Get Updates
Get notified of breaking news, exclusive insights, and must-see stories!

'വായാടി, എനിക്കങ്ങനത്തെ കുറുമ്പിപ്പിള്ളേരെ ഇഷ്ടമാണ്..'; അഖിലിന്റെ കുട്ടികളെക്കുറിച്ച് ശോഭ

ബിഗ്‌ബോസ് മലയാളം സീസൺ 5ൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു മത്സരാർത്ഥിയാണ് അഖിൽ മാരാർ. അതുപോലെ തന്നെ അഖിൽ- ശോഭ കോമ്പോയ്ക്കും ഏറെ ആരാധകർ ഉണ്ട്. ഇവർ തമ്മിലുള്ള സംസാരം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഏഷ്യാനെറ്റ് തന്നെ അഖിലും ശോഭയും തമ്മിലുള്ള വഴക്കിന്റേയും കളിയാക്കലുകളുടേയുമൊക്കെ വീഡിയോ ഒരു മാഷപ്പ് വീഡിയോയായി പുറത്തിറക്കിയിരുന്നു.

അഖിൽ ശോഭയെ ദേഷ്യം പിടിപ്പിക്കാൻ പല കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാൽ ശോഭക്ക് അഖിലിനെ കാണുന്നത് തന്നെ അത്ര ഇഷ്ടമല്ല. പലപ്പോഴും ശോഭ അത് വ്യക്തമാക്കിയതുമാണ്. ഇപ്പോൾ ബിഗ്‌ബോസിൽ ഫാമിലി ടാസ്‌ക്കാണ് നടക്കുന്നത്. ഇന്ന് അഖിലിന്റെ കുടുംബമാണ് എത്തിയത്.

Bigg Boss Malayalm

ഭാര്യ രാജലക്ഷ്മിയും കുട്ടികളുമാണ് ബിഗ്‌ബോസിലേക്ക് വന്നത്. മക്കളെ അഖിൽ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നതും. ഭാര്യയെ എടുത്തുയർത്തി ചുംബിക്കുന്നതുമൊക്കെ ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഇപ്പോൾ അഖിലിന്റെ കുട്ടികളെക്കുറിച്ച് ശോഭ സംസാരിക്കുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. തക്കുടു ..തക്കുടു പിള്ളേര്, കടിച്ച് തിന്നാൻ തോന്നുന്നുവെന്നാണ് ശോഭ പറയുന്നത്, ഇളയാള് ഒരു രക്ഷയുമില്ല, വായാടി ആണെന്നും തനിക്ക് അങ്ങനത്തെ കുറുമ്പിപിള്ളേരെ ഇഷ്ടമാണെന്നും ശോഭ പറയുന്നുണ്ട്. ജുനൈസുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറയുന്നത്.

ബി​ഗ്ബോസിൽ ആദ്യം വന്നത് ഷിജുവിന്റെ ഭാര്യയും മകളുമായിരുന്നു. രണ്ടാമത് വന്നത് നാദിറയുടെ അനിയത്തിയും സുഹൃത്തുമായിരുന്നു. കഴിഞ്ഞദിവസം സെറീനയുടെ അമ്മയും ആന്റിയും വന്നു. ഇവർ പോയതിന് ശേഷം റെനീഷയുടെ ചേട്ടനും അമ്മയുമാണ് എത്തിയത്. സെറീനയുടെ അമ്മ മിഥുന്റെ തലമസാജ് ചെയ്തുകൊടുക്കുന്നതിനെ പറ്റിയാണ് പറഞ്ഞത്. അത് തനിക്ക് ഇഷ്ടമല്ലെന്ന് സെറീനയോട് പറയുന്നുണ്ട്.

അതേസമയം, റെനീഷയുടെ ചേട്ടൻ റെനീഷയ്ക്ക് ചില സൂചനകളാണ് നൽകുന്നത്. ദുബായ് മിഠായി ആയാലും കൂടുതൽ കഴിക്കരുതെന്നാണ് റെനീഷയുടെ ചേട്ടൻ പറയുന്നത്. ചേട്ടൻ പറഞ്ഞത് സെറീനയെക്കുറിച്ചാണെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. അതേസമയം ഇവർ തമ്മിലുള്ള ബന്ധം ഇപ്പോ അത്ര രസത്തിലല്ല. നിസ്സാര കാര്യങ്ങൾക്ക് പോലും ഇവർ തമ്മിൽ വഴക്ക് ഉണ്ടാവാറുണ്ട്.

ജൂലൈ രണ്ടാം തീയതിയാണ് ​ഗ്രാന്റ്ഫിനാലെ. ഇപ്പോൾ നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖിൽ മാരാർ, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയൻ മിഥുൻ എന്നിവരാണ് ബി​ഗ്ബോസിനകത്ത് ഉള്ളത്. ഇതിൽ നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കിൽ ജയിച്ച് ​ഗ്രാന്റ്ഫിനാലയിൽ എത്തി.

ഇനി ആരൊക്കെയാണ് ഫൈനൽ 5ലെ ബാക്കി മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അഖിൽ, റെനീഷ, മിഥുൻ, സെറീന, റിനോഷ്, ശോഭ, ജുനൈസ്, ഷിജു എന്നിവർ ഇത്തവണ നോമിനേഷനിൽ ഉണ്ട്.

റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, അഖിൽ മാരാർ, സാ​ഗർ സൂര്യ, വിഷ്‍ണു ജോഷി,ശോഭ വിശ്വനാഥ്, എയ്ഞ്ചലിൻ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്‍മി, ​ഗോപിക ​ഗോപി എന്നിങ്ങനെ 18 മത്സരാർത്ഥികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+