'റോബിനും മാരാരും അഗ്രസീവായാല്‍ മാസ്.. ജാസ്മിനും ശോഭയുമെങ്കില്‍ അഹങ്കാരി, കൊള്ളാം'; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനത്തോട് അടുക്കുകയാണ്. അതിനാല്‍ തന്നെ മത്സരാര്‍ത്ഥികളുടെ ആരാധകര്‍ തമ്മിലുള്ള വാക്‌പോരുകളും സോഷ്യല്‍ മീഡിയയില്‍ കനക്കുകയാണ്. ഇതോടൊപ്പം ഡീഗ്രേഡിംഗിനും കുറവില്ല. ശോഭ, ജുനൈസ് എന്നിവരൊക്കെയാണ് കനത്ത ഡീഗ്രേഡിംഗിന് വിധേയരാകുന്നത്. ഇതിനിടയില്‍ ബിഗ് ബോസിലെ വനിതാ മത്സരാര്‍ത്ഥികളോട് പ്രേക്ഷകര്‍ കാണിക്കുന്ന വിവേചനത്തെ ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് വൈറലാകുകയാണ്.
ബിഗ് ബോസ് സംബന്ധിയായ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പാര്‍വതി പ്രവീണ്‍ എന്ന പ്രൊഫൈലാണ് കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്. സീസണ്‍ ഒന്ന് മുതല്‍ താന്‍ ബിഗ് ബോസ് കാണാറുണ്ടെന്നും അന്ന് തൊട്ട് അല്‍പ്പം അഗ്രസീവ് കളിക്കുന്ന വനിതാ മത്സരാര്‍ത്ഥികള്‍ക്ക് അഹങ്കാരി എന്ന വിശേഷണമാണ് പ്രേക്ഷകര്‍ ചാര്‍ത്തിക്കൊടുക്കുന്നത് എന്നും പാര്‍വതി പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

രഞ്ജിനി, ശ്വേത, ഹിമാ, ആര്യ, ജസ്ല, ഡിംബല്‍, ജാസ്മിന്‍, നിമിഷ, സുചിത്ര, ഡെയ്‌സി, ശോഭ, റെനിഷ... ഇവര്‍ ഒക്കെ അഹങ്കാരികള്‍, ടോക്‌സിക്, അഗ്രസീവ്, വിഷം, ബഹുമാനം ഇല്ലാത്തവര്‍.. എന്തൊക്കെ ആണ് വിശേഷണങ്ങള്‍. സീസണ്‍ 1 മുതല്‍ ഷോ കാണുന്ന ഞാന്‍ ഇവരുടെ ആരുടെയും ഫാന്‍ ആയിരുന്നില്ല. പക്ഷേ എന്ത് മാത്രം ഹേറ്റ് ആണ് ഇവര്‍ക്ക് ലഭിക്കുന്നത്.
ഇവര്‍ ചെയ്യുന്നത് അല്ലെങ്കില്‍ അതിലും മേലേ അഗ്രഷന്‍, ദേഷ്യം ഒക്കെ ഉള്ള ആളുകള്‍ ആയിരുന്നു അതാത് സീസണുകളില്‍ മോസ്റ്റ് സെലിബ്രേറ്റഡ് കണ്ടസ്റ്റന്‍സ്. എല്ലാ സീസണിലും, സോ കോള്‍ഡ് ആല്‍ഫാ മെയില്‍സിന് ആയിരുന്നു ഏറ്റവും കൂടുതല്‍ സ്വീകാര്യത. ദേഷ്യവും അഗ്രഷനും ആണുങ്ങള്‍ ആയ സാബു, രജിത്ത്, ഫിറോസ്, റോബിന്‍, മാരാര്‍ ഒക്കെ കാണിച്ചാല്‍ മാസ്സ്.
പെണ്ണുങ്ങള്‍ കാണിച്ചാല്‍ വിഷം, അഹങ്കാരി. ഇനി ആണുങ്ങള്‍ ദേഷ്യം കാണിച്ചില്ല എങ്കില്‍ അവര്‍ വാഴ, പെണ്ണുങ്ങള്‍ കാണിച്ചില്ല എങ്കില്‍ അയ്യോ എന്തൊരു നല്ല കുട്ടി. സീസണ്‍ 1 ല്‍ തുടങ്ങിയ ഈ ഒരു പ്രതിഭാസം സീസണ്‍ 5 ആയിട്ടും ഒരു മാറ്റവും ഇല്ലല്ലോ. ഇനി എത്ര പുരോഗമനം വന്നാലും ഇതിന് ഒന്നും ഒരു മാറ്റവും വരില്ലല്ലോ. ഈ സീസണില്‍ തന്നെ ആദ്യം ഏറ്റവും കൂടുതല്‍ ഡീഗ്രേഡിംഗ് കിട്ടിയത് റെനീഷ, ദേവു എന്നിവര്‍ക്ക് ആയിരുന്നു.
റെനീഷ, അഖിലിന്റെ എതിരെ അഭിപ്രായം പറയുന്നത് നിര്‍ത്തി, അവരുടെ അഹങ്കാരവും മാറി, ഡീഗ്രേഡിംഗ് കുറഞ്ഞു. ഇപ്പോള്‍ ശോഭ ആയി ഫോക്കസ്. സെറീനയോടും ശോഭയോടും അവരുടെ വീട്ടുകാര്‍ വന്ന് പറയുന്നു മാരാര്‍ നല്ല മനുഷ്യന്‍ ആണ് എന്ന്. മാരാര്‍ അവിടെ ഏറ്റവും കൂടുതല്‍ അറ്റാക്ക് ചെയ്തത് ഇവരെ രണ്ട് പേരെയും ആണ്. അത് കണ്ടുകൊണ്ട് നില്‍ക്കുന്ന അവരുടെ അച്ഛനും അമ്മക്കും പോലും അവരുടെ കൂടെ നില്‍ക്കാന്‍ തോന്നുന്നില്ല.
എങ്കില്‍ ബാക്കി ഉള്ളവരുടെ കാര്യം പറയണോ. ഇത് ഒരു ഗെയിം ആണ്. പക വെക്കണം എന്നല്ലാ പറഞ്ഞത്. പക്ഷേ സ്വന്തം മക്കളുടെ അബ്യൂസറെ ആണ് ഏറ്റവും ഇഷ്ടം എന്ന് പറയുന്നത് കുറച്ച് കൂടി പോയി. അതില്‍ റെനീഷയുടെ ചേട്ടന്‍ മാത്രം ആണ് നല്ല വൃത്തി ആയി പറഞ്ഞിട്ട് പോയത്. മാരാര്‍ ആണ് അവിടെ ഏറ്റവും പ്ലാനിംഗ് കൂടെ കളിക്കുന്നത്, പക്ഷേ ഇനി എന്റെ പെങ്ങളെ നോക്കി നാക്ക് നീട്ടരുത് എന്ന്.
ഒരിക്കലും അവരുടെ പരെന്റസിനെ കുറ്റം പറയുന്നതല്ല. അവരോട് സഹതാപം മാത്രമേ ഉള്ളൂ. സമൂഹം അവരെ എത്ര മാത്രം ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നു. എന്തിന് കുറച്ച് പ്രോഗ്രസീവ് എന്ന് പുറമെ തോന്നിക്കുന്ന ശ്രുതി സിത്താര ഫ്രണ്ടിന് വോട്ട് കിട്ടാന്‍ വേണ്ടി പറയുന്നു മാരാര്‍ ആണ് നല്ല ഗെയിമര്‍ എന്ന്. പക്ഷേ ആശയങ്ങളോട് എനിക്ക് യോജിപ്പ് ഇല്ലാ എന്ന്. എന്തൊരു പ്രഹസനം. അത് പോലെ ശോഭയുടെ സുഹൃത്ത് അന്ന പറയുന്നു നീ കുറച്ച് അഗ്രഷന്‍ കുറച്ചാലെ കപ്പ് അടിക്കൂ എന്ന്.
നല്ല ബെസ്റ്റ് സുഹൃത്ത്. എനിക്ക് പറയാനുള്ളത് ശോഭ അഗ്രസ്സിവ് ആവണം, അസര്‍ട്ടീവ് ആവണം. മാരാര്‍ക്ക് അഗ്രഷന്‍ മാസ്സ് ആണെങ്കില്‍ ശോഭക്കും ആവാം, ബി ഒറിജിനല്‍. അതിന് ഇടയില്‍ കപ്പ് പോകുന്നെങ്കില്‍ പോട്ടെ. പക്ഷേ നാളെ ഏതെങ്കിലും ഒരു സ്ത്രീക്ക് അഗ്രസീവ് ആവാന്‍, അസര്‍ട്ടീവ് ആവാന്‍, സ്‌ട്രോങ്ങ് ആവാന്‍ നിങ്ങള്‍ കാരണം കഴിയുകയാണെങ്കില്‍ അവിടെ ആണ് നിങ്ങളുടെ വിജയം.












Click it and Unblock the Notifications