ഒടുവിൽ ശോഭ മോഹൻലാലിനോട് അക്കാര്യം ആവശ്യപ്പെട്ടു; ഇനി തീരുമാനം
ബിഗ്‌ബോസ് മലയാളം സീസൺ 5 പത്താം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്നാണ് എവിക്ഷൻ നടക്കുന്നത്. ആറ് മത്സരാർത്ഥികളാണ് ഇത്തവണ എലിമിനേഷനിൽ ഉള്ളത്. ഇവരിൽ ഒരാൾ ഇന്ന് ബിഗ്‌ബോസ് വീടിനോട് വിടപറയും. അഖിൽ, റിനോഷ്, ശോഭ, ജൂനൈസ്, സാഗർ, വിഷ്ണു എന്നിവരാണ് ഇത്തവണത്തെ എവിക്ഷനിൽ ഉള്ളത്.
അതിൽ ശോഭ ക്യാപ്റ്റൻസി ടാസ്‌കിൽ വിജയിച്ച് പത്താം ആഴ്ചയിലെ ക്യാപ്റ്റനാവാൻ തിരഞ്ഞെടുക്കപ്പെട്ട ആളാണ്. ഈ എവിക്ഷനിൽ നിന്ന് രക്ഷപ്പെട്ടാൽ ബിഗ്‌ബോസ് വീട്ടിന്റെ ക്യാപ്റ്റൻ ശോഭയായിരിക്കും. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ മോഹൻലാലിനോട് ശോഭ ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുകയാണ്.

തനിക്ക് ആ ക്യാപ്റ്റൻസി വേണ്ടാ എന്നാണ് ശോഭ പറയുന്നത്. മോഹൻലാലിനോട് തന്നെ ശോഭ ഇക്കാര്യം അറിയിച്ചു. ബ്ലൈൻഡ് ഫോൾഡ് ടാസ്‌ക്കിൽ ജയിച്ചാണ് ശോഭ മത്സരത്തിൽ ജയിച്ചത്. കണ്ണ് കെട്ടി കൊടി നിശ്ചിത സ്ഥാനത്ത് കൊണ്ടുപോയി വെയ്ക്കുക എന്നതായിരുന്നു ടാസ്‌ക്. മിഥുൻ, സെറീന എന്നിവരാണ് ശോഭയുടെ കൂടെ മത്സരിച്ച മറ്റ് രണ്ട് ആളുകൾ. ഇവർക്ക് സഹായിത്തിന് ഒരാളെ തിരഞ്ഞെടുക്കാമായിരുന്നു, സെറീന അഖിലിനെയാണ് സഹായിക്കാനായി തിരഞ്ഞെടുത്തത്, ശോഭ നാദിറയെ തിരഞ്ഞെടുത്തു, മിഥുൻ റിനോഷിനെയാണ് സഹായിക്കാൻ തിരഞ്ഞെടുത്തിരുന്നത്.
ടാസ്‌കിൽ ശോഭയാണ് ജയിച്ചത്, എന്നാൽ ശോഭയ്ക്ക് കാണുന്നുണ്ടായിരുന്നുവെന്ന് വീട്ടിൽ സംസാരം നടന്നു. മത്സരം കഴിഞ്ഞയുടൻ ശോഭയ്‌ക്കെതിരെ സംസാരം നടന്നു. ഒടുവിൽ ശോഭ തന്നെ ഷിജുവിനോട് സമ്മതിക്കുന്നുണ്ട്. അഖിലാണ് ശോഭയുടെ കണ്ണ് കെട്ടികൊടുത്തിരുന്നത്. തനിക്കെതിരെ വിമർശനം വന്നതിന് പിന്നാലെ ക്യാപ്റ്റൻസി തനിക്ക് വേണ്ട സെറീനയ്ക്ക് കൊടുക്കാമെന്നാണ് ശോഭ പറയുന്നത്. എന്നാൽ അത് വേണ്ടെന്ന് സെറീന പറയുന്നുണ്ട്. ഇന്ന് സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലും ശോഭ ഈ ആവശ്യം പറയുന്നുണ്ടെന്നാണ് പ്രമോയിൽ നിന്ന് വ്യക്തമാകുന്നത്.
ഭാഗ്യം കൊണ്ടാണ് താൻ വിജയിച്ചതെന്ന് പലരും പറയുന്നുണ്ടെന്നാണ് ശോഭ പറയുന്നത്. എന്നാൽ ഭാഗ്യം ഒരു വലിയ കാര്യമല്ലേ എന്നാണ് മോഹൻലാൽ ശോഭയോട് ചോദിക്കുന്നുണ്ട്. എന്നാൽ ഈ ക്യാപ്റ്റൻസി തന്നേക്കാൾ അർഹിക്കുന്നത് സെറീന ആണെന്ന് ശോഭ പറയുന്നു. ശോഭ ഇക്കാര്യം ആവശ്യപ്പെട്ടതോടെ ശോഭയ്ക്കൊപ്പം ടാസ്കിൽ മത്സരിച്ച മിഥുനോടും സെറീനയോടും പരാതിയുണ്ടോ എന്ന് മോഹൻലാൽ ചോദിക്കുന്നത് പ്രൊമോയിൽ കാണാം. മിഥുനും സെറീനയും എന്താണ് പറയുക, ശോഭയുടെ ക്യാപ്റ്റൻസി സെറീനയ്ക്ക് നൽകുമോ എന്നതൊക്കെ ഇന്നത്തെ എപ്പിസോഡിൽ ഉണ്ടായിരിക്കും.
അതേസമയം, ഇന്നത്തെ എവിക്ഷനിൽ നിന്ന് ആര് പുറത്തുപോകും എന്നതും ഇന്ന് വ്യക്തമാകും. 6 പേരിൽ ആറ് പുറത്തുപോയാലും തുടർന്നുള്ള ഗെയിമിൽ വലിയ മാറ്റം ഉണ്ടാവും. ആറ് പേരും ഈ സീസണിലെ മികച്ച മത്സരാർത്ഥികൾ തന്നെയാണ് . ഇനി മൂന്ന് ആഴ്ച മാത്രമാണ് ഗ്രാന്റ് ഫിനാലയ്ക്ക് ബാക്കി ഉള്ളത്. ടോപ്പ് 5 ൽ ആരൊക്കെ ഉൾപ്പെടുമെന്നത് ഈ ആഴ്ചയോടെ ഏകദേശം വ്യക്തമാകും, അളിൽ,റിനോഷ് എന്നിവർ ടോപ്പിൽ ഉണ്ടാവുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.












Click it and Unblock the Notifications