Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിലിന്റെ ഭാര്യയും കുട്ടികളും വന്നപ്പോള്‍ ഭയങ്കര സന്തോഷമായി'; തുറന്നുപറഞ്ഞ് ശോഭ

കഴിഞ്ഞ ആഴ്ച വൈകാരികമായ നിമിഷങ്ങൾക്കാണ് ബിഗ്‌ബോസ് വീട് സാക്ഷ്യം വഹിച്ചത്. മത്സരാർത്ഥികളെ കാണാൻ കുടുംബാംഗങ്ങൾ എത്തുന്ന ഫാമിലി വീക്കായിരുന്നു കഴിഞ്ഞ ആഴ്ച ബിഗ്‌ബോസിൽ നടന്നത്. ആദ്യം എത്തിയത് ഷിജുവിന്റെ ഭാര്യയും മകളുമായിരുന്നു. എന്നാൽ അഖിലിന്റേയും ശോഭയുടേയും കുടുംബാംഗങ്ങൾ എത്തുന്നത് കാണാൻ ആയിരുന്നു പ്രേക്ഷകർ കാത്തിരുന്നത്.

കാരണം അഖിലും ശോഭയും എന്നും വഴക്കാണ്. അതുകൊണ്ട് തന്നെ ഇവരുടെ വീട്ടുകാർ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നറിയാനുള്ള ആകാംക്ഷ എല്ലാവർക്കും ഉണ്ടായിരുന്നു. ആദ്യം എത്തിയത് അഖിലിന്റെ ഭാര്യയും മക്കളും ആയിരുന്നു. വികാരനിർഭരമായ നിമിഷങ്ങളായിരുന്നു പിന്നീട് ഉണ്ടായത്. അഖിലിനൊപ്പം ശോഭയും അഖിലിന്റെ ഭാര്യയേയും മക്കളേയും സ്വീകരിക്കാൻ ഓടിപ്പോയിരുന്നു.

bigg boss

അഖിലിന്റെ മക്കളെക്കുറിച്ച് വളരെ സ്‌നേഹത്തോടെയായിരുന്നു ശോഭ സംസാരിച്ചത്. ഇളയ മകൾ വായാടി ആണെന്നും തനിക്ക് അങ്ങനെയുള്ള കുട്ടികളെ ഒരുപാട് ഇഷ്ടമാണെന്നും ശോഭ പറയുന്നുണ്ട്. അതിന് ശേഷം ശോഭ അഖിലിന്റെ ഭാര്യയോടും സംസാരിക്കുന്നുണ്ട്. അഖിലിനെ സാഡിസ്റ്റ് എന്ന് വിളിച്ചത് തിരിച്ചെടുക്കുന്നുവെന്നായിരുന്നു ശോഭ പറഞ്ഞത്. എന്നാൽ താൻ ഒന്നും വ്യക്തിപരമായി എടുക്കാറില്ലെന്നായിരുന്നു അഖിലിന്റെ ഭാര്യ പറഞ്ഞത്. നല്ല സ്‌നേഹത്തിൽ തന്നെയാണ് ഇവർ പെരുമാറിയത്.

അതിന് ശേഷമാണ് ശോഭയുടെ അച്ഛനും അമ്മയും വന്നത്. ശോഭയ്ക്കൊപ്പം അഖിലും കൂടെച്ചെന്നാണ് അച്ഛനേയും അമ്മയേയും സ്വീകരിച്ചത്. അഖിലിനെയാണ് തനിക്ക് ഇഷ്ടമെന്ന് ശോഭയുടെ അച്ഛൻ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ഫാമിലി വീക്കിനെക്കുറിച്ച് സംസാരിച്ച മോഹൻലാൽ അച്ഛനമ്മമാർ വന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു, അപ്പോഴാണ് ശോഭയുടെ കുടുംബമല്ലാതെ മറ്റാരുടെ കുടുംബം വന്നപ്പോളാണ് ശോഭ ഇമോഷണൽ ആയതെന്ന് മോഹൻലാൽ ചോദിച്ചത്. അഖിലിന്റെ ഭാര്യയും മക്കളും വന്നപ്പോൾ ഭയങ്കര സന്തോഷമായെന്നാണ് ശോഭ പറഞ്ഞത്.

അഖിലുമായുള്ള പ്രശ്‌നങ്ങളൊക്കെ ഗെയിമിന്റെ ഭാഗമായി മാത്രം കാണണമെന്നും പറഞ്ഞുതീർക്കണമെന്നും ശോഭയുടെ അച്ഛൻ പറഞ്ഞതിനെക്കുറിച്ചും മോഹൻലാൽ ചോദിക്കുന്നുണ്ട്. ഇവിടെയുണ്ടായ പ്രശ്‌നങ്ങൾ ഒക്കെ ഇവിടെ തന്നെ കളഞ്ഞിട്ട് പോകുമെന്നാണ് ശോഭ പറഞ്ഞത്. അപ്പോൾ ഇപ്പോഴും പ്രശ്‌നം ഉണ്ടോ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. ഇല്ലാ എന്ന് പറഞ്ഞ് അഖിലും ശോഭയും ഷേക്ക് ഹാൻഡ് ചെയ്യുന്നുമുണ്ട്.

അതേസമയം, ഇനി എട്ട് ദിവസങ്ങൾ മാത്രമാണ് ​ഗ്രാന്റ്ഫിനാലെയ്ക്കുള്ളത്. അഖിൽ, ശോഭ, റെനീഷ. സെറീന, നാദിറ, ജുനൈസ്, അനിയൻമിഥുൻ, ഷിജു എന്നിവരാണ് ബാക്കിയുള്ള മത്സരാർത്ഥികൾ. ആരോ​ഗ്യപ്രശ്നങ്ങൾ മൂലം കഴിഞ്ഞാഴ്ച ബി​ഗ്ബോസ് വീട്ടിൽ നിന്നുപോയ
റിനോഷ് ഇനി ബി​ഗ്ബോസിലേക്ക് തിരിച്ച് വരില്ല. കഴിഞ്ഞദിവസം അക്കാര്യം വ്യക്തമാക്കി. കഴിഞ്ഞദിവസം വീഡിയോ കോളിൽ വന്ന റിനോഷ് തന്നെയാണ് ഇനി മത്സരത്തിൽ നിന്ന് പിന്മാറിയ കാര്യം അറിയിച്ചത്.

കാർണിവൽ ടാസ്ക്കിന് പിന്നാലെ റിനോഷിന്റെ ദേഹത്ത് ചുവന്ന പാടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് റിനോഷ് മെഡിക്കൽ റൂമിലേക്ക് പോയത്. തുടർന്ന് റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റിയ കാര്യം ബി​ഗ്ബോസ് അറിയിക്കുകയായിരുന്നു. കുറച്ച് ദിവസം കൂടി ഐസോലേഷനിൽ കഴിയേണ്ടത് കാരണം ൻിനോഷിന് മത്സരത്തിൽ തിരിച്ചുവരാൻ സാധിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+