Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരെയാണ് ​ഗതിയില്ലാത്തവളെന്ന് വിളിക്കുന്നത് ചെറ്റേ'; അഖിലിനോട് പൊട്ടിത്തെറിച്ച് ശോഭ! ഇന്ന് രണ്ടിലൊന്ന്

ബിഗ്‌ബോസ് മലയാളം സീസൺ 5 ഏഴാം ആഴ്ചയിലേക്ക് കടന്നുകഴിഞ്ഞിരിക്കുകയാണ്. ഈ സീസണിൽ ആവേശം കുറവാണ് എന്ന് പരാതി പറയുന്ന പ്രേക്ഷകർക്ക് ഈ ആഴ്ച ആവേശത്തിന് വകയുള്ള എപ്പിസോഡുകളാണ് വരാനിരിക്കുന്നത് എന്ന സൂചനയാണ് പുറത്തുവരുന്നത്. ഇനി പഴയ കളിയായിരിക്കില്ല ബിഗ്‌ബോസ് വീടിനകത്ത് നടക്കുക എന്നത് ഏതാണ്ട് ഉറപ്പായി. ബിഗ്‌ബോസിനകത്ത് ആക്ടീവ് ആയി കളിക്കുന്ന രണ്ട് മത്സരാർത്ഥികളാണ് ശോഭയും അഖിലും.

അഖിലിനും ശോഭയ്ക്കും ഇടയിൽ നല്ല കെമിസ്ട്രി ഉണ്ടെന്നായിരുന്നു പ്രേക്ഷകർ വിലയിരുത്തിയത്. പരസ്പരം കളിയാക്കിയും ചെറിയ തമാശ ഒപ്പിച്ചുമൊക്കെ ഇവർ വീടിനകത്ത് തമാശ ഉണ്ടാക്കാറുണ്ട്. എന്നാൽ അഖിലൽ തന്നെ ടാർഗറ്റ് ചെയ്യുകയാണെന്ന് ശോഭ പറഞ്ഞിരുന്നു. മോഹൻലാൽ വന്ന എപ്പിസോഡിലും ശോഭ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ അപ്പോഴും അഖിൽ അത് കളിയായിട്ടായിരുന്നു എടുത്തത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു ടാസ്‌കിൽ അവസാനം വരെ ഉണ്ടായത്. ശോഭയും അഖിലും, വിഷ്ണുവും ആയിരുന്നു..

Bigg Boss 3133

ഒടുവിൽ അഖിലാണ് ടാസ്‌കിലെ വിജയി ആയത്. എന്നാൽ ടാസ്‌കിൽ ശോഭ നന്നായി കളിച്ചെന്ന് അഖിൽ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ പിന്തുണ ലഭിക്കാൻ പോകുന്നത് ശോഭയ്ക്കാണെന്നും അഖിൽ പറഞ്ഞിരുന്നു. ശോഭയും അഖിലും സൗഹൃദത്തിലാവും എന്നായിരുന്നു പ്രേക്ഷകർ കരുതിയത്. എന്നാൽ ഇന്ന് ഇവർ തമ്മിൽ മുട്ടൻ വഴക്ക് നടക്കുന്നതായാണ് ബിഗ്‌ബോസ് പ്രൊമോയിൽ കാണിക്കുന്നു. പരസ്പരം തെറിവിളിച്ചും അധിക്ഷേപിച്ചുമാണ് ഇവർ സംസാരിക്കുന്നത്.

മറ്റ് മത്സരാർത്ഥികൾ ആകെ ഞെട്ടിയിരിക്കുന്നതുംമ കാണാം.. ശോഭ ഗതിയില്ലാത്തവളാണെന്ന് അഖിൽ പറയുന്നു. ഇതുപോലുള്ള ഗതിയില്ലാത്തവളുടെ കൂടെ കളിക്കാൻ താനില്ലെന്ന് അഖിൽ പറയുന്നു. എന്നാൽ ആരെ നോക്കിയാണ് ഗകിയില്ലാത്തവളെന്ന് വിളിച്ചത് ചെറ്റേ എന്നാണ് ശോഭ അഖിലിനോട് പറഞ്ഞത്. അങ്ങനെ ആകെ ഒച്ചയും ബഹളവും ആകുന്നു, എന്താണ് സംഭവിച്ചതെന്ന് ഇന്നത്തെ എപ്പിസോഡിൽ വ്യക്തമാകും. അഖിൽ- ശോഭ പോര് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

ശോഭയ്ക്കെതിരെ നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. ആദ്യം നല്ല രീതയിൽ കളിച്ച ശോഭ ഇപ്പോശ്‍ ഡബിൾ സ്റ്റാൻഡ് എടുക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ഈ വഴക്ക് ഹൗസിനകത്ത് വലിയ സംസാരത്തിന് വഴി വെക്കും. നേരത്തെ ഷിജുവും ശോഭയും വഴക്ക് നടന്നിരുന്നു. ടാസ്കിൽ യുക്തിയോടെ കളിക്കാൻ പറഞ്ഞ ഷിജുവിനോട് ഇതിന്റേ പേരിൽ ശോഭ ഉടക്കിയിരുന്നു. തർക്കം മൂത്തപ്പോൾ ഷിജു ശോഭയെ ഇഡിയറ്റ് എന്ന് വിളിക്കുകയായിരുന്നു.

ടാസ്കിനിടെ നിന്റെ കയ്യും കാലും ഒടിഞ്ഞിരുന്നെങ്കിൽ എന്ന് ഷിജു ശോഭയോട് ചോദിച്ചിരുന്നു. അവരോട് ഏറ്റുമുട്ടി നിനക്ക് ജയിക്കാനാകില്ലെന്നും ശോഭയോട് ഷിജു പറഞ്ഞു, എന്നാൽ നിങ്ങൾ ആരാണ് തനിക്ക് ജയിക്കാനാകില്ലെന്ന് പറയാൻ എന്നായിരുന്ന ശോഭ ചോദിച്ചത്.. ഇതോടെയാണ് വഴക്ക് തുടങ്ങിയത്. എങ്കിൽ പോയി അവരോട് കളിക്ക് എന്ന് ഷിജു ദേഷ്യപ്പെട്ടു പറഞ്ഞു. അതിനിടെ ആണ് ഇഡിയറ്റ് എന്ന് പറഞ്ഞത്. ഇഡിയറ്റെന്ന് വീട്ടിൽ പോയി വിളിച്ചാൽ മതിയെന്ന് ശോഭ പറയുകയായിരുന്നു. ഒടുവിൽ പ്രശ്നം പരിഹരിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+