൽ കാണാം. ചേച്ചിയോട് എനിക്ക് ദേഷ്യം എന്താണെന്ന് അറിയാമോ.. ചേച്ചി പലപ്പോഴും ഫേക്കാണ് എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് റെനീഷ പറയുന്നത്. നിനക്ക് തോന്നിയത് നീ പറഞ്ഞില്ലേ അത് കുഴപ്പിമില്ലെന്നാണ് ശോഭ പറയുന്നത്. എന്നാൽ താനത് നേരിട്ടാണ് ശോഭയോട് പറഞ്ഞതെന്നും റെനീഷ പറയുന്നു.
അതേസമയം താൻ എന്തുകൊണ്ടാണ് റെനീഷയിൽ നിന്ന് അകലംപാലിക്കുന്നതെന്ന് ശോഭയും പറയുന്നുണ്ട്. റെനീഷയെ താൻ പലതവണ നോമിനേറ്റ് ചെയ്തിട്ടുണ്ട്, അത് വെച്ച് എനിക്ക് നിന്റെയടുത്ത് വരാനോ ,സംസാരിക്കാനോ പറ്റില്ല എന്നാണ് ശോഭ പറഞ്ഞത്. ഇതോടെ തന്നെ ഏറ്റവും കൂടുതൽ നോമിനേറ്റ് ചെയതത് ചേച്ചിയാണ് എന്നും അത് താൻ അറിഞ്ഞിരുന്നില്ലെന്നും റെനീഷ പറയുന്നു. എന്നാൽ ഇവർ കെട്ടിപ്പിടിച്ചുകൊണ്ടാണ് ഇതൊക്കെ പറയുന്നത്. സ്നേഹത്തോടെ തന്നെയാണ് കാര്യങ്ങൾ പറഞ്ഞ് തീർത്തതും.
റെനീഷ, അഖിൽ, ശോഭ,ഷിജു, സെറീന, ജുനൈസ്, ഷിജു എന്നിവരാണ് ഇപ്പോൾ ബിഗ്‌ബോസിലുള്ളത്.. കഴിഞ്ഞ ദിവസം എവിക്ഷൻ നടന്നിരുന്നു. അനിയൻ മിഥുൻ ആണ് ബിഗ്‌ബോസ് വീട്ടിൽ നിന്ന് പുറത്തായത്. അതേസമയം, റിനോഷ് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ കാരണമായിരുന്നു റിനോഷ് പിന്മാറിയത്.
ഫൈനൽ 5 ൽ എത്തുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു റിനോഷ്. ഇപ്പോൾ നാദിറയാണ് ഗ്രാന്റ് ഫിനാലയിൽ നേരിട്ട് എത്തിയിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാല ടാസ്‌ക്ക് വിജയിച്ചാണ് നാദിറ ഫൈനലിൽ എത്തിയത്. ഇനി ബാക്കിയുള്ള 4 പേർ ആരാണ് എന്നാണ് അറിയാനുള്ളത്.












Click it and Unblock the Notifications